advertisement

Covid 19 | സംസ്ഥാനത്ത് ഇന്ന് 3581 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7837 പേര്‍ രോഗമുക്തി നേടി

Last Updated:

കഴിഞ്ഞ 24 മണിക്കൂറിനിടെ 44,054 സാമ്പിളുകളാണ് പരിശോധിച്ചത്.

കോവിഡ്
കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ 3581 പേര്‍ക്ക് കോവിഡ്-19(Covid 19) സ്ഥിരീകരിച്ചു. എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273, തൃശൂര്‍ 228, ആലപ്പുഴ 206, പത്തനംതിട്ട 186, മലപ്പുറം 176, പാലക്കാട് 171, ഇടുക്കി 169, കണ്ണൂര്‍ 158, വയനാട് 129, കാസര്‍ഗോഡ് 48 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 44,054 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,18,975 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,16,378 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2597 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 353 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 37,239 കോവിഡ് കേസുകളില്‍, 7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 6 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 43 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 128 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 64,980 ആയി.
advertisement
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3415 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 119 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7837 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 978, കൊല്ലം 425, പത്തനംതിട്ട 413, ആലപ്പുഴ 503, കോട്ടയം 820, ഇടുക്കി 574, എറണാകുളം 1253, തൃശൂര്‍ 672, പാലക്കാട് 325, മലപ്പുറം 415, കോഴിക്കോട് 721, വയനാട് 321, കണ്ണൂര്‍ 282, കാസര്‍ഗോഡ് 135 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 37,239 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 63,88,398 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
advertisement
കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്
· വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,68,86,791), 86 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (2,30,11,397) നല്‍കി.
· 15 മുതല്‍ 17 വയസുവരെയുള്ള 77 ശതമാനം (11,78,643) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിനും 31 ശതമാനം (4,82,647) പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കി.
· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,70,949)
advertisement
· ഫെബ്രുവരി 18 മുതല്‍ 24 വരെയുള്ള കാലയളവില്‍, ശരാശരി 61,210 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 1.6 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും 1.2 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | സംസ്ഥാനത്ത് ഇന്ന് 3581 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7837 പേര്‍ രോഗമുക്തി നേടി
Next Article
advertisement
മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ചുവെന്ന് നടൻ സലീം കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി
മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ചുവെന്ന് നടൻ സലീം കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി
  • സലീം കുമാറിന്റെ വിവാദ പ്രസ്താവനയെ തുടർന്ന് NPRD തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി.

  • മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ചതിന് സലീം കുമാറിനെ പ്രചാരണങ്ങളിൽ നിന്ന് വിലക്കണമെന്ന് ആവശ്യം.

  • NPRD ചൂണ്ടിക്കാട്ടിയത് പ്രസ്താവന 2016 ഭിന്നശേഷി നിയമവും 2017 മാനസികാരോഗ്യ നിയമവും ലംഘിക്കുന്നു.

View All
advertisement