Mammootty | മമ്മൂട്ടിയുടെ പിറന്നാൾ പോസ്റ്റിലേത് കോടികളുടെ വിലയുള്ള കാർ; സ്വർണത്തേക്കാൾ വിലയുള്ള നമ്പർ പ്ളേറ്റും
- Published by:meera_57
- news18-malayalam
Last Updated:
മമ്മൂട്ടിയുടെ പിറന്നാൾ പോസ്റ്റിലെ ചിത്രത്തിൽ കാണുന്ന കാറിനും നമ്പർ പ്ളേറ്റിനും ഉണ്ട് ചില പ്രത്യേകതകൾ
മമ്മൂട്ടിയും (Mammootty) മോഹൻലാലും (Mohanlal) ഇല്ലാത്ത മലയാള സിനിമയുണ്ടോ മലയാളി പ്രേക്ഷകർക്ക്? ഇല്ല എന്നാണ് ഉത്തരം. മമ്മൂട്ടിക്ക് മറ്റൊരു ജന്മദിനം കൂടി. അതിരാവിലെ മുതൽ അദ്ദേഹത്തിന്റെ സന്ദേശത്തിനായി കാത്തിരിക്കുന്ന ആരാധകരുണ്ട്. വീടിനു മുന്നിൽ തടിച്ചു കൂടിയ ആരാധകർക്ക് അദ്ദേഹം ഇക്കുറി ഒരു ഫോൺ സന്ദേശത്തിലൂടെയാണ് മറുപടി നൽകിയത്. മുൻവർഷം, ഒരു വീഡിയോ കോളിലൂടെ മമ്മൂട്ടി ഫാൻസുമായി സംവദിച്ചിരുന്നു. ഇത്തവണ കാൻസർ ചികിത്സ കഴിഞ്ഞ് വിശ്രമം നയിക്കുകയാണ് അദ്ദേഹം. മമ്മൂട്ടി പ്രേക്ഷകരിൽ നിന്നും മാറിനിൽക്കാൻ ആരംഭിച്ചിട്ട് ആറ് മാസങ്ങൾ പിന്നിടുന്നു. അവസാന റിലീസ് ചിത്രമായ ബസൂക്കയുടെ പ്രൊമോഷനിൽ നിന്നും അദ്ദേഹം വിട്ടുനിന്നു. ജന്മദിനത്തിൽ പോലും അദ്ദേഹം മുഖം നൽകാതെ തിരിഞ്ഞു നിൽക്കുന്ന ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തത്. അരികിൽ അദ്ദേഹത്തിന്റെ പുത്തൻ കാറുമുണ്ട്
advertisement
മമ്മൂട്ടിയുടെ കാർ ഭ്രമം പ്രശസ്തമാണ്. വിവിധയിനം ആഡംബര കാറുകൾ നിറഞ്ഞ അദ്ദേഹത്തിന്റെ '369 ഗാരേജ്' ആരാധകരിൽ പലർക്കും കാണാപാഠവും. എല്ലാ വാഹനത്തിനും നമ്പർ പ്ളേറ്റ് '369' ആണെന്നതാണ് പ്രത്യേകത. മമ്മൂട്ടിയുടെ കാർ ശേഖരത്തിൽ ജാഗ്വാർ XJ-L, മെയ്ബാക്ക് GLS600, ഫെരാരി, പോർഷെ, മെഴ്‌സിഡസ് എന്നിവയുൾപ്പെടുന്നു. പിറന്നാൾ പോസ്റ്റിലും ഉണ്ട് അങ്ങനെയൊരു കാർ. ഇത് അദ്ദേഹം സ്വയം പിറന്നാൾ സമ്മാനമായി വാങ്ങിയതാണ് എന്നാണ് ലഭ്യമായ സൂചന. എറണാകുളം ആർ.ടി. ഓഫിസിനു കീഴിൽ രജിസ്റ്റർ ചെയ്ത ടൊയോട്ട കാർ ആണ് മമ്മൂട്ടിയുടേത് (തുടർന്ന് വായിക്കുക)
advertisement
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിച്ചു വരവേയാണ് മമ്മൂട്ടി വളരെ പെട്ടെന്ന് ചികിത്സയ്ക്കായി പ്രവേശിക്കുന്നത്. ഈ സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വമ്പൻ ബജറ്റിൽ തയ്യാറാവുന്ന സിനിമയിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര എന്നിങ്ങനെ സിനിമാ ലോകത്തെ വിലയേറിയ താരങ്ങൾ പലരും അണിനിരക്കുന്നുണ്ട്. ചികിത്സ കഴിഞ്ഞയുടൻ മമ്മൂട്ടി ഈ സിനിമയിൽ ജോയിൻ ചെയ്ത്, ബാക്കിയുള്ള ഭാഗങ്ങൾ പൂർത്തിയാക്കാകും എന്നാണ് ഏറ്റവും പുതിയ വിവരം
advertisement
അതിനിടെയാണ് മമ്മൂട്ടി പിറന്നാൾ ചിത്രവുമായുള്ള വരവ്. '369'നോടുള്ള ഭ്രമം മമ്മൂട്ടി ഇവിടെയും നിലനിർത്തിയിട്ടുണ്ട്. ഈ കാർ ടൊയോട്ട ലാൻഡ് ക്രൂസർ 300 സീരീസ് GR സ്‌പോർട് വിഭാഗത്തിലേതാണ്. ഓഫ് റോഡിനും അനുയോജ്യയമായ SUVആണ് ഇത്. ഈ വാഹനത്തിന്റെ ഓൺ റോഡ് വില 3.06 കോടി രൂപ വരും. കാർ മാത്രമല്ല, മമ്മുക്ക ഇത്രയും തുക മുടക്കി സ്വന്തമാക്കിയത്. തന്റെ ഇഷ്‌ടാവാഹന നമ്പറായ '369' കിട്ടാനും അദ്ദേഹം നല്ലൊരു തുക ചിലവിട്ടിരുന്നു
advertisement
ലേലത്തിൽ പിടിച്ചാണ് ഈ നമ്പർ അദ്ദേഹം സ്വന്തം വാഹനത്തിനു നൽകിയത് എന്ന് കൊച്ചി ആസ്ഥാനമായുള്ള കാർ സ്പോർട്ടിങ് കമ്പനി വ്യക്തമാക്കുന്നു. ഈ നമ്പർ സ്വന്തമാക്കാൻ ഒരു ലക്ഷത്തി നാല്പതിനായിരം രൂപ മമ്മൂട്ടി ചിലവാക്കിയത്രേ. അവർ മറ്റൊരു വിവരം കൂടി പങ്കിടുന്നുണ്ട്. ഇതേ സീരീസിൽ ഒന്നിൽ അവസാനിക്കുന്ന കാർ നമ്പറിനായി ഒരാൾ ലേലത്തിൽ പിടിക്കാൻ മറ്റൊരാൾ ചിലവിട്ട തുക ഒരു ലക്ഷത്തിൽ ഒമ്പതിനായിരം ആയിരുന്നത്രേ. ആ കാറിനു വില 25 കോടി രൂപയ്ക്ക് പുറത്താകും. എന്നിരുന്നാലും മമ്മൂട്ടിയുടെ കാറിന്റെ നമ്പർ പ്ളേറ്റിനാണ് കൂടുതൽ വില
advertisement