Covid | വിവാഹത്തിൽ പങ്കെടുത്ത 43 പേർക്ക് കോവിഡ്; വധുവിന്റെ പിതാവിനെതിരെ പൊലീസ് കേസെടുത്തു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം രണ്ടു വർഷം കഠിനതടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
കാസർകോട്: കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നടത്തിയ വിവാഹ ചടങ്ങിൽ പങ്കെടുത്ത 43 പേർക്ക് കോവിഡ് ബാധിച്ചതുമായി ബന്ധപ്പെട്ട് വധുവിന്റെ പിതാവിനെതിരെ പൊലീസ് കേസെടുത്തു.
വധുവിന്റെ പിതാവ് ചെങ്കള സ്വദേശി അബൂബക്കറിനെതിരെ ബദിയടുക്ക പൊലീസാണ് കേസെടുത്തത്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം രണ്ടു വർഷം കഠിനതടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
വരനും വധുവും ഉൾപ്പെടെ വിവാഹത്തിൽ പങ്കെടുത്ത 43 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് കല്യാണവീട് കേന്ദ്രമായി പുതിയ ക്ലസ്റ്ററും രൂപപട്ടിട്ടുണ്ട്. അബ്ദുൾഖാദറിൽ നിന്നാണ്രോഗം പകർന്നതെന്ന് വ്യക്തമായതായും പനിയുണ്ടായിട്ടും അത് മറച്ചുവെച്ചെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
advertisement
TRENDING:#CourageInKargil| കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്; വിജയ സ്മരണയിൽ രാജ്യം[NEWS]'തുഷാര് വെള്ളാപ്പള്ളിക്ക് ഹവാല, തീവ്രവാദ ബന്ധം'; 20 വർഷത്തെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്ന് സുഭാഷ് വാസു[PHOTOS]ബക്രീദിന് പശുക്കളെ ബലി നൽകുന്നത് ഒഴിവാക്കണം; തെലങ്കാന ആഭ്യന്തര മന്ത്രി മഹമ്മൂദ് അലി[NEWS]
ജൂലായ് 17-ന് നടന്ന വിവാഹത്തിൽ 150-ലധികം പേരാണ് പങ്കെടുത്തത്. വരന്റെ വീടും ഇതേ പഞ്ചായത്തിലാണ്. രോഗം പകർന്നവരിൽ 10 പേർ വരനൊപ്പം എത്തിയവരാണ്.
advertisement
ദിവസങ്ങൾക്കു മുൻപ് ഈ പഞ്ചായത്തിലെ ഒരു കരാറുകാരൻ മരിച്ചിരുന്നു. അന്ന് ഈ വീട്ടിലെത്തിയവരും ഇവരുടെ സമ്പർക്കത്തിലുള്ളവരുമുൾപ്പെടെ 50-ലേറെപ്പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
Location :
First Published :
July 26, 2020 9:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid | വിവാഹത്തിൽ പങ്കെടുത്ത 43 പേർക്ക് കോവിഡ്; വധുവിന്റെ പിതാവിനെതിരെ പൊലീസ് കേസെടുത്തു