Woman gave birth to seven children | ഗർഭിണിയായപ്പോൾ ഡോക്ടർമാർ പറഞ്ഞത് അഞ്ച് കുട്ടികളെന്ന്; പ്രസവിച്ചപ്പോൾ ഏഴ്!

Last Updated:

യുവതിയുടെ ഉദരത്തിൽ അഞ്ച് കുട്ടികളുണ്ടെന്ന് അൾട്രാസൗണ്ട് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. എന്നാൽ സിസേറിയനിലൂടെ യുവതി പ്രസവിച്ചത് ഏഴ് കുട്ടികളെയായിരുന്നു.

Pregnant-woman
Pregnant-woman
ഒറ്റ പ്രവസവത്തിൽ ഏഴ് കുട്ടികൾക്ക് ജന്മം നൽകി പാക് യുവതി വാർത്തകളിൽ ഇടം നേടി. ഈ സംഭവം വാർത്തയായത് മറ്റൊന്നുംകൊണ്ടല്ല, യുവതി ഗർഭിണിയായപ്പോൾ പരിശോധനയിൽ അഞ്ച് കുട്ടികളുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ പ്രസവിച്ചപ്പോൾ ഏഴ് കുട്ടികളാണ് ഉണ്ടായിരുന്നത്. ഇത് ഡോക്ടർമാർരെ ശരിക്കും ഞെട്ടിപ്പിച്ചു. ഏതായാലും അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. ഈ കുട്ടികളിൽ നാല് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും ഉൾപ്പെടുന്നു. പാകിസ്ഥാനിലെ പ്രാദേശിക ആരോഗ്യ വകുപ്പ് അധികൃതർ കുട്ടികളുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
പാക്കിസ്ഥാനിലെ അബോട്ടാബാദ് നഗരത്തിലാണ് യുവതി താമസിക്കുന്നതെന്ന് സമാ ടിവി റിപ്പോർട്ട് ചെയ്യുന്നു. ഇവിടെയുള്ള ജിന്ന ഇന്റർനാഷണൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവതി. യാർ മുഹമ്മദ് എന്നയാളുടെ ഭാര്യയാണ് യുവതി. "ഭാര്യ ഗർഭിണിയായപ്പോൾ, പരിശോധനയിൽ അവൾക്ക് ഒന്നിലധികം കുട്ടികളുണ്ടെന്ന് ഡോക്ടർ പറഞ്ഞിരുന്നു. പക്ഷേ അവൾക്ക് ഏഴ് കുട്ടികളുണ്ടെന്ന് അറിയില്ലായിരുന്നു," അദ്ദേഹം പറഞ്ഞു.
ഭാര്യയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി യാർ മുഹമ്മദ് പറഞ്ഞു. യുവതിയുടെ ഉദരത്തിൽ അഞ്ച് കുട്ടികളുണ്ടെന്ന് അൾട്രാസൗണ്ട് റിപ്പോർട്ട് വ്യക്തമാക്കി. തുടർന്ന് യുവതിക്ക് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. പിന്നീട് ആ സ്ത്രീ ശസ്ത്രക്രിയയ്ക്ക് വിധേയയായപ്പോൾ അവൾ ഓരോന്നായി ഏഴ് കുട്ടികളെ പ്രസവിച്ചു. സ്ത്രീയുടെയും കുട്ടികളുടെയും നില തൃപ്തികരമാണെന്നാണ് വിവരം.
advertisement
ആ യുവതി ആശുപത്രിയിൽ വന്നപ്പോൾ, ഏകദേശം എട്ട് മാസം ഗർഭിണിയായിരുന്നതായും രക്തസമ്മർദ്ദം ഭയാനകമായ തോതിൽ ഉയർന്നിരുന്നതായും അവളുടെ വയറും വളരെ വീർത്തതാണെന്നും ഡോക്ടർമാർ പറഞ്ഞു. ഓപ്പറേഷനായി അടിയന്തിരമായി തയ്യാറെടുപ്പുകൾ നടത്തി, യുവതിയുടെ സിസേറിയൻ ശസ്ത്രക്രിയ ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഗർഭം ധരിക്കുന്നതിനുള്ള ഫെർട്ടിലിറ്റി ചികിത്സയുടെ ഭാഗമായി കഴിക്കുന്ന മരുന്നുകളുടെ ഫലമായി ഒന്നിലധികം ഭ്രൂണങ്ങൾ ഉണ്ടാകാമെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ ഈ കേസിൽ അങ്ങനെ സംഭവിച്ചോയെന്ന കാര്യം വ്യക്തമല്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
advertisement
കാമുകി മരിക്കുന്നതിന് തൊട്ടുമുമ്പ് ഐസിയുവിൽവെച്ച് വിവാഹം കഴിച്ചു; യുവാവിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ
പ്രണയം പറഞ്ഞ് അറിയിക്കാനാകാത്ത ഒരു വികാരമാണ്. ഇതിന്‍റെ പേരിൽ നിരവധി തട്ടിപ്പുകൾ അരങ്ങേറുന്ന ഈ ലോകത്ത്, മരണത്തിന് പോലും വേർപിരിക്കാനാകാത്ത പ്രണയഗാഥകളും നിരവധി. ബ്രിട്ടൻ നിവാസികളായ ഗ്രെഗ് പീറ്റേഴ്സിന്‍റെയും കാമുകി അന്നയുടെയും പ്രണയകഥ ആരുടെയും കണ്ണുകളിൽ ഈറനണിയിക്കുന്നതാണ്. മരണത്തോട് മല്ലിടുന്ന തന്റെ കാമുകിയെ വിവാഹം കഴിക്കാൻ ഗ്രെഗ് പീറ്റേഴ്സ് തീരുമാനിക്കുമ്പോൾ ആ ബന്ധം ഭൌതികപരമായി വളരെ വേഗത്തിൽ അവസാനിക്കുന്ന ഒന്നാണെന്ന് അവന് അറിയാമായിരുന്നു.
advertisement
ഗ്രെഗ് പീറ്റേഴ്സിന്റെയും കാമുകി അന ലെഡ്ഗാറിന്റെയും കഥ ഒരു സിനിമാക്കഥ പോലെയാണ്. ഏറെ കാലമായി പ്രണയത്തിലായിരുന്നു ഇരുവരും. ജീവനേക്കാൾ ഇരുവരും പരസ്പരം പ്രണയിച്ചിരുന്നു. കുടുംബാംഗങ്ങൾ ഇരുവരുടെയും ബന്ധത്തെ ഏറെ പിന്തുണച്ചിരുന്നു. എന്നിരുന്നാലും, അത് ജീവിതകാലം മുഴുവൻ നിലനിൽക്കാനുള്ള വിധി ഇരുവർക്കും ഉണ്ടായില്ല. ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്നാൽ വിവാഹത്തിന് തൊട്ടുമുമ്പ്, അന്ന വലിയൊരു അപകടത്തിൽപ്പെട്ടു. അത്യാസന്ന നിലയിൽ ആശുപത്രിയിലെ ഐസിയുവിൽ കിടക്കുമ്പോൾ ഇനിയൊരു മടങ്ങി വരവ് ഉണ്ടാകില്ലെന്ന് ഡോക്ടർമാർ ഗ്രെഗ് പീറ്റേഴ്സിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ അവളുടെ കാമുകൻ ചെയ്തത് ധീരോദാത്തമായ ഒരു കാര്യമായിരുന്നു. മരണത്തിന് തൊട്ടുമുമ്പ് ഐസിയുവിൽവെച്ച് തന്നെ ഗ്രെഗ് അന്നയെ മിന്നുകെട്ടി.
advertisement
വിവാഹത്തിന് മുമ്പ് അപകടം
ദി സൺ റിപ്പോർട്ട് അനുസരിച്ച്, ജിം മാനേജർ ഗ്രെഗ് പീറ്റേഴ്സ്, ഒന്നര വർഷം മുമ്പാണ് അന്ന ലാഡ്ഗറിനെ കണ്ടുമുട്ടിയത്. അവർ രണ്ടുപേരും പരസ്പരം വളരെയധികം സ്നേഹിച്ചിരുന്നു. ഇരുവരുടെയും വിവാഹവും തീരുമാനിച്ചു. അതിനിടയിൽ ഒരു ദിവസം ഓഫീസിൽ നിന്നും മടങ്ങുമ്പോൾ അന ലാഡ്ഗറിന്റെ കാർ ഒരു വൻ അപകടത്തിൽ പെട്ടു. ഇതിൽ അന്നയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് സാരമായി പരിക്കേറ്റ അവൾ കോമയിൽ ആയി.
മരണത്തിന് മുമ്പ് വിവാഹം
ഭാര്യയായി മനസിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്ന ഗ്രെഗ് പീറ്റേഴ്സിന് താങ്ങാനാകാത്തതായിരുന്നു അന്നയുടെ അപകടം. അതിനാൽ ഈ പേര് എല്ലായ്പ്പോഴും തന്‍റെയൊപ്പം ഉണ്ടായിരിക്കണമെന്ന് അവൻ ആഗ്രഹിച്ചു. അങ്ങനെ ഡോക്ടർമാരുടെയും ബന്ധുക്കളുടെയും അനുമതിയോടെ ഐസിയു കിടക്കയിൽവെച്ച് ഗ്രെഗ് തന്റെ കാമുകിയെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ അവൾ മരിക്കുകയും ചെയ്തു.
advertisement
എന്നാൽ അവിടംകൊണ്ട് അവസാനിച്ചില്ല, അവരുടെ പ്രണയത്തിന്‍റെ മഹത്വം. അന്നയുടെ കുടുംബത്തിന്റെയും ഗ്രെഗിന്റെയും സമ്മതത്തോടെ അന്നയുടെ ആറു അവയവങ്ങൾ ദാനം ചെയ്തു. 'ഇത് ഒരു നിയമപരമായ വിവാഹമായി കണക്കാക്കാനാകില്ലെന്ന് ഗ്രെഗ് പറയുന്നു, പക്ഷേ ഞാൻ എന്റെ സ്വന്തം മോതിരം അവളുടെ വിരലിൽ ഇട്ടു, അവളെ ഞാൻ എന്‍റെ ഭാര്യയായി കണക്കാക്കുന്നു'- ഗ്രെഗ് പീറ്റേഴ്സ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Woman gave birth to seven children | ഗർഭിണിയായപ്പോൾ ഡോക്ടർമാർ പറഞ്ഞത് അഞ്ച് കുട്ടികളെന്ന്; പ്രസവിച്ചപ്പോൾ ഏഴ്!
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement