83,000 സീറ്റുകൾക്ക് 12 ഇരട്ടിയോളം വിദ്യാര്‍ത്ഥികൾ: രാജ്യത്തെ മെഡിക്കൽ സീറ്റ് പ്രതിസന്ധിയ്ക്ക് പരിഹാരമുണ്ടോ?

Last Updated:

മെഡിക്കൽ കോഴ്‌സിന്റെ ചില ഭാഗങ്ങളിലെങ്കിലും ഓൺലൈൻ വിദ്യാഭ്യാസ രീതി സ്വീകരിക്കുന്നതിലൂടെ യുക്രെയ്‌ൻ, ചൈന, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്കും പഠന പ്രതിസന്ധി പരിഹരിക്കാൻ സാധിക്കും

ഇന്ത്യയിൽ 80,000 മെഡിക്കൽ കോളേജ് സീറ്റുകൾക്കായി ഓരോ വർഷവും മത്സരിക്കുന്നത് 7 ലക്ഷത്തോളം വിദ്യാർത്ഥികളാണ്.  9,93,069 വിദ്യാർത്ഥികളാണ് 2022 ൽ നീറ്റ് പരീക്ഷ പാസായിരിക്കുന്നത്. ഇത്രയും കുട്ടികളാണ് ഇത്തവണ മെഡിക്കല്‍ സീറ്റുകൾക്കായി മത്സരിക്കുന്നത്. ചൈന, യുക്രെയ്ൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലെ വിദേശ പഠന അവസരങ്ങളും ഇത്തവണ വിദ്യാര്‍ത്ഥികൾക്ക് മുന്നിൽ തുറക്കില്ലെന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കും. കോവിഡ് -19 മഹാമാരി ഉൾപ്പെടെയുള്ള ആരോഗ്യ രാഷ്ട്രീയ കാരണങ്ങളാലാണ് വിദേശ പഠന അവസരങ്ങൾ വിദ്യാര്‍ത്ഥികൾക്ക് ലഭ്യമാകാത്തത്. അതിനാൽ വിദേശ പഠനം ലക്ഷ്യമാക്കിയവരും ഇത്തവണ ഇന്ത്യയിൽ തന്നെ അവസരങ്ങൾ തിരയുന്ന സ്ഥിതിയാണ്.
ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി രാജ്യത്ത് കൂടുതൽ മെഡിക്കൽ കോളേജുകൾ ആരംഭിക്കുക എന്നതാണ് എളുപ്പവഴിയെന്ന് തോന്നാം. എന്നാൽ അങ്ങനെ ചെയ്യുന്നതിന് നയപരമായി നിരവധി തടസ്സങ്ങളുണ്ട്. ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിന് ഏറ്റവും കുറഞ്ഞത് 20 ഏക്കർ ഭൂമിയും നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് രണ്ട് വർഷമെങ്കിലും മാനേജ്‌മെന്റ് ഒരു ആശുപത്രി പ്രവർത്തിപ്പിക്കേണ്ടതുമുണ്ട്. പരിമിതമായ ഭൂമി ലഭ്യതയും ഉയർന്ന ഭൂമി വിലയും പുതിയ മെഡിക്കൽ കോളേജുകളെ ന​ഗരങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നു. എന്നാൽ ​ഗ്രാമപ്രദേശങ്ങളിലെ ആശുപത്രിയിലും മെഡിക്കൽ കോളേജുകളിലും ഡോക്ടർമാരുടെയും ഫാക്കൽറ്റികളുടെയും ലഭ്യതക്കുറവ് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.
advertisement
സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാത്ത സാഹചര്യത്തിലും മെഡിക്കൽ പഠനം ആ​ഗ്രഹിക്കുന്നവരുടെ എണ്ണം വർധിക്കുന്നതും സീറ്റ് പ്രതിസന്ധിക്ക് കാരണമാകും. ഇതിന് പരിഹാരമായി മെഡിക്കൽ മേഖലയിൽ ഹൈബ്രിഡ് പഠനരീതികൾ അംഗീകരിക്കണമെന്ന് പല വിദഗ്ധരും ആവശ്യപ്പെടുന്നുണ്ട്. എംബിബിഎസ്, ബിഡിഎസ്, അനുബന്ധ കോഴ്‌സുകളുടെ ഭൂരിഭാഗവും തിയററ്റിക്കലായതിനാൽ തിയറി ഭാഗത്തിനായി ഓൺലൈൻ അല്ലെങ്കിൽ ഹൈബ്രിഡ് സെഷനുകളോ നടത്താം. പ്രായോഗിക പരിശീലനത്തിന് മാത്രമായി ക്ലാസുകളിൽ ഹാജരാകുന്ന സാഹചര്യമൊരുക്കിയാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ മെഡിക്കൽ പഠനത്തിനായി ഓൺലൈൻ സമ്പ്രദായം സർക്കാർ അംഗീകരിക്കുന്നില്ല.
advertisement
മെഡിക്കൽ കോഴ്‌സിന്റെ ചില ഭാഗങ്ങളിലെങ്കിലും ഓൺലൈൻ വിദ്യാഭ്യാസ രീതി സ്വീകരിക്കുന്നതിലൂടെ യുക്രെയ്‌ൻ, ചൈന, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്കും പഠന പ്രതിസന്ധി പരിഹരിക്കാൻ സാധിക്കും. ഒപ്പം നീറ്റ് പരീക്ഷയിൽ കുറഞ്ഞ സ്‌കോർ നേടിയ വിദ്യാർത്ഥികൾക്കും പഠനം ഉറപ്പാക്കാൻ കഴിയുമെന്ന് ഹരിയാനയിലെ ഫരീദാബാദിൽ പാരാമെഡിക്കൽ കോഴ്‌സുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനമായ വിരോഹനിലെ സഹസ്ഥാപകനും സിടിഒയുമായ നളിൻ സലൂജ പറയുന്നു.
advertisement
“ വിദ്യാര്‍ത്ഥികൾക്ക് തുല്യത നൽകുന്ന കാര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസം മികച്ചതാണ്. മുതിർന്ന ഡോക്ടർമാർ പ്രാക്ടീസ് ചെയ്യുന്നത് ന​ഗരങ്ങളിലാണ്. അവരിൽ നിന്ന് പുതിയ കാര്യങ്ങൾ പഠിക്കാനും സ്വന്തം പ്രാക്ടീസ് മെച്ചപ്പെടുത്താനുമുള്ള അവസരങ്ങൾ ന​ഗരങ്ങളിൽ കൂടുതലായതിനാൽ പുതിയ ഡോക്ടർമാർ നഗര പ്രദേശങ്ങളിൽ താമസിക്കാനാണ് താൽപര്യപ്പെടുന്നത്. അതുവഴി മികച്ച സീനിയേഴ്സിന്റെ കീഴിലോ ഏതെങ്കിലും സെലിബ്രിറ്റി ഡോക്ടറുടെ അടുത്തോ നേരിട്ട് പ്രാക്ടീസ് ചെയാനുള്ള അവസരങ്ങൾ ലഭിക്കും.
advertisement
എന്നാൽ ഓൺലൈൻ വിദ്യാഭ്യാസത്തിൽ ഫലപ്രദമായ രീതിയിൽ നേരിട്ടുള്ള പരിശീലനവും മെന്റർഷിപ്പും സംയോജിപ്പിച്ചാൽ രാജ്യത്തുടനീളമുള്ള ആശുപത്രികൾക്ക് സമാനമായ രീതിയിൽ മികച്ച വളർച്ച നേടാനാകും. ഒപ്പം അതത് പ്രദേശങ്ങളിലെ മറ്റ് ഡോക്ടർമാരുമായി സഹകരിച്ച് മെഡിക്കൽ നെെപുണ്യങ്ങൾ വളർത്താനും കരിയറിൽ മികവ് പുലർത്താനും കഴിയുമെന്ന്," ഡോക്ടർമാർക്കുള്ള ഡി‍ജിറ്റൽ പ്ലാറ്റ്‌ഫോമായ CLIRNET-ന്റെ സഹസ്ഥാപകൻ സൗരവ് കസേര പറയുന്നു.
