#CourageInKargil | കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്; വിജയ സ്മരണയിൽ രാജ്യം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
രാജ്യത്തിനു വേണ്ടി ജീവൻ ബലി നൽകിയ ധീര സൈനികർക്കു പ്രണാമമർപ്പിച്ച് ഡൽഹിയിലെ യുദ്ധസ്മാരകത്തിൽ കര, നാവിക, വ്യോമ സേനകളിലെ ഉന്നത ഉദ്യോഗസ്ഥർ പുഷ്പചക്രം അർപ്പിക്കും.
ഇന്ത്യൻ സൈന്യത്തിന്റെ ശക്തി ഓർമ്മപ്പെടുത്തുന്ന കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്. 1999 മേയ് മുതൽ ജൂലൈ വരെ നടന്ന യുദ്ധത്തിലാണ് ഇന്ത്യ പാക്സ്ഥാനു മേൽ വിജയം നേടിയത്. ‘ഓപ്പറേഷൻ വിജയ്’ എന്ന പേരിൽ കരസേനയും ‘ഓപ്പറേഷൻ സഫേദ് സാഗർ’ എന്ന പേരിൽ വ്യോമസേനയും അണിനിരന്ന പോരാട്ടത്തിനൊടുവിൽ, ജൂലൈ 26നു കാർഗിലിൽ മലനിരകളിൽ ഇന്ത്യൻ ത്രിവർണ പതാക പാറി. ഇന്ത്യൻ വിജയത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരുടെ ഓർമയിലാണ് ജൂലായ് 26-‘കാർഗിൽ വിജയദിവസ’മായി രാജ്യം ആചരിക്കുന്നത്.
advertisement
1999 മേയിലാണ് യുദ്ധം തുടങ്ങിയത്. ജനറൽ പർവേസ് മുഷറഫായിരുന്നു പാക് സേനാനായകൻ. പാക് പട്ടാളത്തിന്റെയും ഭീകരരുടെയും നുഴഞ്ഞുകയറ്റമാണ് യുദ്ധത്തിലേക്ക് നയിച്ചത്. സമുദ്രനിരപ്പിൽനിന്ന് 16000 മുതൽ 18000 വരെ അടി ഉയരത്തിലുള്ള കാർഗിൽ മലനിരകളിലെ പ്രധാന ഇടങ്ങളിലെല്ലാം നുഴഞ്ഞുകയറ്റക്കാർ നിലയുറപ്പിച്ചു.
TRENDING:ടൈഗർഹിൽ പിടിച്ചടക്കി പാക് വെല്ലുവിളി; ഒടുവിൽ തിരിച്ചുപിടിച്ചു ഇന്ത്യയുടെ മറുപടി[NEWS]കാർഗിലിനുവേണ്ടി പോരാടിയത് മൈനസ് 30 ഡിഗ്രിയിൽ; ഇന്ത്യയുടെ അഭിമാനം കാക്കാൻ ഇറങ്ങിയത് 30000 സൈനികർ[PHOTOS]കാർഗിൽ യുദ്ധമുഖത്തെ ജ്വലിക്കുന്ന ഓർമ്മയായി ക്യാപ്റ്റൻ ജെറി പ്രേംരാജ്[NEWS]
പ്രദേശവാസികളായ ആട്ടിടയരിൽനിന്നും ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇന്ത്യൻ സൈന്യം ‘ഓപ്പറേഷൻ വിജയ്’ ആരംഭിച്ചത്. പാക്കിസ്ഥാൻ പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം ഇന്ത്യൻ സേന തിരിച്ചുപിടിച്ചു.
advertisement
രാജ്യത്തിനു വേണ്ടി ജീവൻ ബലി നൽകിയ ധീര സൈനികർക്കു പ്രണാമമർപ്പിച്ച് ഡൽഹിയിലെ യുദ്ധസ്മാരകത്തിൽ കര, നാവിക, വ്യോമ സേനകളിലെ ഉന്നത ഉദ്യോഗസ്ഥർ പുഷ്പചക്രം അർപ്പിക്കും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 26, 2020 7:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
#CourageInKargil | കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്; വിജയ സ്മരണയിൽ രാജ്യം