COVID 19 | വാടകവീട്ടിൽ അന്തിമോപചാരം തടഞ്ഞു; ഭർത്താവിന്റെ മൃതദേഹത്തിനൊപ്പം ഒരു രാത്രി മുഴുവൻ ഭാര്യ ശ്മശാനത്തിൽ കഴിഞ്ഞു
Last Updated:
ചൊവ്വാഴ്ച രാത്രി മഹേന്ദർ സിംഗിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭാര്യയും വീട്ടുടമസ്ഥനും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, ആശുപത്രിയിൽ വച്ച് മഹേന്ദർ മരിച്ചു.
ഡെറാഡൂൺ: കോവിഡ് കാലത്ത് നിരവധി മനുഷ്യത്വമില്ലാത്ത വാർത്തകൾക്കും നമ്മൾ സാക്ഷിയായി. അത്തരത്തിലൊരു വാർത്തയാണ് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്ന് വന്നത്. ഉത്തർപ്രദേശിലെ ബനാറസിൽ നിന്ന് ഉത്തരാഖണ്ഡിൽ എത്തിയ ഒരു സ്ത്രീക്ക് തന്റെ ഭർത്താവിന്റ മൃതദേഹത്തോടൊപ്പം ശ്മശാനത്തിൽ കഴിയേണ്ടി വന്നത് ഒരു രാത്രി.
ഉത്തർപ്രദേശ് സ്വദേശികളായ ഇവർ ഉത്തരാഖണ്ഡിൽ ഒരു വീട്ടിൽ വാടകയ്ക്കാണ് കഴിയുന്നത്. റൂർക്കിക്ക് സമീപമുള്ള ഒരു ഫാക്ടറിയിൽ തൊഴിലാളികളാണ് കഴിഞ്ഞദിവസം മരിച്ച മഹേന്ദർ സിംഗും ഭാര്യയും. സലേംപുരിന് സമീപത്തുള്ള ഒരു വാടകവീട്ടിൽ ആയിരുന്നു ഇവർ താമസിച്ചിരുന്നത്.
You may also like:പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു [NEWS]ഐഎസിന് വേണ്ടി യുദ്ധം ചെയ്തു; കനകമല കേസിൽ സുബഹാനി കുറ്റക്കാരനെന്ന് കോടതി [NEWS] കുഴഞ്ഞു വീണ ഡീൻ ജോൺസിന് സിപിആർ നൽകി ബ്രെറ്റ്ലി [NEWS]
ചൊവ്വാഴ്ച രാത്രി മഹേന്ദർ സിംഗിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭാര്യയും വീട്ടുടമസ്ഥനും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, ആശുപത്രിയിൽ വച്ച് മഹേന്ദർ മരിച്ചു.
advertisement
എന്നാൽ, മഹേന്ദറിന്റെ മരണത്തിനു പിന്നാലെ അന്തിമോപചാരങ്ങൾക്കായി മൃതദേഹം വീട്ടിൽ കയറ്റാൻ സമ്മതിക്കില്ലെന്ന് വീട്ടുടമസ്ഥൻ വ്യക്തമാക്കി. ഇതിനെ തുടർന്ന് അവിടെ ഉണ്ടായിരുന്നരുടെ സഹായത്തോടെ മൃതദേഹം ഭാര്യ ശ്മശാനത്തിൽ എത്തിച്ചു.
തുടർന്ന്, വ്യാഴാഴ്ച രാവിലെ ബന്ധുക്കൾ എത്തുന്നതു വരെ ശ്മശാനത്തിൽ ഭർത്താവിന്റെ മൃതദേഹത്തിന് ഭാര്യ കാവലിരുന്നു.
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വീട്ടുടമസ്ഥൻ മൃതദേഹം വീട്ടിൽ കയറ്റുന്നത് നിഷേധിച്ചതിനെ തുടർന്ന് ബുധനാഴ്ച മൃതദേഹം ശ്മശാനത്തിൽ എത്തിച്ചതായി റൂർക്കി മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥൻ സഞ്ജീവ് രവി പറഞ്ഞു.
Location :
First Published :
September 25, 2020 5:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
COVID 19 | വാടകവീട്ടിൽ അന്തിമോപചാരം തടഞ്ഞു; ഭർത്താവിന്റെ മൃതദേഹത്തിനൊപ്പം ഒരു രാത്രി മുഴുവൻ ഭാര്യ ശ്മശാനത്തിൽ കഴിഞ്ഞു