യുപിഎസ്‌സി, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, ബാങ്ക് പിഒ/ക്ലാർക്ക് തുടങ്ങിയ സർക്കാർ ജോലിക്കുള്ള പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് പൊതുവിജ്ഞാനത്തിൽ ആഴത്തിലുള്ള അറിവുണ്ടായിരിക്കണം. എന്തെന്നാൽ ഈ പരീക്ഷകളിലെ ചോദ്യങ്ങളിൽ ഭൂരിഭാഗവും പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ടുള്ളതായിരിക്കും. വളരെ വിപുലമായ മേഖലകൾ അടങ്ങിയതാണ് പൊതുവിജ്ഞാനത്തിലെ ചോദ്യശാഖ. ശാസ്ത്രം, ഭൂമിശാസ്ത്രം, ഭാഷ, ലോകം, രാഷ്ട്രീയം, അവാർഡുകൾ, വിനോദം, സാമൂഹിക പഠനം, പ്രമുഖ നേതാക്കൾ, സാഹിത്യം എന്നിവയെല്ലാം ഇതിൽ ഉൾക്കൊള്ളുന്നു. ദിവസേന പത്രം വായിക്കുന്നവർക്കും മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളിൽ വാർത്തകൾ പിന്തുടരുന്നവർക്കും പൊതുവിജ്ഞാനത്തിൽ കാര്യമായ അവഗാഹം നേടാൻ കഴിയും.
പഠിതാക്കളെയും ഉദ്യോഗാർത്ഥികളെയും സഹായിക്കാനായി ന്യൂസ് 18 പ്രധാന വിഷയങ്ങൾ ഉൾപ്പടെ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും നൽകുകയാണ്. ഈ ചോദ്യങ്ങളും ഉത്തരങ്ങളും പൊതുവിജ്ഞാനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചോദ്യം 1: അരുണാചൽ പ്രദേശിന്റെ തലസ്ഥാനം ഏതാണ്?
ഉത്തരം: ഇറ്റാനഗർ
ചോദ്യം 2: ഇന്ത്യയിലെ ഏറ്റവും നീളമേറിയ ഉരുക്ക് പാലമായ മഹാത്മാഗാന്ധി സേതു ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
ഉത്തരം: ബീഹാർ
ചോദ്യം 3: കോവിഡ് -19 പകർച്ചവ്യാധിയുടെ സമയത്ത്, ഏത് രാജ്യമാണ് ഇന്ത്യയിൽ നിന്ന് വലിയ അളവിൽ അരി വാങ്ങിയത്?
ചൈന
ചോദ്യം 4: ഇന്ത്യയുടെ ആരോഗ്യ മേഖല മെച്ചപ്പെടുത്തുന്നതിനായി 5 മില്യൺ ഡോളർ വീതമുള്ള 2 വായ്പകൾക്ക് അംഗീകാരം നൽകിയ ലോക സംഘടന ഏതാണ്?
ഉത്തരം: ലോകബാങ്ക്
ചോദ്യം 5: ഇപ്പോഴത്തെ ഇന്ത്യൻ പാർലമെന്റ് രൂപകല്പന ചെയ്തത് ആരാണ്?
ഉത്തരം: സർ എഡ്വിൻ ലാൻഡ്‌സീർ ലുട്ടിയൻസ്
ചോദ്യം 6: ജോർജ്ജ് അഞ്ചാമൻ രാജാവിനെയും മേരി രാജ്ഞിയെയും സ്വാഗതം ചെയ്യാൻ 1911-ൽ നിർമ്മിച്ച സ്മാരകം ഏതാണ്?
ഉത്തരം: ഗേറ്റ്‌വേ ഓഫ് ഇന്ത്യ
ചോദ്യം 7: ഹിന്ദി ദിവസ് ആഘോഷിക്കുന്നത് ഏത് ദിവസം?
ഉത്തരം: സെപ്റ്റംബർ 14
ചോദ്യം 8: ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതാ നിരക്ക് ഉള്ള സംസ്ഥാനം ഏതാണ്?
ഉത്തരം: കേരളം
ചോദ്യം 9: ഇന്ത്യയിലെ ആദ്യത്തെ നദീതട പദ്ധതി ഏതാണ്?
ഉത്തരം: ദാമോദർ വാലി പദ്ധതി
ചോദ്യം 10: ഇന്ത്യയുടെ ആദ്യത്തെ വിജയകരമായ ആണവ പരീക്ഷണത്തിന് നൽകിയ കോഡ് നാമം എന്താണ്?
ഉത്തരം: ചിരിക്കുന്ന ബുദ്ധൻ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Education, General Knowledge, Kerala PSC, Ssc, Upsc