കോവിഡ് വാക്‌സിനേഷന്‍: സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിൽ; എല്ലായിടത്തും വെബ് കാസ്റ്റിംഗ് സംവിധാനം

എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതം ഉണ്ടാകും. ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക.

Coronavirus vaccine

Coronavirus vaccine

  • Share this:
    തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ 133 കേന്ദ്രങ്ങളുടെ പട്ടിക അതിവേഗത്തില്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതം ഉണ്ടാകും. ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക.

    സര്‍ക്കാര്‍ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള വിവിധ ആശുപത്രികളേയും ആയുഷ് മേഖലയേയും സ്വകാര്യ ആശുപത്രികളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 133 കേന്ദ്രങ്ങളിലും കോവിഡ് വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. ഇതുകൂടാതെ എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലോഞ്ചിംഗ് ദിനത്തില്‍ ടൂവേ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തും. എല്ലാ കേന്ദ്രങ്ങളും എത്രയും വേഗം സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

    കോവിഡ് വാക്‌സിന്‍ എത്തുന്ന മുറയ്ക്ക് അത് കൃത്യമായി വിതരണം ചെയ്യുന്നതിന് കര്‍മ്മ കര്‍മ്മ പദ്ധതി ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഒരു കേന്ദ്രത്തില്‍ ഒരു ദിവസം 100 പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഓരോ കേന്ദ്രത്തിലും വെയിറ്റിംഗ് ഏരിയ, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിവയുണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും കേന്ദ്രങ്ങള്‍ സജ്ജമാക്കുക. ജീവനക്കാരുടെ ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ട്. കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3,59,549 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,69,150 പേരും സ്വകാര്യ മേഖലയിലെ 1,90,399 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

    Also Read- കോവിഡ് 19: സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ തൃപ്തികരമെന്ന് കേന്ദ്ര സംഘം

    തിരുവനന്തപുരം ജില്ലയില്‍ ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ്, നെടുമങ്ങാട് ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി, വിതുര താലൂക്ക് ആശുപത്രി, മണമ്പൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം, ജില്ല ആയുര്‍വേദ ആശുപത്രി വര്‍ക്കല, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, കിംസ് ആശുപത്രി, നിംസ് മെഡിസിറ്റി, പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പാങ്ങപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് വാസ്‌കിന്‍ കേന്ദ്രങ്ങളുള്ളത്.

    സംസ്ഥാനത്തെ 133 കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍

    1 Alappuzha Vandanam MCH
    2 Alappuzha Alappuzha GH
    3 Alappuzha Chengannur DH
    4 Alappuzha Chempumpuram CHC
    5 Alappuzha Purakkad PHC
    6 Alappuzha Chettikad CHC
    7 Alappuzha Mavelikkara DH
    8 Alappuzha Kayamkulam THQH
    9 Alappuzha Sacred Heart General Hospital

    10 Ernakulam Ernakulam GH
    11 Ernakulam Piravom TH
    12 Ernakulam Chengamanad CHC
    13 Ernakulam Kuttampuzha FHC
    14 Ernakulam Chellanam PHC
    15 Ernakulam Government Medical College Ernakulam
    16 Ernakulam Aster Medcity Kochi
    17 Ernakulam Mar Baselios Medical Mission Hospital
    18 Ernakulam Mosc Medical College Hospital
    19 Ernakulam Ernakulam Govt District Homoeo Hospital
    20 Ernakulam District Ayurveda Hospital
    21 Ernakulam Thammanam UFHC

    22 Idukki Idukki DH
    23 Idukki Thodupuzha DH
    24 Idukki Holy Family hospital Muthalakodam
    25 Idukki Kattappana TH
    26 Idukki Chithirapuram CHC
    27 Idukki Rajakkadu CHC
    28 Idukki Nedumkandam THQH
    29 Idukki St Johns Hospital Kattappana
    30 Idukki Peeerumedu THQH

    31 Kannur Kannur GMCH
    32 Kannur Kannur DH
    33 Kannur Iritty TH
    34 Kannur Panoor TH
    35 Kannur Mayyil CHC
    36 Kannur Kottiyoor FHC
    37 Kannur Kadirur FHC
    38 Kannur Therthally FHC
    39 Kannur Govt Ayurveda Hospital Cherukunnu

    40 Kasaragod Kanahangad DH
    41 Kasaragod Kasaragod GH
    42 Kasaragod Ennappara FHC
    43 Kasaragod Panathady TH
    44 Kasaragod Nileshwaram TH
    45 Kasaragod Mangalapady TH
    46 Kasaragod Bedadka TH
    47 Kasaragod Periye CHC
    48 Kasaragod Medical College Ukkinadukka

