Akhil Marar | ബിഗ് ബോസ് മത്സരാർത്ഥി അഖിൽ മാരാരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നേരെ ആക്രമണം
- Published by:user_57
- news18-malayalam
Last Updated:
അഖിൽ മാരാരെ മനഃപ്പൂർവമായി അപമാനിക്കാനും ആക്രമിക്കാനും നടക്കുന്ന ശ്രമങ്ങളാണ് ഇതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മത്സരാർഥിയാണ് എഴുത്തുകാരനും സംവിധായകനുമായ അഖിൽ മാരാർ (Akhil Marar). അദ്ദേഹത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് നേരെ സ്ഥിരമായി ആക്രമണങ്ങൾ നടക്കാറുണ്ടെന്നും, ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും, ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചു പിടിക്കാൻ കഴിഞ്ഞതായുമാണ് അദ്ദേഹത്തിന്റെ തന്നെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വന്ന പോസ്റ്റ്.
നിരവധി ഫാൻ ഫോളോയിങ് ഉള്ള അഖിൽ മാരാരെ മനഃപ്പൂർവമായി അപമാനിക്കാനും ആക്രമിക്കാനും നടക്കുന്ന ശ്രമങ്ങളാണ് ഇതെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഒരുപാട് പേരുടെ അന്വേഷണങ്ങൾ മെസ്സേജായും ഫോൺ കോളുകളായും വരാറുണ്ടെന്നും അത്തരം സ്നേഹാന്വേഷണങ്ങൾക്ക് നന്ദിയുണ്ടെന്നും പോസ്റ്റിൽ പറയുന്നു. അഖിൽ മാരാരുടെ സോഷ്യൽ മീഡിയ മാനേജർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ചുവടെ:
Also read: Ajith Kumar | അജിത് കുമാർ, മഗിഴ് തിരുമേനി ചിത്രം ‘വിടാമുയർച്ചി’ ജൂൺ മാസം മുതൽ ചിത്രീകരണം ആരംഭിക്കും
advertisement
‘പ്രിയ്യപ്പെട്ട സ്നേഹിതരെ അഖിൽ മാരാരുടെയും മറ്റു ബന്ധപ്പെട്ട സോഷ്യൽ മീഡയ അക്കൗണ്ട്സ് തുടർച്ചയായി അറ്റാക്ക് ചെയ്യപ്പെടുന്നുണ്ട് എന്നുള്ളതാണ് നമ്മുടെ ബലമായ സംശയം. ഫേസ്ബുക്ക് അക്കൗണ്ട് നമുക്ക് വിജയകരമായി സംരക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് പറയുമ്പോഴും ഇൻസ്റ്റാഗ്രാം നമുക്ക് ഇഷ്യൂ റിസോൾവ് ചെയ്യാൻ കുറച്ചുകൂടി സമയം ആവശ്യമായി വന്നിട്ടുണ്ട്. വ്യക്തമായ തെളിവുകൾ ഇപ്പോൾ ഇല്ലാത്തതിനാൽ നമ്മൾ ആരെയും തന്നെ കുറ്റപ്പെടുത്താനോ സമൂഹത്തിന്റെ മുന്നിൽ ആരോപണ വിധേയർ ആക്കാനോ ആഗ്രഹിക്കുന്നില്ല. വളരെ വേഗത്തിൽ തന്നെ പ്രശ്നപരിഹാരം ചെയ്തു പൂർവാധികം ശക്തിയോടെ ഞങ്ങൾ തിരിച്ചു വരുന്നതായിരിക്കും. ഞങ്ങൾക്ക് കിട്ടുന്ന മെസ്സേജുകളും ഫോൺ കോൾസും നിങ്ങളുടെ വേവലാതിയും അഖിൽ മാരാരോടുള്ള ഇഷ്ടവും വ്യക്തമാക്കുന്നു, നിങ്ങളുടെ ഈ സ്നേഹത്തിനു ഒരായിരം നന്ദി.കൂടുതൽ വിവരങ്ങൾ ഞങ്ങൾ ഉടൻ തന്നെ അറിയിക്കുന്നതായിക്കും’
advertisement
അധികം വൈകാതെ തന്നെ ആക്റ്റീവായി തിരിച്ചെത്തും എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. ബിഗ് ബോസ് സീസൺ 5നെ ഏറ്റവും കൂടുതൽ ലൈവ് ആക്കി പിടിച്ചു നിർത്തുന്ന മത്സരാർത്ഥികളിൽ ഒരാളെന്ന നിലയിൽ അദ്ദേഹത്തെ കുറിച്ചുള്ള വാർത്തകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ അഖിൽ മാരാരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് നേരെ ഉള്ള ആക്രമണങ്ങൾ ആരാധകർക്കിടയിൽ ആശങ്ക ജനിപ്പിക്കുന്നു.
Summary: Film director Akhil Marar is one of the widely discussed contestants in the ongoing season of Bigg Boss Malayalam. A message appeared on the Facebook page of Akhil Marar points to attack over his social media pages, Instagram account in particular
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 30, 2023 8:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Akhil Marar | ബിഗ് ബോസ് മത്സരാർത്ഥി അഖിൽ മാരാരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നേരെ ആക്രമണം