തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയാൻ നിയന്ത്രണങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി പൊലീസിന് കൂടുതൽ അധികാരങ്ങൾ നൽകും. ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി.
ലോക്ക്ഡൗണിന്റെ ഒന്നാംഘട്ടത്തിൽ മികച്ച രീതിയിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ പൊലീസ് ഇടപെട്ടത്. അതിനാൽ തന്നെ രോഗ വ്യാപനം തടയാൻ കഴിഞ്ഞു. ഇപ്പോൾ രോഗവ്യാപനം കൂടുതലാണ്. അതിനാൽ ഇനിയും ഇതേ രീതിയിൽ നിയന്ത്രണങ്ങൾ നടപ്പാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസിന് കൂടുതൽ അധികാരം നൽകി ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയത്.
പ്രദേശത്ത് നടപ്പാക്കേണ്ട നിയന്ത്രണം ജില്ല പോലീസ് മേധാവി വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിക്കണം. ലോക്ക്ഡൗൺ, ട്രിപ്പിൾ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ പൊലീസ് വ്യക്തത വരുത്തും. അനാവശ്യ യാത്രകൾ, മാസ്ക്, സമൂഹിക അകലം തുടങ്ങി നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതും പൊലീസാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.