Covid | കൊല്ലത്ത് 45 പഞ്ചായത്തുകൾ അടച്ചു; കാസർകോട്ട് അഞ്ചിടത്ത് നിരോധനാജ്ഞ

Last Updated:

കാസർകോട് ചെങ്കളയിൽ വിവാഹത്തിൽ പങ്കെടുത്ത 43 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ വിവാഹച്ചടങ്ങ് സംഘടിപ്പിച്ചതിനു കേസെടുത്തു.

തിരുവനന്തപുരം: ഉറവിടം അറിയാത്ത സമ്പർക്ക രോഗികളുടെ എണ്ണം സംസ്ഥാനത്ത് കുത്തനെ വർധിച്ച സാഹചര്യത്തിൽ കൂടുതൽ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. കൊല്ലം ജില്ലയിൽ കൊട്ടാരക്കര, പരവൂർ, കരുനാഗപ്പള്ളി നഗരസഭകളും ആകെയുള്ള 68 ഗ്രാമപഞ്ചായത്തുകളിൽ 45 എണ്ണവും പൂർണമായി അടച്ചു. ഇതിൽ 31 തദ്ദേശ സ്ഥാപനങ്ങളും ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിൽപ്പെടുന്നു. കൊല്ലം കോർപറേഷൻ, പുനലൂർ നഗരസഭ എന്നിവ ഭാഗികമായി കണ്ടെയ്ൻമെന്റ് സോണുകൾ. ജില്ലയിൽ 7 ഡിപ്പോയും 2 ഓപ്പറേറ്റിങ് സെന്ററുമുള്ള കെഎസ്ആർടിസി മൂന്നെണ്ണമൊഴികെ എല്ലാം അടച്ചു.
കാസർകോട് ചെങ്കളയിൽ വിവാഹത്തിൽ പങ്കെടുത്ത 43 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ വിവാഹച്ചടങ്ങ് സംഘടിപ്പിച്ചതിനു കേസെടുത്തു. വിവാഹ വീട് കേന്ദ്രീകരിച്ചു പുതിയ ക്ലസ്റ്റർ പ്രഖ്യാപിച്ചു. മംഗൽപാടി പഞ്ചായത്തിലും വിവാഹത്തിൽ പങ്കെടുത്തവർക്കു രോഗം കണ്ടെത്തി. ഈ ചടങ്ങുകളിൽ പങ്കെടുത്തവരോടു ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. ജില്ലയിൽ മഞ്ചേശ്വരം, കുമ്പള, കാസർകോട്, ഹൊസ്ദുർഗ്, നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുഗതാഗതവും കൂടിച്ചേരലും അനാവശ്യ യാത്രകളും നിരോധിച്ചു. ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ 11 മുതൽ 5 വരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാൻ അനുമതിയുള്ളൂ.
advertisement
TRENDING:Hagia Sophia|ഹാഗിയ സോഫിയയിൽ 86 വർഷത്തിനിടയിലെ ആദ്യ മുസ്ലിംപ്രാർഥന; അണിനിരന്നത് ആയിരക്കണക്കിന് മുസ്ലിംകൾ [PHOTO]1കഴുത്തിലെ വീക്കത്തെ കുറിച്ച് പ്രേക്ഷകയുടെ സന്ദേശം; കാൻസർ തിരിച്ചറിഞ്ഞത് ഇങ്ങനെയെന്ന് മാധ്യമപ്രവർത്തക [NEWS]വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ടിക്ടോക് താരം അറസ്റ്റിൽ [NEWS]
ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മഞ്ചേശ്വരം താലൂക്ക് ആശുപത്രി അടച്ചു. ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് തൃക്കരിപ്പൂർ, നീലേശ്വരം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളും അടച്ചു. ജില്ലയിൽ മത്സ്യബന്ധനവും വിൽപനയും 31 വരെ വിലക്കി.
advertisement
കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ വിഭാഗം, എംആർഐ, സിടി സ്കാൻ എന്നിവ താൽക്കാലികമായി അടച്ചു. കൂത്തുപറമ്പ്, പാനൂർ നഗരസഭകളിലും മാങ്ങാട്ടിടം, പാട്യം, കോട്ടയം പഞ്ചായത്തുകളിലും ഇന്ന് സമ്പൂർണ ലോക്ഡൗൺ.
മലപ്പുറം ജില്ലയിൽ പൊന്നാനി, നിലമ്പൂർ, കൊണ്ടോട്ടി നഗരസഭകളും 2 പഞ്ചായത്തുകളിൽ 5 വീതം വാർഡുകളും കണ്ടെയ്ൻമെന്റ് സോണിൽ തുടരുന്നു. കൊണ്ടോട്ടിയിൽ എംഎൽഎയും നഗരസഭാധ്യക്ഷയും സെക്രട്ടറിയും 35 കൗൺസിലർമാരും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ കോവിഡ് പ്രതിരോധത്തിനു നേതൃത്വം നൽകിയിരുന്ന 70 പേ‌ർ ക്വാറന്റീനിൽ.
advertisement
തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട നഗരസഭയും മുരിയാട് പഞ്ചായത്തും ട്രിപ്പിൾ ലോക്ഡൗണിൽ. ചാലക്കുടി ടൗൺ കണ്ടെയ്ൻമെന്റ് സോൺ. ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനിൽ 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ 21 പൊലീസുകാർ ക്വാറന്റീനിൽ. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ 20 ഡോക്ടർമാരടക്കം 60 ആരോഗ്യ പ്രവർത്തകർ ക്വാറന്റീനിൽ.
പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ഡൗൺ തുടരുന്നു.
ഇടുക്കിയിൽ, കട്ടപ്പന മുനിസിപ്പാലിറ്റിയിലെയും വാത്തിക്കുടി പഞ്ചായത്തിലെയും 2 വീതം വാർഡുകളും കാമാക്ഷി പഞ്ചായത്തിലെ 3 വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid | കൊല്ലത്ത് 45 പഞ്ചായത്തുകൾ അടച്ചു; കാസർകോട്ട് അഞ്ചിടത്ത് നിരോധനാജ്ഞ
Next Article
advertisement
ഭരണത്തലവനായി 25 വർഷം; ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭരണത്തലവനായി 25 വർഷം; ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
  • പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 25 വർഷം തികഞ്ഞതിന്റെ ഓർമ്മ പുതുക്കി.

  • 2001 ഒക്ടോബർ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി ചുമതലയേറ്റ ദിവസത്തെ ചിത്രം മോദി പങ്കുവെച്ചു.

  • ജനങ്ങളുടെ അനുഗ്രഹത്താൽ 25 വർഷം ഗവൺമെൻ്റ് തലവനായി സേവനം ചെയ്യുന്നതിൽ നന്ദി അറിയിച്ചു.

View All
advertisement