ഒരു രൂപ പോലും ചെലവില്ലാതെ എം.ബി.ബി.എസ് പഠിക്കാം
- Published by:Anuraj GR
- news18-malayalam
Last Updated:
കോഴ്സു പൂർത്തീകരണത്തിനുശേഷം എല്ലാവർക്കും സായുധസേനയിൽ സേവനം നിർബന്ധമാണ്
ഡോ. ഡെയ്സൻ പാണേങ്ങാടൻ
ഒരുരൂപ പോലും ചെലവില്ലാതെ എം.ബി.ബി.എസ്. പഠിക്കാനുള്ള അവസരവുമായി രാജ്യാന്തര നിലവാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്, പൂനെയിലുള്ള എ.എഫ്.എം.സി.(A.F.M.C.- Armed Forces Medical College, Pune). ട്യൂഷ്യൻ ഫീസില്ലെന്നതിനു പുറമെ താമസം, ഭക്ഷണം, മുതലായവയും സൗജന്യമാണ്. ഇതു കൂടാതെ, യൂണിഫോം -ബുക്ക് -സ്റ്റേഷനറി -വാഷിങ് അലവൻസ് എന്നിവയും പ്രത്യേകമായുണ്ട്. തെരഞ്ഞടുക്കപ്പെടുന്നവർ, ക്യാംപസിൽ തന്നെ താമസിച്ചു പഠിക്കണം. മാത്രവുമല്ല, പഠനകാലയളവിൽ വിവാഹം പാടില്ലെന്ന നിബന്ധനയുമുണ്ട്.
കോഴ്സു പൂർത്തീകരണത്തിനുശേഷം എല്ലാവർക്കും സായുധസേനയിൽ സേവനം നിർബന്ധമാണ്. എല്ലാവർക്കും സായുധസേനയിൽ കമ്മിഷൻഡ് ഓഫീസറായി നിയമനം ലഭിക്കും. പകുതിയോളം പേർക്ക് സ്ഥിരം കമ്മിഷനും ലഭിക്കാനിടയുണ്ട്.
advertisement
അടിസ്ഥാനയോഗ്യത
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിലോരോന്നിനും കുറഞ്ഞത് 50% മാർക്കോടെയും മൂന്നിലും കൂടി (ഫിസിക്സ്, കെമിസ്ട്രി, ബയോളജി ) 60% മാർക്കോടെയും ഇംഗ്ലീഷിന് ഒറ്റക്ക് 50% മാർക്കോടെയും ആദ്യ ചാൻസിൽ പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ നേടിയവരായിരിക്കണം, അപേക്ഷകർ.
അപേക്ഷകർക്ക് 2022 ഡിസംബർ 31ന് 17 വയസ്സ് തികഞ്ഞിരിക്കുകയും, 24 വയസ്സ് അധികരിക്കുകയും ചെയ്യരുത്. അപേക്ഷകർ, നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന നീറ്റ് യുജി - 2022 എന്ന പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്യുമ്പോൾ www.mcc.nic.in എന്ന വെബ്സൈറ്റ് മുഖാന്തിരം, എഎഫ്എംസിയിലേക്കും അപേക്ഷിച്ചവരായിരിക്കണം.
advertisement
സംവരണം
ഇന്ത്യക്കാർക്ക് ആകെയുള്ള 145 സീറ്റിൽ 30 സീറ്റ് പെൺകുട്ടികൾക്കും 10 സീറ്റ് പട്ടിക ജാതി/വർഗ്ഗ വിഭാഗങ്ങളിൽ പെടുന്നവർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. എന്നാൽ സംവരണവിഭാഗങ്ങളിൽ പെടുന്നവർക്കു മിനിമം യോഗ്യതയുടെയും പ്രായത്തിന്റെയും കാര്യത്തിൽ പ്രത്യേക ഇളവുകളില്ല.
തെരഞ്ഞടുപ്പ് രീതി
നീറ്റ് അപേക്ഷ നടപടിക്രമ സമയത്ത്, www.mcc.nic.in എന്ന വെബ്സൈറ്റ് മുഖാന്തിരം, എഎഫ്എംസിയിലേക്കു ഓപ്റ്റ് ചെയ്തവരിൽ നിന്നും മെറിറ്റനുസരിച്ച്, 1380 ആൺകുട്ടികളും 360 പെൺ കുട്ടികളും അടക്കം മികച്ച 1740 പേരെ സ്ക്രീനിങ്ങിനു തിരഞ്ഞടുക്കും. അവർ നിർദ്ദിഷ്ട വെബ്സൈറ്റുകളായ
advertisement
www.afmcdgid.gov.in/
www.mcc.nic.in
എന്നിവിടങ്ങളിൽ പ്രസിദ്ധപ്പെടുത്തുന്ന സമയക്രമമനുസരിച്ച്, അസ്സൽ രേഖകളുമായി പുണെയിൽ ഹാജരാകണം. അവർക്കായി കംപ്യൂട്ടർ അധിഷ്ഠിത ToELR പരീക്ഷ നടത്തും. ഇംഗ്ലീഷ് ഭാഷ, ആശയഗ്രഹണം, യുക്തിചിന്ത, എന്നിവയിൽ നിന്ന് 40 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ്, പരീക്ഷക്കുണ്ടാകുക. ശരിയുത്തരത്തിന് 2 മാർക്ക് വീതം ലഭിക്കുകയും തെറ്റുത്തരത്തിന് അരമാർക്കു വീതം കുറയുകയും ചെയ്യും. സ്പോട്സ് , എൻ.സി.സി. എന്നീ വിഭാഗങ്ങളിലുള്ളവർക്കും സൈനികരുടെ മക്കൾക്കും റാങ്കിങ്ങിൽ വെയ്‌റ്റേജുണ്ട്. ഇതു കൂടാതെ വിശദമായ വൈദ്യപരിശോധനയുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
Officer-in-Charge, Admission Cell, Armed Forces Medical College,
advertisement
Pune - 411 040
ഫോൺ
020-26334209
മെയിൽ
oicadmission@gmail.com
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 29, 2022 11:52 AM IST