• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | ബെംഗളൂരുവില്‍ കോവിഡ് ഭേദമായ യുവതിക്ക് വീണ്ടും രോഗം; ആദ്യ സംഭവമെന്ന് ആരോഗ്യ വകുപ്പ്

Covid 19 | ബെംഗളൂരുവില്‍ കോവിഡ് ഭേദമായ യുവതിക്ക് വീണ്ടും രോഗം; ആദ്യ സംഭവമെന്ന് ആരോഗ്യ വകുപ്പ്

ജൂലൈയിൽ രോഗമുക്തമായായ 27-കാരിയിലാണ് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

COVID 19

COVID 19

  • Share this:
    ബെംഗളൂരു: കർണാടകത്തിൽ കോവിഡ് ഭേദമായ യുവതിയിൽ ഒരു മാസത്തിനുള്ളില്‍ വീണ്ടും രോഗം സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ ഇത് ആദ്യ സംഭവമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 27-കാരിയിലാണ്  രണ്ടാമതും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

    പനി, ചുമ തുടങ്ങിയ എന്നീ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂലായില്‍ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ചിക്തിസയ്ക്കൊടുവിൽ  നടത്തിയ പരിശോധനയില്‍ നെഗറ്റീവാകുകയും രോഗമുക്തി നേടുകയും ചെയ്തു. എന്നാലിപ്പോള്‍ വീണ്ടും ഇവർ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും കോവിഡ് പരിശോധനയില്‍ പോസിറ്റാവാകുകയും ചെയ്തു.


    'ജൂലായ് ആദ്യ വാരമാണ് രോഗ ലക്ഷണങ്ങളോടെ യുവതി ആദ്യം ആശുപത്രിയിലെത്തുന്നത്. രോഗമുക്തി നേടിയശേഷം ജൂലായ് 24-നാണ് ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍ ഓഗസ്റ്റ് അവസാന വാരത്തില്‍ യുവതിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രണ്ടു തവണയും അവര്‍ക്ക് രോഗം ഗുരുതരമായിരുന്നില്ല' ബെംഗളുരു ഫോര്‍ടിസ് ആശുപത്രിയിലെ ഡോക്ടര്‍ പ്രതിക് പാട്ടീല്‍ പറഞ്ഞു.

    ബെംഗളൂരുവില്‍ ഇത് ആദ്യ സംഭവമാണ്. അണുബാധയ്ക്ക് ശേഷം യുവതിക്ക് പ്രതിരോധ ശേഷി വികസിക്കാത്തതിനാലാകാം ഇങ്ങനെ സംഭവിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു. നേരത്തെ മുംബൈയിൽ ഇത്തരത്തിൽ ഒരു കേസ് റിപ്പോർട്ട് ചെയ്തിരുന്നു.
    Published by:Aneesh Anirudhan
    First published: