സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തരബിരുദം/ ഗവേഷണം; ഇപ്പോൾ അപേക്ഷിക്കാം

Last Updated:

മാസ്റ്റേഴ്സ്, പിഎച്ച്ഡി ലെവൽ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോ-ഓപ്പറേഷന്റെ (സാർക്ക്) എട്ട് അംഗരാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലിദ്വീപ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവയുടെ സർക്കാരുകൾ ചേർന്ന് സംയുക്തമായി സ്ഥാപിച്ച അന്താരാഷ്ട്ര സർവ്വകലാശാലയാണ് സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി. ന്യൂഡൽഹിയിലെ മൈദാൻ ഗർഹിയിൽ 100 ഏക്കർ കാമ്പസിലാണ് സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്.
വിദ്യാർത്ഥികളിൽ ദക്ഷിണേഷ്യൻ അവബോധം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ യൂണിവേഴ്സിറ്റിയിലെ വിവിധ വിഷയങ്ങളിൽ മാസ്റ്റേഴ്സ്, പിഎച്ച്ഡി ലെവൽ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി,  മാർച്ച് 31 ആണ്. പ്രവേശന പരീക്ഷ, ഏപ്രിൽ 29, 30 തീയതികളിൽ വിവിധയിടങ്ങളിൽ  നടക്കും. എല്ലാ അംഗരാജ്യങ്ങളിൽ നിന്നുമുള്ള യൂണിവേഴ്സിറ്റികളുടെ ബിരുദങ്ങൾ, വിവിധ വിഷയങ്ങൾക്കനുസരിച്ച് അടിസ്ഥാനയോഗ്യതയായി പരിഗണിക്കുന്നതാണ്. സാർക്ക് രാജ്യങ്ങൾക്ക് പുറത്ത് നിന്നുള്ള വിദ്യാർത്ഥികൾക്കും പ്രവേശനം നേടാൻ നിയന്ത്രണങ്ങളില്ല.സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവും എല്ലാ സാർക്ക് രാജ്യങ്ങളും അംഗീകരിക്കുന്നു.
advertisement
വിവിധ പഠന വിഷയങ്ങൾ
1.ബയോടെക്നോളജി
2.കമ്പ്യൂട്ടർ സയൻസ്
3.സാമ്പത്തികശാസ്ത്രം
4.അന്താരാഷ്ട്ര ബന്ധങ്ങൾ
5.നിയമ പഠനം
6.ഗണിത ശാസ്ത്രം
7.സോഷ്യോളജി
രജിസ്ട്രേഷനും പ്രവേശന പരീക്ഷയും
അപേക്ഷകർക്ക് നിർദിഷ്ട യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനനുസരിച്ച് അവർ / ആഗ്രഹിക്കുന്നത്രയും പ്രോഗ്രാമുകൾക്കായി രജിസ്റ്റർ ചെയ്യാവുന്നതാണ്. എൻട്രൻസ് ടെസ്റ്റ് ടൈമിംഗുകൾ നോക്കി , ഓരോ പ്രോഗ്രാമിനും പ്രത്യേകം അപേക്ഷ സമർപ്പിക്കണം. ചില വിഭാഗം പിഎച്ച്ഡി ഉദ്യോഗാർത്ഥികൾക്ക്, പ്രവേശന പരീക്ഷകൂടാതെ തന്നെ നേരിട്ട് അഭിമുഖം നടത്തി പ്രവേശനം നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക്, PhD Programs എന്ന ലിങ്കിൽ പരിശോധിക്കാവുന്നതാണ്.
advertisement
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
വിലാസം
South Asian University,
Rajpur Road,
Maidan Garhi,
New Delhi 110068
ഫോൺ
011 20863540
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തരബിരുദം/ ഗവേഷണം; ഇപ്പോൾ അപേക്ഷിക്കാം
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement