കേരളത്തിൽ കോവിഡ് വാക്സിൻ നാളെ എത്തും; ആദ്യ വിമാനം നാളെ 2 മണിയ്ക്ക് കൊച്ചിയിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
സംസ്ഥാനത്ത് 3.59 ലക്ഷം ആരോഗ്യപ്രവർത്തകരാണ് വാക്സിനേഷന് വേണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ നാളെ എത്തും. നാളെ ഉച്ചയ്ക്ക് ശേഷം നെടുമ്പാശ്ശേരിയിലും, വൈകീട്ട് തിരുവനന്തപുരത്തും വിമാനമാർഗം വാക്സിൻ എത്തിക്കും. കേരളത്തിന് ആദ്യ ഘട്ടത്തിൽ 4,35,500 ഡോസ് വാക്സിനാണ് നൽകുക. ഉച്ചയ്ക്ക് ശേഷം 2 മണിയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വാക്സിനുമായുള്ള ആദ്യ വിമാനം എത്തും.
കൊച്ചിയിലെത്തിക്കുന്ന മൂന്ന് ലക്ഷം ഡോസ് വാകിസിന്റെ പകുതി കോഴിക്കോട് മേഖല വാക്സിൻ കേന്ദ്രത്തിലേയ്ക്ക് റോഡ് മാർഗം മാറ്റും. മാഹിയ്ക്ക് നൽകാനുള്ള 1500 ഡോസ് വാകിസിനും കൊച്ചിയിലാണ് എത്തിക്കുക. തിരുവനന്തപുരത്ത് വൈകീട്ട് 6 മണിയോടെ 1.35 ലക്ഷം ഡോസ് വാക്സിൻ വിമാനത്തിൽ എത്തിക്കും.
സംസ്ഥാനത്ത് 3.59 ലക്ഷം ആരോഗ്യപ്രവർത്തകരാണ് വാക്സിനേഷന് വേണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,69,150 പേരും സ്വകാര്യ മേഖലയിലെ 1,90,399 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു കേന്ദ്രത്തില്‍ ഒരു ദിവസം 100 പേര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഓരോ കേന്ദ്രത്തിലും വെയിറ്റിംഗ് ഏരിയ, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിവയുണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും കേന്ദ്രങ്ങള്‍ സജ്ജമാക്കുക.
advertisement
സംസ്ഥാനത്തെ മൂന്ന് മേഖല വാക്സിൻ സ്റ്റോറേജ് കേന്ദ്രങ്ങളിലേയ്ക്കാണ് ആദ്യം വാക്സിൻ മാറ്റുക. ഇവിടങ്ങളിൽ നിന്ന് ഇൻസുലേറ്റഡ് വാനുകളിൽ വാക്സിൻ ജില്ലകളിലെത്തിക്കും. എല്ലാം ജില്ലകളിലും സംഭരണ കേന്ദ്രങ്ങളുണ്ട്. അവിടെ നിന്ന് സ്റ്റോറോജ് ബോക്സുകളിൽ ആശുപത്രികളിലെത്തിച്ചാണ് വാക്സിൻ നൽകുക.
സംസ്ഥാനത്തെ 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ സൗകര്യമുള്ളത്. എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും വൈബ് കാസ്റ്റിംഗ് സംവിധാനം ഉണ്ടാകും.കൂടാതെ എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലോഞ്ചിംഗ് ദിനത്തില്‍ ടൂവേ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തും.
Location :
First Published :
January 12, 2021 1:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കേരളത്തിൽ കോവിഡ് വാക്സിൻ നാളെ എത്തും; ആദ്യ വിമാനം നാളെ 2 മണിയ്ക്ക് കൊച്ചിയിൽ