Bear steals KFC | വിശപ്പ് സഹിക്കാതെ കരടി അടുക്കളയിൽ അതിക്രമിച്ച് കയറി കെഎഫ്സി ചിക്കൻ കട്ടു തിന്നു
- Published by:Jayashankar Av
- news18-malayalam
Last Updated:
കെഎഫ്സി ചിക്കന്‍ തിന്നുന്ന കരടി അധികം വൈകാതെ തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു
വിശന്നാല്‍ പിന്നെ നീ നീയല്ലാതെയാകും എന്ന പ്രശസ്തമായ ടിവി പരസ്യം നമുക്കെല്ലാവര്‍ക്കും സുപരിചിതമാണല്ലോ. അതിനോട് സാമ്യം പുലര്‍ത്തുന്ന ഒരു സംഭവം അരങ്ങേറിയിരിക്കുകയാണ് കാലിഫോര്‍ണിയയില്‍. എന്നാലിവിടെ വിശപ്പ് സഹിക്കാതെ താനല്ലാതായത് ഒരു കാട്ടു മൃഗമാണ്. കൃത്യമായി പറഞ്ഞാല്‍ ഒരു കാട്ടു കരടി തന്നെ. കാലിഫോര്‍ണിയ സ്വദേശിയായ ഒരാളുടെ വീട്ടില്‍ കയറി കെഎഫ്സി ചിക്കനാണ് വിശപ്പ് മൂത്ത് ഈ കരടി അകത്താക്കിയത്.
കാലിഫോര്‍ണിയയിലെ സിയേറ മാഡ്രെ സ്വദേശിയായ ജോണ്‍ ഹോള്‍ഡെന്റെ വീട്ടിലാണ് ഈ 'അതിക്രമം' നടത്തിയത്. കഴിഞ്ഞ ആഴ്ചയിലാണ് പുറത്തു പോയി മടങ്ങി വന്ന ജോണ്‍ ഞെട്ടിയ്ക്കുന്ന ആ കാഴ്ച കണ്ടത്. താന്‍ വാങ്ങി വെച്ച കെഎഫ്സിയുടെ ചിക്കന്‍ ബക്കറ്റില്‍ നിന്ന് യഥേഷ്ടം ചിക്കന്‍ കഴിക്കുകയായിരുന്നു കാട്ടില്‍ നിന്നെത്തിയ ഈ ചങ്ങാതി.
കെഎഫ്സി ചിക്കന്‍ തിന്നുന്ന കരടി അധികം വൈകാതെ തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ വമ്പന്‍ വരവേല്‍പ്പു കിട്ടിയ വീഡിയോയില്‍, തവിട്ട് നിറമുള്ള ഒരു കരടി അടുക്കളയില്‍ കയറി ലോകമെമ്പാടും പ്രശസ്തമായ കെഎഫ്സി ചിക്കന്‍ കഴിക്കുന്ന കൗതുകകരമായ ദൃശ്യമാണ് ചിത്രീകരിച്ചിരിക്കുന്നത്. ജോണ്‍ തന്റെ സ്മാര്‍ട്ട് ഫോണിലാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്. പ്രാദേശിക മാധ്യമമായ ABC7ന് നല്‍കിയ അഭിമുഖത്തില്‍ ജോണ്‍ പറഞ്ഞത്, താന്‍ അകത്ത് നിന്ന് ഈ ദൃശ്യങ്ങള്‍ എടുക്കുന്നത് കണ്ടപ്പോള്‍ പുറത്ത് നിന്ന് മറ്റൊരു കരടി തനിക്ക് 'അഭിവാദ്യം' അര്‍പ്പിച്ച് കൈവീശിക്കാണിച്ചു എന്നാണ്. പിന്നീട് ജോണ്‍ വലിയ ശബ്ദങ്ങളുണ്ടാക്കിയാണ് ഇവയെ ഓടിച്ചതെന്നും മാധ്യമത്തിന് നല്‍കിയ വിവരത്തില്‍ ജോണ്‍ വ്യക്തമാക്കി.
advertisement
കരടികളെ കണ്ടു മുട്ടുന്ന കാര്യം തനിക്ക് ഒരു പുതുമയല്ലന്നാണ് ജോണ്‍ പറയുന്നത്. തന്റെ വീടിന്റെ പുറകിലുള്ള മുറ്റത്ത് രണ്ട് മൂന്ന് തവണ മുമ്പും കരടികളെ കണ്ടിട്ടുള്ളതായി ജോണ്‍ ഓര്‍മ്മിക്കുന്നു. എന്നാല്‍, തന്റെ അടുക്കളയില്‍ ആദ്യമായാണ് ഈ ക്ഷണിക്കപ്പെടാത്ത അതിഥി എത്തിയതെന്നും താന്‍ വാങ്ങി വെച്ച ഫാസ്റ്റ് ഫുഡ് കഴിക്കുന്നതെന്നും ABC7നോട് ജോണ്‍ പറഞ്ഞു. ജോണിന്റെ നിരീക്ഷണമനുസരിച്ച്, വറുത്ത ചിക്കന്റെ ഗന്ധമായിരിക്കാംകരടി വീട്ടില്‍ അതിക്രമിച്ച് കയറാന്‍ കാരണമായത്.
ABC7നാണ് ജോണ്‍ എടുത്ത വീഡിയോ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ചത്. ഇവര്‍ പങ്കു വെച്ച വീഡിയോ ദൃശ്യങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടയില്‍ നിന്ന് ലഭിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കണ്ട് ഒരു ഉപയോക്താവ് കമന്റിട്ടത് ഇപ്രകാരമാണ്, ''ഒരു കരടിയെ സ്‌പോണ്‍സര്‍ ചെയ്യുന്ന ആദ്യ ബ്രാന്‍ഡായി കെഎഫ്‌സി മാറിയിരിക്കുന്നു.'' മറ്റൊരു ഉപയോക്താവ് ഈ വീഡിയോ ഉപയോഗിച്ച് കെഎഫ്‌സിയ്ക്ക് ഗംഭീരമായ പരസ്യം നല്‍കാന്‍ സാധിക്കുമെന്ന് സാധ്യതയെക്കുറിച്ചാണ് സംസാരിച്ചത്. ഒപ്പം അത്തരത്തിലുള്ള പരസ്യങ്ങള്‍ കാണാന്‍ തങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
advertisement
ജോണിന് പണം നല്‍കി ഈ വീഡിയോ കെഎഫ്‌സി സ്വന്തമാക്കണമെന്നും അത് പരസ്യത്തിനായി ഉപയോഗിക്കണമെന്നും മറ്റൊരാള്‍ കമന്റ് രേഖപ്പെടുത്തി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 03, 2021 5:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Bear steals KFC | വിശപ്പ് സഹിക്കാതെ കരടി അടുക്കളയിൽ അതിക്രമിച്ച് കയറി കെഎഫ്സി ചിക്കൻ കട്ടു തിന്നു