ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ കാമുകിയുമായി 210 കി.മീ. അകലെയുള്ള ഹോട്ടലിൽ; പിന്തുടർന്ന ഭാര്യ കൈയോടെ പിടികൂടി
- Published by:Rajesh V
- news18-malayalam
Last Updated:
കുറച്ചുനാളുകളായി ഭാര്യ തന്നെ രഹസ്യമായി നിരീക്ഷിക്കുകയാണെന്ന് അറിയാതെയാണ് ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ കാമുകിയുമായി രഹസ്യ സമാഗമത്തിന് ഇത്രയും ദൂരെയുള്ള ഹോട്ടൽ തിരഞ്ഞെടുത്തത്
ഉജ്ജെയിൻ: കാമുകിയുമായി സമയം ചെലവിടാൻ 210 കിലോമീറ്റർ അകലെയുള്ള ഹോട്ടലിൽ പോയ ഗ്രാമപഞ്ചായത്ത് അധ്യക്ഷനെ ഭാര്യ കൈയോടെ പിടികൂടി. മധ്യപ്രദേശിലെ ഉജ്ജെയിനിലാണ് സംഭവം. കുറച്ചുനാളുകളായി ഭാര്യ തന്നെ രഹസ്യമായി നിരീക്ഷിക്കുകയാണെന്ന് അറിയാതെയാണ് നീമച്ചിലെ സർപഞ്ചായ ജിതേന്ദ്ര മാലി കാമുകിയുമായി രഹസ്യ സമാഗമത്തിന് ഇത്രയും ദൂരെയുള്ള ഹോട്ടൽ തിരഞ്ഞെടുത്തത്. ഹോട്ടലിൽ നിന്നിറങ്ങി കാമുകിയുമായി കാറിൽ കയറിയ ജിതേന്ദ്ര മാലി കണ്ടത് കാറിനു മുന്നിൽ നിൽക്കുന്ന ഭാര്യയെയാണ്.
ജിതേന്ദ്ര മാലി മൊബൈലിൽ ഏതോ സ്ത്രീയുമായി രഹസ്യമായി സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് ഭാര്യക്ക് ഭർത്താവിൽ സംശയം ഉടലെടുത്തത്. ഭർത്താവ് മറ്റൊരു സ്ത്രീയുമായി ഉജ്ജെയിനിലെ ഹോട്ടലിലുണ്ടെന്ന് മനസിലാക്കിയ ഭാര്യ, കുടുംബാംഗങ്ങളെയും കൂട്ടി കാറിൽ സ്ഥലത്തെത്തുകയും ഭർത്താവ് പുറത്തുവരുന്നതിനായി ഹോട്ടലിന് പുറത്തു കാത്തുനിൽക്കുകയുമായിരുന്നു.
ജിതേന്ദ്ര മാലിയും കാമുകിയും ഹോട്ടലിന് പുറത്തെത്തി കാറിൽ കയറിയതോടെ ഭാര്യ കാർ തടഞ്ഞു. പിന്നാലെ കാമുകിയും ഭാര്യയും തമ്മിൽ അടിപിടിയുണ്ടായെന്നാണ് റിപ്പോർട്ട്. നിങ്ങളാരാണെന്ന് കാമുകി ചോദിച്ചപ്പോൾ അതൊക്കെ പൊലീസ് സ്റ്റേഷനിൽ പറഞ്ഞോളാമെന്നായിരുന്നു ഭാര്യയുടെ മറുപടി. അടിപിടിയാതതോടെ ചുറ്റും ആളുകൾ തടിച്ചുകൂടി. ഈ സമയമെല്ലാം കാറിനുള്ളിൽ നിശബ്ദനായി മുഖംമറച്ചിരിക്കുകയായിരുന്നു ജിതേന്ദ്ര മാലി. കുടുംബാംഗങ്ങൾ പകർത്തിയ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
advertisement
20 വർഷം മുൻപായിരുന്നു ജിതേന്ദ്ര മാലി ആദ്യമായി വിവാഹിതനായത്. ഈ ബന്ധം അധികം നീണ്ടില്ല. വൈകാതെ അദ്ദേഹം വീണ്ടും വിവാഹിതനായി. ഇതിൽ നാലു കുട്ടികളുണ്ട്. ഇപ്പോൾ അദ്ദേഹം മൂന്നാം വിവാഹത്തിന് തയാറെടുക്കുകയാണെന്നും അതിനാല്‍ തന്നോട് മോശമായി പെരുമാറുകയാണെന്നും അങ്കണവാടി അധ്യാപികകൂടിയായ ഭാര്യ ആരോപിക്കുന്നു.
അതേസമയം, സംഭവത്തിൽ പൊലീസിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് സ്റ്റേഷൻ ഓഫീസർ നരേന്ദ്ര യാദവ് ലോക്കൽ 18നോട് പറഞ്ഞു. പരാതി ലഭിച്ചാൽ നിയമാനുസൃതം നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Ujjain,Ujjain,Madhya Pradesh
First Published :
November 14, 2024 4:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ കാമുകിയുമായി 210 കി.മീ. അകലെയുള്ള ഹോട്ടലിൽ; പിന്തുടർന്ന ഭാര്യ കൈയോടെ പിടികൂടി