    49 Kollam Women and Children (Victoria) Hospital
    50 Kollam Karunagappally THQH
    51 Kollam Punalur THQH
    52 Kollam Govt Medical College Kollam
    53 Kollam Travancore Medical College
    54 Kollam Nedumoncavu CHC
    55 Kollam Chavara CHC
    56 Kollam Mancode Chithara FHC
    57 Kollam Kollam District Ayurveda Hosptial

    58 Kottayam Pala GH
    59 Kottayam Uzhavoor K R Narayanan Memorial Speciality Hospital
    60 Kottayam Vaikom THQH
    61 Kottayam Kottayam MCH
    62 Kottayam SH Medical Centre Kottayam
    63 Kottayam Kothala GAH
    64 Kottayam Changanassery GH
    65 Kottayam Edayarikkapuzha CHC
    66 Kottayam Erumely CHC

    67 Kozhikode Kozhikode GMCH
    68 Kozhikode Kozhikode GH
    69 Kozhikode Nadapuram TH
    70 Kozhikode Koyilandy THQH
    71 Kozhikode Perambra TH
    72 Kozhikode Mukkam CHC
    73 Kozhikode Narikkuni CHC
    74 Kozhikode Panangad FHC
    75 Kozhikode DISTRICT AYURVEDIC HOSPITAL KOZHIKODE
    76 Kozhikode ESI Hospital FEROKE
    77 Kozhikode Aster MIMS Calicut

    78 Malappuram Govt. Medical College Hospital Manjeri
    79 Malappuram District Hospital Tirur
    80 Malappuram District Hospital Nilambur
    81 Malappuram District Ayurveda Hospital Valavannur
    82 Malappuram Taluk Head Quarters Hospital Malappuram
    83 Malappuram Taluk Head Quarters Hospital Ponnani
    84 Malappuram Taluk Head Quarters Hospital Kondotty
    85 Malappuram Community Health Centre Neduva
    86 Malappuram KIMS Al Shifa Hospital Perinthalmanna

    87 Palakkad Nenmara CHC
    88 Palakkad Agali CHC
    89 Palakkad Ambalappara CHC
    90 Palakkad Nanniyodu CHC
    91 Palakkad Chalissery CHC
    92 Palakkad Kottopadam PHC
    93 Palakkad DIistrict Hospital Palakkad
    94 Palakkad Palakkad DAH
    95 Palakkad Koppam CHC

    96 Pathanamthitta Pathanamthitta GH
    97 Pathanamthitta Adoor GH
    98 Pathanamthitta Konny THQH
    99 Pathanamthitta Thiruvalla THQH
    100 Pathanamthitta Ranny THQH
    101 Pathanamthitta Ayiroor District Ayurveda Hospital
    102 Pathanamthitta Kottanad Government Homeo Hospital
    103 Pathanamthitta Kozhencherry DH
    104 Pathanamthitta Believers Church Medical College Hospital

    105 Thiruvananthapuram Sree Gokulam MCH and Research Foundation
    106 Thiruvananthapuram Nedumangad District Hospital
    107 Thiruvananthapuram Parasala Taluk Hospital
    108 Thiruvananthapuram Vithura Taluk Hospital
    109 Thiruvananthapuram Manamboor CHC
    110 Thiruvananthapuram DAH VARKALA
    111 Thiruvananthapuram Thycaud Women and Children Hospital
    112 Thiruvananthapuram KIMS HEALTHCARE MANAGEMENT LTD
    113 Thiruvananthapuram NIMS MEDICITY
    114 Thiruvananthapuram Poozhanad PHC
    115 Thiruvananthapuram Pangappara PHC

    116 Thrissur Irinjalakuda GH
    117 Thrissur Thrissur GH
    118 Thrissur Perinjanam CHC
    119 Thrissur Velur FHC
    120 Thrissur Kodungallur THQH
    121 Thrissur Chalakudy THQH
    122 Thrissur Amala Institute Of Medical Sciences
    123 Thrissur Thrissur MCH
    124 Thrissur Vaidyaratnam Ayurveda College

    125 Wayanad Mananthavady DH
    126 Wayanad Sulthan Bathery THQH
    127 Wayanad Vythiri THQH
    128 Wayanad Appappara FHC
    129 Wayanad Kurukkanmoola PHC
    130 Wayanad Pulpally CHC
    131 Wayanad Varadoor PHC
    132 Wayanad Pozhutana FHC
    133 Wayanad DM WIMS Meppadi
    Published by:Anuraj GR
    First published:
    )}