advertisement

മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്റെ ആക്ഷൻ ചിത്രം ജോഷി സംവിധാനം ചെയ്യും; ചിത്രത്തിന് ആരംഭം

Last Updated:

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകരുടെ സാന്നിധ്യമാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൻ്റെ മറ്റൊരു ഹൈലൈറ്റ്

ചിത്രത്തിൻ്റെ പൂജാ സ്വിച്ചോൺ കർമ്മം
ചിത്രത്തിൻ്റെ പൂജാ സ്വിച്ചോൺ കർമ്മം
ചലച്ചിത്ര സംവിധായകൻ ജോഷിയുടെ (Joshiy) ജന്മദിനത്തിന് പ്രഖ്യാപിച്ച ഉണ്ണി മുകുന്ദന്റെ (Unni Mukundan) ഹൈ-ഒക്ടേൻ ആക്ഷൻ ചിത്രത്തിൻ്റെ പൂജാ സ്വിച്ചോൺ കർമ്മം എറണാകുളം ഹോട്ടൽ ഹൈവേ ഗാർഡനിൽ വെച്ച് നിർവഹിച്ചു.
പ്രേക്ഷകർ ഏറേ ആകാംക്ഷയോടെ പ്രതീക്ഷിച്ചിരുന്ന ഈ ജോഷി- ഉണ്ണി മുകുന്ദൻ ചിത്രം ഇന്ത്യൻ സിനിമയിൽ ഒരു വഴിത്തിരിവാകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
വലിയ ബഡ്ജറ്റിൽ ഈ മാസം കൊടുങ്ങല്ലൂരിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം, ആക്ഷൻ സിനിമയുടെ നിലവാരം ഉയർത്തുന്നതായിരിക്കുമെന്നും ഉണ്ണി മുകുന്ദൻ ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പിൽ എത്തുമെന്നും, അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നു. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകരുടെ സാന്നിധ്യമാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൻ്റെ മറ്റൊരു ഹൈലൈറ്റ്.
advertisement
ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ, ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പൊറിഞ്ചു മറിയം ജോസിന് ശേഷം അഭിലാഷ് എൻ. ചന്ദ്രൻ തിരക്കഥയും സംഭാഷണവുമെഴുതുന്നു.
പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററായ മാർക്കോയുടെ റെക്കോർഡ് വിജയത്തിന് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന ആദ്യ ചിത്രം, മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് മേക്കർ ജോഷിയോടൊപ്പമാണെന്ന പ്രത്യേകതയുമുണ്ട്. ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിനു വേണ്ടി ഒരു മാസത്തിലധികം ദുബായിൽ ട്രെയ്നിങിലായിരുന്നു. ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ആകമാനം ആവേശഭരിതമാക്കുന്ന ജോഷി- ഉണ്ണി മുകുന്ദൻ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ഉടൻ ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: Joshiy, Unni Mukundan unnamed movie begins with a pooja ceremony
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്റെ ആക്ഷൻ ചിത്രം ജോഷി സംവിധാനം ചെയ്യും; ചിത്രത്തിന് ആരംഭം
Next Article
advertisement
ശബരിമല കൊടിമര പുനര്‍നിര്‍മാണം പ്രത്യേകം അന്വേഷിക്കാന്‍ ഹൈക്കോടതി; 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
ശബരിമല കൊടിമര പുനര്‍നിര്‍മാണം പ്രത്യേകം അന്വേഷിക്കാന്‍ ഹൈക്കോടതി; 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
  • ശബരിമല കൊടിമര പുനര്‍നിര്‍മാണത്തിലെ സ്വർണ്ണത്തിന്റെ ഗുണമേന്മയും അളവും ശാസ്ത്രീയമായി പരിശോധിക്കും

  • വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് നൽകണം

  • 2016 മുതൽ കൊടിമര നിർമ്മാണത്തിലെ എല്ലാ സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചു

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement