സർക്കാർ, സ്വാശ്രയ സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
- Published by:Rajesh V
- news18-malayalam
Last Updated:
ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓഗസ്റ്റ് 26 വരെയാണ് അപേക്ഷ സമർപ്പിക്കാനവസരം
സർക്കാർ, സ്വാശ്രയ സ്ഥാപനങ്ങളിലെ 2023-24 അധ്യയന വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ & പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓഗസ്റ്റ് 26 വരെയാണ് അപേക്ഷ സമർപ്പിക്കാനവസരം.
വിവിധ കോഴ്സുകൾ
1. ഡിപ്ലോമ ഇൻ ഫാർമസി (ഡി.ഫാം.)
2. ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ (ഡി.എച്ച്.ഐ.)
3. ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി (ഡി.എം.എൽ.റ്റി.
4. ഡിപ്ലോമ ഇൻ റേഡിയോ ഡയഗ്നോസ്റ്റിക്സ് ആൻഡ് റേഡിയോ തെറാപ്പി ടെക്നോളജി (ഡി.ആർ.ആർ)
5. ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി (ഡി.ആർ.റ്റി.)
6. ഡിപ്ലോമ ഇൻ ഒഫ്താൽമിക് അസിസ്റ്റൻസ് (ഡി.ഒ.എ.)
7.ഡിപ്ലോമ ഇൻ ദന്തൽ മെക്കാനിക്സ്(ഡി.എം.സി.)
8. ഡിപ്ലോമ ഇൻ ദന്തൽ ഹൈജീനിസ്റ്റ്സ് (ഡി.എച്ച്.സി.)
advertisement
9. ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി (ഡി.ഒ.റ്റി.എ.റ്റി.)
10. ഡിപ്ലോമ ഇൻ കാർഡിയോ വാസ്കലർ ടെക്നോളജി (ഡി.സി.വി.റ്റി)
11. ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി (ഡി.എൻ.റ്റി.)
12. ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി (ഡി.ഡി.റ്റി.)
13. ഡിപ്ലോമ ഇൻ എൻഡോസ്കോപിക് ടെക്നോളജി (ഡി.ഇ.റ്റി.)
14. ഡിപ്ലോമ ഇൻ ഡെന്റൽ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റൻസ് (ഡി.എ)
15. ഡിപ്ലോമ ഇൻ റെസ്പിറേറ്ററി ടെക്നോളജി (ഡി.ആർ.)
16. ഡിപ്ലോമ ഇൻ സെൻട്രൽ സ്റ്റെറിൽ സപ്ലെ ഡിപാർട്ട്മെന്റ് ടെക്നോളജി(ഡി.എസ്സ്.എസ്സ്)
advertisement
അപേക്ഷാഫീസ്
പൊതുവിഭാഗത്തിന് 400/- രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 200/- രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈൻ മുഖേനയോ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് അടക്കാം.
കൂടുതൽ വിവരങ്ങൾക്ക്
ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്
ഫോൺ
0471-2560363
0471-2560364
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
advertisement
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 08, 2023 1:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
സർക്കാർ, സ്വാശ്രയ സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം