advertisement

IICD| കരകൗശല മേഖല ഇഷ്ടപ്പെടുന്നയാളാണോ? ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ആൻഡ് ഡിസൈനിൽ വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം

Last Updated:

കര കൗശല -രൂപകൽപന പഠനങ്ങളിൽ കഴിവും താല്പര്യവുമുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്ട്സ് ആൻഡ് ഡിസൈനിലെ (IICD) വിവിധ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി, ജനുവരി 7 വരെയാണ് അപേക്ഷിക്കാനവസരം

image: iicd
image: iicd
കരകൗശല മേഖലയിലെ വിദഗ്ധരെ വാർത്തെടുക്കുന്നതിന് രാജസ്ഥാൻ സർക്കാർ ജയ്പൂരിൽ സ്ഥാപിച്ച സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ആൻഡ് ഡിസൈൻ (IICD). വലിയ പ്ലേസ്മെന്റ് സാധ്യതയുള്ള ഐഐസിഡി , പൊതു-സ്വകാര്യ മേഖലാ സംയുക്ത സംരംഭമായാണ് പ്രവർത്തിച്ചു വരുന്നത്. കരകൗശല പഠനരംഗത്ത് രാജ്യത്ത് ലഭിക്കാവുന്ന മികച്ച സൗകര്യങ്ങൾ ഇവിടെയുണ്ട്.
കര കൗശല -രൂപകൽപന പഠനങ്ങളിൽ കഴിവും താല്പര്യവുമുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്ട്സ് ആൻഡ് ഡിസൈനിലെ (IICD) വിവിധ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി, ജനുവരി 7 വരെയാണ് അപേക്ഷിക്കാനവസരം. ബിരുദ-ബിരുദാനന്തര ബിരുദ- ഡിപ്ലോമ മേഖലകളിലായി, വൈവിധ്യമാർന്ന നിരവധി സ്പെഷ്യലൈസേഷനുകൾ ഇവിടെയുണ്ട്.
ബിരുദ തലത്തിലെ സ്പെഷ്യലൈസേഷനുകൾ
1.സോഫ്റ്റ് മെറ്റീരിയൽ ഡിസൈൻ
2.ഹാർഡ് മെറ്റീരിയൽ ഡിസൈൻ
3.ഫയേർഡ് മെറ്റീരിയൽ ഡിസൈൻ
4.ഫാഷൻ ക്ലോത്തിങ് ഡിസൈൻ
5.ക്രാഫ്റ്റ്സ് കമ്മ്യൂണിക്കേഷൻ
advertisement
6.ജുവല്ലറി ഡിസൈൻ
7.ഇന്റീരിയർ ഡിസൈൻ
ഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ്ടു ആണ് ബിരുദപ്രോഗ്രാമിലേയ്ക്കുള്ള അടിസ്ഥാന യോഗ്യത. ഓൺലൈൻ പരീക്ഷ/വ്യക്തിഗത അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. ഇതു കൂടാതെ, ബിരുദാനന്തര ബിരുദ- ഡിപ്ലോമ മേഖലകളിലായി,വൈവിധ്യമാർന്ന നിരവധി സ്പെഷ്യലൈസേഷനുകളും ഇവിടെയുണ്ട്.
പി ജി പ്രഫഷണൽ ഡിപ്ളോമ ഇൻ ക്രാഫ്റ്റ് ഡിസൈൻ
നാലു സെമസ്റ്ററുകളുള്ള ഈ ബിരുദാനന്തര ബിരുദ പ്രോഗ്രാമിന്റെ കാലാവുധി രണ്ടുവർഷമാണ്. ആർകിടെക്ചർ, ഡിസൈൻ, ഫാഷൻ, ഫൈൻ ആർട്സ്, ഹോം സയൻസ് ഇൻ ടെക്സ്റ്റൈൽസ് ആൻഡ് ക്ളോത്തിങ് എന്നിവയിൽ അംഗീകൃത സ്ഥാപനത്തിൽനിന്ന് ബിരുദമോ അല്ലെങ്കിൽ പ്ലസ് ടു പാസായ ശേഷം അഞ്ചു വർഷം പരമ്പരാഗത കരകൗശല ശാലയിൽ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
advertisement
വിവിധ സ്പെഷലൈസേഷനുകൾ
1.സോഫ്റ്റ് മെറ്റീരിയൽ ആപ്ളിക്കേഷൻ (20 സീറ്റ്)
2.ഹാർഡ് മെറ്റീരിയൽ ആപ്ളിക്കേഷൻ (20 സീറ്റ്)
3.ഫയേർഡ് മെറ്റീരിയൽ ആപ്ളിക്കേഷൻ (20 സീറ്റ്)
സർട്ടിഫിക്കേറ്റ് പ്രോഗ്രാമുകൾ
1.ഫൗണ്ടേഷൻ കോഴ്സ് ഇൻ ഫാഷൻ ആൻഡ് ഡിസൈൻ.
2.ക്രാഫ്റ്റ് ആൻഡ് ഡിസൈൻ ടെക്നിക്
3.ക്രാഫ്റ്റ് മാനേജ്മെൻറ് ആൻഡ് എൻ്റർപ്രണർഷിപ്.
ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്
തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Career/
IICD| കരകൗശല മേഖല ഇഷ്ടപ്പെടുന്നയാളാണോ? ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ആൻഡ് ഡിസൈനിൽ വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം
Next Article
advertisement
കണ്ണൂരിൽ 10 വയസുകാരനെ  പീഡിപ്പിച്ച  മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
കണ്ണൂരിൽ 10 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
  • കണ്ണൂരിൽ 10 വയസ്സുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വർഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു

  • 2014 മുതൽ 2016 മാർച്ച് വരെ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

  • പിഴത്തുക ഇരയ്ക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു, പിഴ അടച്ചില്ലെങ്കിൽ 7 മാസം അധികതടവ്

View All
advertisement