രാജ്യത്ത് ഡോക്ടർ-രോഗി അനുപാതം കുറക്കാൻ ഇത് കാരണമാകും . കണക്കുകൾ പ്രകാരം ഇന്ത്യയിൽ പ്രാഥമിക ശുശ്രൂഷകൾക്കായി 2,000 രോഗികൾക്ക് ഒരു ഡോക്ടറുടെ സേവനമാണ് ലഭിക്കുന്നത്. സ്പെഷ്യലിസ്റ്റ് കേസുകളിൽ 5,00,000-ത്തിലധികം രോഗികൾക്ക് ഒരു ഡോക്ടർ എന്നതാണ് കണക്ക്. ആയതിനാൽ കൂടുതൽ മെഡിക്കൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിന് കൂടുതൽ പരി​ഗണന നൽകണം.
advertisement
“ ഇന്ത്യയിലെ അപര്യാപ്തമായ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ പ്രധാന കാരണം മികച്ച കഴിവുള്ള മെഡിക്കൽ പ്രൊഫഷണലുകളുടെ അഭാവമാണ്. ഇന്ത്യയിലെ ഗ്രാമങ്ങളെയാണ് ഇത് കൂടുതൽ ബുദ്ധമുട്ടിക്കുന്നത്. ശരിയായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഡോക്ടർമാർ ഗ്രാമീണ പോസ്റ്റിംഗുകൾ ഒഴിവാക്കാനുള്ള പ്രധാന കാരണം. ജില്ലാ-താലൂക്ക് തലങ്ങളിലെ ആശുപത്രികളുടെയും പി.എച്ച്.സികളുടെയും ശരിയായ നവീകരണം ഗ്രാമീണ പ്രദേശങ്ങളിലേക്ക് യോഗ്യരായ ആരോഗ്യ വിദഗ്ധരെ ആകർഷിക്കുന്നതിന് കാരണമാകും. ഇത്തരം പ്രവർത്തനങ്ങളിൽ പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നതും ഏറെ ​ഗുണകരമാണ്. ” മിലൻ ഫെർട്ടിലിറ്റി സെന്റർ അക്കാദമിക്സ് & റിസർച്ച് സീനിയർ വൈസ് പ്രസിഡന്റ് വിന്ധ്യ സുബ്ബയ്യ പറയുന്നു.
advertisement
“ക്ലാസ് റൂം സംവിധാനത്തിൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പരി​ഗണന വളരെ പ്രധാന്യം അർഹിക്കുന്നത് തന്നെയാണ്. എന്നാൽ യോഗ്യതയുള്ളതും ഉയർന്ന റാങ്കുള്ളതുമായ കോളേജുകളിൽ പോലും മികച്ച അധ്യാപകരുടെ എണ്ണം വളരെ കുറവാണ്. നല്ല ഡിമാൻഡ് ഉള്ള മേഖലയായതിനാൽ മികച്ച അധ്യാപകർ ഉയർന്ന റാങ്കുള്ള കോളേജുകളിൽ ചേക്കേറുന്നു. അതിനാൽ ന​ഗരങ്ങളിലെ മെഡിക്കൽ കോളേജുകളിൽ പോലും ഉയർന്ന നിലവാരമുള്ള അധ്യാപകർക്കായി പരസ്പരം മത്സരിക്കേണ്ടി വരുന്നു. ഉയർന്ന ഡിമാൻഡുള്ള ഈ മേഖലയിൽ സാങ്കേതിക പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് അനേകം വിദ്യാർത്ഥികളുമായി ഒരേ സമയം ക്ലാസ്സുകൾ എടുക്കാൻ കഴിയുമെങ്കിൽ ഈ പ്രശ്നം പരിഹരിക്കാനാകും," സമാനമായ മാതൃക ഉപയോഗിച്ച് പാരാമെഡിക്കൽ സ്റ്റാഫിനെ പരിശീലിപ്പിക്കുന്ന വിരോഹനിലെ സഹസ്ഥാപകനും സിടിഒയുമായ നളിൻ സലൂജ പറയുന്നു.
ഭാവിയിലെ ഡോക്ടർമാരെ പരിശീലിപ്പിക്കുന്നതിന് എഡ്‌ടെക് പോലെയുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിൽ വളരെയധികം ആശങ്കയുണ്ടെന്ന് വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്. ഓൺലൈൻ മോഡുകൾ സ്വീകരിക്കുന്നതിന് മുമ്പ് ക്യത്യമായ പഠനവും അവലോകനവും ആവശ്യമുണ്ട്. എന്നാൽ ഇന്ത്യയിൽ നിലവിൽ ഇത്തരം നയങ്ങളൊന്നും ക്യത്യമായി നടക്കുന്നില്ല.
