വടകര ചെക്യാട് ബിഎസ്എഫ് ക്യാമ്പിൽ 206 ജവാന്മാർക്ക്
കോവിഡ്. ഇതില്‍ പതിനഞ്ച് പേര്‍ക്ക് മാത്രമാണ് രോഗലക്ഷണങ്ങളുള്ളത്. 500 പേർക്കാണ് ആന്‍റിജന്‍ പരിശോധന നടത്തിയത്. തൊള്ളായിരത്തോളം ജവാന്മാരും കുടുംബാംഗങ്ങളും അടക്കം ആയിരത്തോളം ആളുകളാണ് ക്യാമ്പിലുള്ളത്.
ബാക്കിയുള്ളവര്‍ക്ക് ഞായറാഴ്‍ച ടെസ്റ്റ് നടത്തും. കഴിഞ്ഞ ദിവസം ക്യാമ്പിലെ ആറ് പേര്‍ക്ക്
കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആന്‍റിജന്‍ പരിശോധന നടത്തിയത്. ക്യാംപ് മെഡിക്കൽ ഓഫീസർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതരെ ആശുപത്രിയിലേക്ക് മാറ്റില്ല.
Also Read:
Covid 19 | കൈവിട്ടോ കോവിഡ് ബാധ? സംസ്ഥാനത്ത് 6477 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ 5418 പേര്ക്ക്ക്യാമ്പ് കോവിഡ് എഫ്എല്‍റ്റിസി ആക്കി മാറ്റാനാണ് തീരുമാനം. പ്രത്യേക മേല്‍നോട്ടത്തിനായി ആരോഗ്യവകുപ്പ് മെഡിക്കല്‍ ഓഫീസറെ നിയമിക്കും. ഇന്ന് 690 പേര്‍ക്കാണ് കോഴിക്കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ബിഎസ്എഫ് ക്യാമ്പിലെ കേസുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.