• HOME
  • »
  • NEWS
  • »
  • career
  • »
  • ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയും കൊല്ലം എസ്എൻ കോളേജും സംയുക്ത സെമിനാർ സംഘടിപ്പിച്ചു

ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയും കൊല്ലം എസ്എൻ കോളേജും സംയുക്ത സെമിനാർ സംഘടിപ്പിച്ചു

'ഫിലോസഫി ഫോർ ദി സബ്ആൾട്ടേൺ : എ പെർസ്പെക്റ്റീവ് ഓഫ് ശ്രീനാരായണഗുരു' എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്

  • Share this:

    കൊല്ലം : ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയും കൊല്ലം എസ്. എൻ കോളേജും സംയുക്തമായി ‘ഫിലോസഫി ഫോർ ദി സബ്ആൾട്ടേൺ : എ പെർസ്പെക്റ്റീവ് ഓഫ് ശ്രീനാരായണഗുരു’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.കൊല്ലം,എസ് എൻ കോളേജിൽ ജനുവരി 31ന് നടന്ന പരിപാടി ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല സിൻഡിക്കേറ് മെമ്പർ,ഡോ. കെ. ശ്രീവത്സൻ ഉദ്ഘാടനം നിർവ്വഹിക്കുകയും തിരുവനന്തപുരം വിമൻസ് കോളേജ്, ഫിലോസഫി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ. ജെ ഗാസ്പർ വിഷയാവതരണം നടത്തുകയും ചെയ്തു.

    സാമൂഹികമായ ഇടപെടലുകൾക്കും പരിഷ്കാരങ്ങൾക്കും അത് വഴി മാനവിക വിമോചനത്തിനും വേണ്ടി തത്വചിന്ത ഉപയോഗപ്പെടുത്തുന്നതിൻ്റെ ആവശ്യകത സെമിനാർ മുന്നോട്ട് വെച്ചു. എസ് എൻ കോളേജ് ഫിലോസഫി വിഭാഗം മേധാവി ഡോ. സൗമ്യ ആർ. വി സ്വാഗതമാശംസിച്ചു. ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗം മേധാവി ഡോ. ജി. സൂരജ് ആശംസകളർപ്പിച്ച് സംസാരിച്ചു. സർവ്വകലാശാല ഫിലോസഫി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശ്രീ. വിജയ് ഫ്രാൻസിസ് നന്ദി രേഖപ്പെടുത്തി.

    Published by:Jayesh Krishnan
    First published: