ബാർബി ഡോൾ ലുക്ക് കിട്ടാൻ ശസ്ത്രക്രിയ; യുവതിക്ക് ചെലവായത് 24 ലക്ഷം രൂപ
- Published by:Anuraj GR
- news18-malayalam
Last Updated:
ബാർബി ഡോളായി മാറുന്നതിന് ആദ്യം സ്തന വളർച്ചയ്ക്കുള്ള ശസ്ത്രക്രിയ നടത്തി. അതിനുശേഷം ചുണ്ടുകൾ, കവിൾ, താടി, ആകാരഭംഗി എന്നിവയ്ക്കുമുള്ള ശസ്ത്രക്രിയകൾ നടത്തി...
ലോകത്തിലെ നിരവധി ആളുകൾക്ക് വ്യത്യസ്ത താൽപ്പര്യങ്ങളുണ്ട്, എന്നാൽ അവരുടെ താൽപ്പര്യങ്ങൾ നിറവേറ്റാൻ ഏതറ്റം വരെയും പോകാൻ കഴിയുന്ന ചുരുക്കം ചിലർ മാത്രമേയുള്ളൂ. അടുത്തിടെ, ഒരു ഓസ്ട്രിയൻ സ്ത്രീയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു ബാർബി ഡോളിനെപ്പോലെ ആകാൻ ആഗ്രഹിക്കുന്നെന്ന് പറഞ്ഞുള്ള പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം ആ സ്ത്രീ വളരെ നിരാശയിലായിരുന്നു, അവർ ആഗ്രഹിക്കുന്ന രൂപം ലഭിക്കാൻ ഒന്നിലധികം ശസ്ത്രക്രിയകൾക്കായി 24 ലക്ഷത്തിലേറെ രൂപ യുവതി ചെലവഴിച്ചു.
ജെസ്സി ബണ്ണി എന്ന സ്ത്രീ ജർമ്മനിയിലെ ഒരു ഗ്രാമപ്രദേശത്താണ് ജനിച്ചത്. ധാരാളം മേക്കപ്പും ലിപ്സ്റ്റിക്കും ഉപയോഗിക്കരുതെന്ന് കൂട്ടിക്കാലം മുതൽക്കേ മാതാപിതാക്കൾ അവളോട് ആവശ്യപ്പെടുമായിരുന്നു. എന്നാൽ കുട്ടിക്കാലം മുതൽ മേക്കപ്പ് ഇടാനും ഫാഷൻ വസ്ത്രങ്ങൾ ധരിക്കാനും കൂടുതൽ സുന്ദരിയായിരിക്കാനും അവൾ എപ്പോഴും ആഗ്രഹിച്ചു. 2019 ൽ അവൾ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടനെ ഓസ്ട്രിയയിലേക്ക് മാറാൻ തീരുമാനിച്ചു. സൌന്ദര്യ സങ്കൽപ്പത്തിന് അനുസരിച്ചുള്ള രൂപവും ഭാവവും ഇല്ലാത്തത് ജെസ്സിയെ അലട്ടിയിരുന്നു. അതുകൊണ്ടുതന്നെ പതിനെട്ടാം വയസ്സിൽ സ്തനവളർച്ചയ്ക്കുള്ള ശസ്ത്രക്രിയയ്ക്ക് അവൾ വിധേയമായി. ഇതിനു ചെലവായത് ആറു ലക്ഷം രൂപയാണ്.
advertisement
advertisement
എന്നിരുന്നാലും, പ്ലാസ്റ്റിക് സർജറിക്ക് ആ പണം ഉപയോഗിച്ചതിൽ ജെസ്സിക്ക് അതിൽ ഖേദമില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം തനിക്ക് കൂടുതൽ ആത്മവിശ്വാസം തോന്നാൻ തുടങ്ങിയെന്ന് അവർ പറയുന്നു. മറ്റ് പെൺകുട്ടികളെ പോലെയാകാൻ ആഗ്രഹിച്ചപ്പോൾ അവളുടെ മാതാപിതാക്കൾക്ക് അത് ഇഷ്ടപ്പെട്ടില്ലെന്നും അതിനാൽ സ്കൂൾ കഴിഞ്ഞ് മറ്റ് പെൺകുട്ടികളെ പോലെയാകാനാണ് അവൾ ഓസ്ട്രിയയിൽ എത്തിയതെന്നും ജെസ്സി പറഞ്ഞു. സ്തന ശസ്ത്രക്രിയയ്ക്ക് ശേഷം ആളുകൾ അവളെ ശ്രദ്ധിക്കാൻ തുടങ്ങിയത് ഇഷ്ടപ്പെട്ടുവെന്നും അവർ കൂട്ടിച്ചേർത്തു. ഇതിനുശേഷം അവൾ ബാർബി ഡോൾ പോലെയാകാൻ തീരുമാനിക്കുകയായിരുന്നു.
advertisement
You May Also Like- മകളുടെ കുട്ടിയെ പ്രസവിച്ച് 53കാരിയായ അധ്യാപിക; കുഞ്ഞിന് ജന്മം നൽകിയത് ഐ വി എഫ് ചികിത്സയിലൂടെ
"ബാർബി ഡോളായി മാറുന്നതിന് മുന്നോടിയായാണ് സ്തന ശസ്ത്രക്രിയ നടത്തിയതെന്നും ജെസി പറയുന്നു. ഇത് മാത്രമല്ല അവൾ ചുണ്ടുകൾക്ക് വേണ്ടിയുള്ള ശസ്ത്രക്രിയയാണ് നടത്തിയത്. ഇതിന് ആറു ലക്ഷം രൂപ ചെലവായി. ഇത് കൂടാതെ ആകാരഭംഗി, കവിൾ, താടി എന്നിവയ്ക്ക് രൂപമാറ്റം വരുത്തുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് രണ്ടു ലക്ഷം രൂപയും ലിപ്പോസക്ഷന് രണ്ടു ലക്ഷത്തിൽ കൂടുതൽ രൂപയും ചെലവായെന്ന് ജെസി പറുന്നു. ഏതായാലും ശസ്ത്രക്രിയ നടത്തി രൂപമാറ്റം വരുത്തിയെങ്കിലും അത്രത്തോളം തൃപ്തിയില്ലെന്നാണ് ജെസി പറയുന്നത്. ഏറ്റവും ഒടുവിൽ പുതിയ രൂപത്തിൽ മുതിർന്നവർക്കുള്ള വീഡിയോ നിർമ്മാണത്തിലേക്ക് കടന്നിരിക്കുകയാണ് ജെസ്സി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 04, 2021 10:02 PM IST