22 വര്‍ഷത്തെ സേവനത്തിന് ശേഷം സ്ഥലം മാറിപ്പോകുന്ന അധ്യാപികയെ യാത്രയാക്കാനെത്തിയത് ഒരു ഗ്രാമം മുഴുവന്‍

Last Updated:

പ്രശസ്തരാകാന്‍ ചിലര്‍ക്ക് സോഷ്യല്‍ മീഡിയയുടെ ആവശ്യമില്ല എന്ന കാപ്ഷനോടെയാണ് ഒരു യൂട്യൂബർ അധ്യാപികയുടെ യാത്രയയപ്പ് വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്

സ്കൂൾ അധ്യാപകയ്ക്ക്  നൽകിയ യാത്രയയപ്പ് പരിപാടി
സ്കൂൾ അധ്യാപകയ്ക്ക് നൽകിയ യാത്രയയപ്പ് പരിപാടി
മാതാപിതാക്കള്‍ കഴിഞ്ഞാല്‍ കുട്ടികളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ സാധ്യതയുള്ളവരാണ് അധ്യാപകര്‍. നല്ല രീതിയില്‍ സ്വാധീനിക്കപ്പെടുന്ന അധ്യാപകരെ വിദ്യാര്‍ഥികള്‍ ഒരിക്കലും മറക്കാന്‍ ഇടയില്ല. ഏറെക്കാലത്തെ സേവനത്തിനുശേഷം സ്ഥലം മാറിപ്പോകുന്ന അധ്യാപകരെ കണ്ണീരോടെ യാത്രയാക്കുന്ന വിദ്യാര്‍ഥികളുടെ വീഡിയോ മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ ഗ്രാമത്തിലെ സ്‌കൂളില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്ന അധ്യാപിക മറ്റൊരു സ്കൂളിലേക്ക് സ്ഥലമാറ്റം കിട്ടി പോകുമ്പോൾ ഒരു ഗ്രാമം ഒന്നടങ്കം യാത്രയാക്കാനെത്തിയ സംഭവമാണ് ബീഹാറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബീഹാറിലെ മുസാഫര്‍പുരിലെ ആദര്‍ശ് മധ്യ വിദ്യാലയത്തില്‍ 22 വര്‍ഷം സേവനം ചെയ്ത രേഖ എന്ന അധ്യാപികയയെയാണ് ഗ്രാമവാസികള്‍ മുഴുവനുമായെത്തി യാത്രയാക്കിയത്. അടുത്തിടെയാണ് ഇവര്‍ക്ക് സ്ഥലമാറ്റം ലഭിച്ചത്. ഈ ചടങ്ങ് അധ്യാപികയ്ക്കും ഗ്രാമത്തിന് മുഴുവനും ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്നായി മാറി. ''ഈ അധ്യാപികയെ ഗ്രാമം മുഴുവന്‍ സ്‌നേഹിച്ചിരുന്നു. അവര്‍ 22 വര്‍ഷത്തോളം ആദര്‍ശ് മധ്യ വിദ്യാലയത്തിലെ അധ്യാപികയായിരുന്നു. കൂടാതെ പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവിടുത്തെ ജനങ്ങളുടെ ഇടയില്‍ അവബോധം വളര്‍ത്തുകയും ചെയ്ത'', അഭിനവ് എന്ന കണ്ടന്റ് ക്രിയേറ്റർ അധ്യാപികയുടെ യാത്രയയപ്പ് വീഡിയോ സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
രേഖ സ്ഥലം മാറി പോകുകയാണെന്ന വാര്‍ത്ത പരന്നതോടെ ഗ്രാമം മുഴുവന്‍ അവര്‍ക്ക് വിടപറയാന്‍ ഒത്തുകൂടുകയായിരുന്നു. കുട്ടികള്‍, മുതിര്‍ന്നവര്‍, പുരുഷന്മാര്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍ എന്നിവരെല്ലാം പ്രായഭേദമന്യേ അവിടെ ഒത്തുകൂടി. കണ്ണുകള്‍ നിറഞ്ഞ് തുളുമ്പിയും വര്‍ധിച്ച ഹൃദയഭാരത്തോടെയുമാണ് അവര്‍ ഓരോരുത്തരും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയെ യാത്രയാക്കിയത്. ഇവരുടെ യാത്രയയപ്പിന്റെ വീഡിയോയിൽ രേഖയും പൊട്ടിക്കരയുന്നത് കാണാം. ''ആദ്യമായി ഇവിടേക്ക് വന്നപ്പോള്‍ എന്നെ ഇവിടേക്ക് അയച്ച എന്റെ അച്ഛനോട് എനിക്ക് ദേഷ്യമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അദ്ദേഹത്തെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്,'' അധ്യാപിക പറഞ്ഞു.
advertisement
''മാഡം, ഞങ്ങള്‍ നിങ്ങളെ മിസ് ചെയ്യും'' എന്നെഴുതിയ പ്ലാക്കാര്‍ഡുകള്‍ പിടിച്ചാണ് വിദ്യാര്‍ഥികള്‍ സംസാരിച്ചത്. ഈ സമയം ഗ്രാമവാസികള്‍ കരയുകയും അവരുടെ പ്രിയപ്പെട്ട അധ്യാപികയെ വാരിപ്പുണരുകയും ചെയ്തു. സ്‌കൂളിന്റെ നേതൃത്വത്തിലാണ് അധ്യാപികയ്ക്ക് യാത്രയയപ്പ് നല്‍കിയത്. പൂക്കള്‍ കൊണ്ട് അലങ്കരിച്ച ജീപ്പിലാണ് അധ്യാപകയെ കൊണ്ടുപോയത്. ഒരു വലിയ ഒരു ജനക്കൂട്ടം റാലിയായി ജീപ്പിനെ അനുഗമിച്ചിരുന്നു. നന്ദി അറിയിക്കുന്നതിനൊപ്പം കൈയ്യില്‍ കരുതിയ സമ്മാനങ്ങളും അവർക്ക് നല്‍കാന്‍ ജനക്കൂട്ടം പാതയോരത്ത് കാത്തുനിന്നു.
advertisement
''അവസാനമായി അധ്യാപികയെ കാണുന്നതിന് ഗ്രാമം മുഴുവന്‍ സ്‌കൂളിലെത്തി. ഗ്രാമത്തിലെ എല്ലാ പ്രായത്തിലുള്ളവരും അവരോട് ബഹുമാനം കാണിച്ചു. അവരെക്കുറിച്ച് സംസാരിച്ചു. പലര്‍ക്കും അവരുടെ കണ്ണുനീര്‍ അടക്കാനായില്ല. ഇന്ന് മറ്റുള്ളവരില്‍ നിന്ന് സ്‌നേഹം യഥാര്‍ത്ഥത്തില്‍ നേടുന്നത് എങ്ങനെയെന്നും അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥമെന്താണെന്നും ഞാന്‍ മനസ്സിലാക്കി. ഇത് ഞാന്‍ പഠിച്ചത് രേഖയില്‍ നിന്നാണ്,'' അഭിനവ് പറഞ്ഞു.
പ്രശസ്തരാകാന്‍ ചിലര്‍ക്ക് സോഷ്യല്‍ മീഡിയയുടെ ആവശ്യമില്ല എന്ന കാപ്ഷനോടെയാണ് അഭിനനവ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
advertisement
അഭിനവ് പങ്കുവെച്ച വീഡിയോ ഇതുവരെ 20 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ഈ അധ്യാപിക വളര്‍ത്തിയത് സാക്ഷതര മാത്രമല്ല, മറിച്ച് വിശ്വാസവും അന്തസ്സുമാണ്, ഒരാള്‍ അഭിപ്രായപ്പെട്ടു. വീഡിയോ ശരിക്കും കരയിപ്പിച്ചതായി മറ്റൊരാള്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
22 വര്‍ഷത്തെ സേവനത്തിന് ശേഷം സ്ഥലം മാറിപ്പോകുന്ന അധ്യാപികയെ യാത്രയാക്കാനെത്തിയത് ഒരു ഗ്രാമം മുഴുവന്‍
Next Article
advertisement
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement