advertisement

IPL 2026| ഏറ്റവും കൂടുതൽ കിരീടങ്ങൾ, വിജയങ്ങൾ, തോൽവികൾ....; ഐപിഎൽ ചരിത്രത്തിലെ റെക്കോർഡുകൾ

Last Updated:

ഈ വർഷത്തെ ഐപിഎൽ ആരംഭിക്കുന്നതിന് മുന്നോടിയായി ടൂർണമെന്റ് ചരിത്രത്തിലെ പ്രധാന റെക്കോർഡുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം

News18
News18
വീണ്ടും ഒരു ഐപിഎൽ കാലം കൂടി വന്നെത്തിയിരിക്കുകയാണ്. 10 ടീമുകൾ, ലക്ഷ്യം ഒരു കിരീടം മാത്രം. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) 19-ാം പതിപ്പ് മാർച്ച് 28 മുതൽ മെയ് 31 വരെ ഇന്ത്യയിലെ 13 വേദികളിലായാണ് നടക്കുക. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. മെയ് 31-ന് നടക്കുന്ന ഫൈനൽ പോരാട്ടത്തിനും ഇതേ വേദി തന്നെ സാക്ഷ്യം വഹിക്കാനാണ് സാധ്യത.
ഈ വർഷത്തെ ഐപിഎൽ ആരംഭിക്കുന്നതിന് മുന്നോടിയായി ടൂർണമെന്റ് ചരിത്രത്തിലെ പ്രധാന റെക്കോർഡുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം
ടീം റെക്കോർഡുകൾ
  • ഏറ്റവും കൂടുതൽ കിരീടങ്ങൾ: മുംബൈ ഇന്ത്യൻസ് (2013, 2015, 2017, 2019, 2020), ചെന്നൈ സൂപ്പർ കിങ്സ് (2010, 2011, 2018, 2021, 2023) എന്നിവർ 5 തവണ വീതം കിരീടം നേടി.
  • ഏറ്റവും കൂടുതൽ തവണ ഫൈനലിൽ: ചെന്നൈ സൂപ്പർ കിങ്സ് (10 തവണ).
  • ഏറ്റവും കൂടുതൽ തവണ പ്ലേഓഫിൽ: ചെന്നൈ സൂപ്പർ കിങ്സ് (12 തവണ).
  • ഏറ്റവും കൂടുതൽ മത്സരങ്ങൾ: മുംബൈ ഇന്ത്യൻസ് (277 മത്സരങ്ങൾ).
  • ഏറ്റവും കൂടുതൽ വിജയങ്ങൾ: മുംബൈ ഇന്ത്യൻസ് (153 വിജയങ്ങൾ).
  • ഒരു സീസണിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ: രാജസ്ഥാൻ റോയൽസ് (2008), മുംബൈ ഇന്ത്യൻസ് (2013) - 13 വിജയങ്ങൾ വീതം.
  • ഏറ്റവും കൂടുതൽ തോൽവികൾ: ഡൽഹി ക്യാപിറ്റൽസ് (141 തോൽവികൾ).
  • ഒരു സീസണിൽ ഏറ്റവും കൂടുതൽ തോൽവികൾ: ഡെക്കാൻ ചാർജേഴ്സ് (2008), പൂനെ വാരിയേഴ്സ് (2012, 2013), ഡൽഹി ക്യാപിറ്റൽസ് (2013, 2014) - 12 തോൽവികൾ വീതം.
  • ഏറ്റവും ഉയർന്ന സ്കോർ: സൺറൈസേഴ്സ് ഹൈദരാബാദ് (287/3), ആർസിബിക്കെതിരെ (ബെംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയം 2024 ഏപ്രിൽ 15).
  • ഏറ്റവും കുറഞ്ഞ സ്കോർ: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (49/10), കെകെആറിനെതിരെ (2017 ഏപ്രിൽ 23).
advertisement
വ്യക്തിഗത റെക്കോർഡുകൾ
ബാറ്റിംഗ്
  • ഏറ്റവും കൂടുതൽ റൺസ്: വിരാട് കോലി - 8661 റൺസ് (259 ഇന്നിങ്‌സുകളിൽ നിന്ന്).
  • ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ്: വിരാട് കോലി - 973 റൺസ് (2016 ഐപിഎൽ).
  • ഉയർന്ന വ്യക്തിഗത സ്കോർ: ക്രിസ് ഗെയ്‌ൽ - 175* (പൂനെ വാരിയേഴ്സിനെതിരെ, 2013 ഏപ്രിൽ).
  • ഏറ്റവും കൂടുതൽ 50+ സ്കോറുകൾ: വിരാട് കോലി - 71 (8 സെഞ്ചറികളും 63 അർധസെഞ്ചറികളും ഉൾപ്പെടെ).
  • ഏറ്റവും കൂടുതൽ ഡക്കുകൾ (0 റൺസ്): ഗ്ലെൻ മാക്‌സ്‌വെൽ - 19 തവണ.
  • ഏറ്റവും കൂടുതൽ സിക്സറുകൾ: ക്രിസ് ഗെയ്‌ൽ - 357 സിക്സറുകൾ.
  • ഒരു ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ: ക്രിസ് ഗെയ്‌ൽ - 17 (പൂനെ വാരിയേഴ്സിനെതിരെ).
advertisement
ബൗളിംഗ്
  • ഏറ്റവും കൂടുതൽ വിക്കറ്റുകൾ: യുസ്‌വേന്ദ്ര ചഹൽ - 221 വിക്കറ്റുകൾ (172 ഇന്നിങ്‌സുകളിൽ നിന്ന്).
  • മികച്ച ബൗളിംഗ് പ്രകടനം: അൽസാരി ജോസഫ് - 6/12 (സൺറൈസേഴ്സിനെതിരെ, 2019 ഏപ്രിൽ).
  • ഏറ്റവും കൂടുതൽ തവണ 5 വിക്കറ്റ് നേട്ടം: ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ജെയിംസ് ഫോക്നർ, ജയദേവ് ഉനദ്കട്ട് - 2 തവണ വീതം.
  • ഒരു ഇന്നിങ്‌സിൽ വിട്ടുകൊടുത്ത കൂടുതൽ റൺസ്: ജോഫ്ര ആർച്ചർ - 76 റൺസ് (സൺറൈസേഴ്സിനെതിരെ, 2025 മാർച്ച്).
  • ഒരു സീസണിൽ കൂടുതൽ വിക്കറ്റുകൾ: ഹർഷൽ പട്ടേൽ, ഡ്വെയ്ൻ ബ്രാവോ - 32 വിക്കറ്റുകൾ വീതം.
advertisement
വിക്കറ്റ് കീപ്പിംഗ്
  • കൂടുതൽ പുറത്താക്കലുകൾ (Dismissals): എംഎസ് ധോണി - 201 (154 ക്യാച്ചുകളും 47 സ്റ്റമ്പിംഗും).
  • ഒരു ഇന്നിങ്‌സിൽ കൂടുതൽ പുറത്താക്കലുകൾ: കുമാർ സംഗക്കാര - 5 ക്യാച്ചുകൾ (ആർസിബിക്കെതിരെ, 2011 ഏപ്രിൽ).
  • ഒരു സീസണിൽ കൂടുതൽ പുറത്താക്കലുകൾ: ഋഷഭ് പന്ത് - 24 (18 ക്യാച്ചുകളും 6 സ്റ്റമ്പിംഗും, 2019 ഐപിഎൽ).
ഫീൽഡിംഗ്
  • കൂടുതൽ ക്യാച്ചുകൾ: വിരാട് കോലി - 117 ക്യാച്ചുകൾ.
  • ഒരു ഇന്നിങ്‌സിൽ കൂടുതൽ ക്യാച്ചുകൾ: മുഹമ്മദ് നബി, ഡാരിൽ മിച്ചൽ - 5 ക്യാച്ചുകൾ വീതം.
  • ഒരു സീസണിൽ കൂടുതൽ ക്യാച്ചുകൾ: എബി ഡിവില്ലിയേഴ്സ് - 19 ക്യാച്ചുകൾ (2016 ഐപിഎൽ).
advertisement
മറ്റുള്ളവ
  • ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം: എംഎസ് ധോണി - 278 മത്സരങ്ങൾ.
  • കൂടുതൽ മത്സരങ്ങളിൽ ക്യാപ്റ്റനായ താരം: എംഎസ് ധോണി - 235 മത്സരങ്ങൾ (ജയം: 136, തോൽവി: 97).
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2026| ഏറ്റവും കൂടുതൽ കിരീടങ്ങൾ, വിജയങ്ങൾ, തോൽവികൾ....; ഐപിഎൽ ചരിത്രത്തിലെ റെക്കോർഡുകൾ
Next Article
advertisement
മിനാബ് സ്കൂൾ ദുരന്തത്തിൽ കൊല്ലപ്പെട്ട കുരുന്നുകൾക്ക് ആദരം; സ്കൂൾ ബാഗുകൾ നെഞ്ചോട് ചേർത്ത് ഇറാൻ ഫുട്ബോൾ ടീം
മിനാബ് സ്കൂൾ ദുരന്തത്തിൽ കൊല്ലപ്പെട്ട കുരുന്നുകൾക്ക് ആദരം; സ്കൂൾ ബാഗുകൾ നെഞ്ചോട് ചേർത്ത് ഇറാൻ ഫുട്ബോൾ ടീം
  • മിനാബ് സ്കൂൾ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികൾക്ക് ആദരമർപ്പിച്ച് ഇറാൻ ഫുട്ബോൾ ടീം

  • താരങ്ങൾ സ്കൂൾ ബാഗുകൾ നെഞ്ചോട് ചേർത്ത് ദേശീയ ഗാനം ആലപിച്ചപ്പോൾ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വൈറലായി

  • മാനുഷിക നഷ്ടങ്ങൾ ചൂണ്ടിക്കാട്ടി ഇറാനിൽ പൊതു ദുഃഖാചരണങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഭാഗമായിരുന്നു

View All
advertisement