ഇത്തരം പ്രശ്ന പരിഹാരങ്ങളിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസ സംമ്പ്രദായം സൃഷ്ടിക്കുന്നതിനായി എല്ലാവരും ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. ഡിജിറ്റൽ പഠന മാർ​ഗങ്ങൾ കുറ്റമറ്റതായിരിക്കില്ല എന്നാൽ തുടർച്ചയായ പഠനത്തിലൂടെയും ഫീഡ്‌ബാക്കിലൂടെയും വളർച്ച ഉറപ്പാക്കാനാവും. ഹൈബ്രിഡ് പഠനത്തിൽ പുതിയ ഡിജിറ്റൽ കണ്ടുപിടുത്തങ്ങൾ സംയോജിപ്പിക്കുന്നത് ബൂദ്ധമുട്ടേറിയ പഠന മേഖലകളെയും വളരെ എളുപ്പമാക്കുമെന്ന് ഡോക്ടർമാർക്കുള്ള ഡി‍ജിറ്റൽ പ്ലാറ്റ്‌ഫോമായ CLIRNET-ന്റെ സഹസ്ഥാപകൻ സൗരവ് കസേര പറയുന്നു.
"സമയ പരിമിതികൾ, ശ്രദ്ധ നഷ്ടപ്പെടാനുള്ള സാഹചര്യങ്ങൾ, സാങ്കേതിക വൈദഗ്ധ്യത്തിൻ്റെ അഭാവം, പരിശീലനക്കുറവ്, വിദ്യാർത്ഥിയുടെയും അധ്യാപകരുടെയും പരിശീലനത്തിൻ്റെ അപര്യാപ്ത എന്നിവ ഓൺലൈൻ പഠനം ഫലപ്രദമല്ലാതാക്കുന്ന കാരണങ്ങളാണ്. പഠന മാധ്യമങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയും ശരിയായ പരിശീലനത്തിലൂടെയും ക‍ൃത്യമായ ‍ദിശ നിർണ്ണയിച്ച് ഈ വെല്ലുവിളികളെല്ലാം പരിഹരിക്കാനാകും. മികച്ച ക്ലിനിക്കൽ നൈപുണ്യ പരിശീലനത്തിനായി പ്രാക്ടിക്കൽ ക്ളാസുകൾ സജ്ജീകരിക്കാമെന്നും" സൗരവ് കസേര നിർദ്ദേശിച്ചു. ഓൺലൈൻ / ഹൈബ്രിഡ് മോഡുകൾ ഉപയോഗിച്ച് നിലവിലുള്ള വെല്ലുവിളികൾ തിരിച്ചറിഞ്ഞ് പരിഹിക്കുക എന്നതാണ് ലക്ഷ്യമാക്കേണ്ടത്.
നൂതന അധ്യാപന രീതികളിൽ വിദ്യാർത്ഥികൾക്ക് വളരെയധികം താൽപ്പര്യമുണ്ട്, എന്നാൽ സമയബന്ധിതവും ചെലവേറിയതുമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഓൺലൈൻ പഠന സംവിധാനത്തെ പിന്നോട്ട് വലിക്കുന്നത്.
നിലവിലെ സാഹചര്യങ്ങൾ മെഡിക്കൽ പഠനത്തിന്റെ ആധുനികവൽക്കരണത്തിനുള്ള ഒരു അവസരമാണ് ഒരുക്കിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കിയാൽ ഭാവിയിൽ മെഡിക്കൽ വിദ്യാഭ്യാസ മേഖലയുടെ വളർച്ചക്ക് അത് കാരണമാകും. പാരാമെഡിക്കൽ സേവനങ്ങൾ, സ്റ്റാഫുകൾക്കുള്ള പേഷ്യന്റ് കെയർ പരിശീലനങ്ങൾ എന്നിവ ഓൺലൈൻ മോഡുകളിലൂടെ നൽകി പുതിയ മേഖലയിൽ മുന്നേറാനാകുമെന്നും സൗരവ് കസേര നിർദ്ദേശിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Career/
83,000 സീറ്റുകൾക്ക് 12 ഇരട്ടിയോളം വിദ്യാര്‍ത്ഥികൾ: രാജ്യത്തെ മെഡിക്കൽ സീറ്റ് പ്രതിസന്ധിയ്ക്ക് പരിഹാരമുണ്ടോ?
Next Article
advertisement
പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി; കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു
പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി; കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു
  • കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിക്കുമ്പോൾ കുഴഞ്ഞുവീണു

  • സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവ് ഫോണിലൂടെ അറിഞ്ഞയുടനെ ദേഹാസ്വാസ്ഥ്യം

  • മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഡോക്ടർമാർ അറിയിച്ചു

View All
advertisement