ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് താൽക്കാലിക ജീവനക്കാരാകാം; 1800 ഒഴിവുകൾ
- Published by:Sarika N
- news18-malayalam
Last Updated:
18 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ള ഹിന്ദു വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക് അപേക്ഷിക്കാം
2025-26 മണ്ഡല- മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലക്കൽ എന്നീ ദേവസ്വങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു.18 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ള ഹിന്ദു വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക് അപേക്ഷിക്കാം. 650 രൂപ ദിവസവേതനം, താമസ സൗകര്യം, ഭക്ഷണം എന്നിവ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകും.
അപേക്ഷകർ മെഡിക്കൽ സർട്ടിഫിക്കറ്റ് ,ഹെൽത്ത് കാർഡ് എന്നിവ ഹാജരാക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്ദൻകോട് തിരുവനന്തപുരം എന്ന വിലാസത്തിലോ tdbsabdw@gmail.com എന്ന ഇ മെയിൽ ഐഡിയിലോ 2025 ഓഗസ്റ്റ് 16 വൈകിട്ട് 5 മണിക്ക് മുൻപായി ലഭിക്കണം.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
July 21, 2025 12:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് താൽക്കാലിക ജീവനക്കാരാകാം; 1800 ഒഴിവുകൾ