Covid 19: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തരായത് 24 പേര്‍
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
632 പേരാണ് ചികിത്സയിൽ കഴിയുന്നത്. 241 പേരെ പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു. 53 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 19 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
ഇന്ന് 14 പേരാണ് സംസ്ഥാനത്ത് രോഗമുക്തരായത്. 4004 സാംപികളാണ് പരിശോധിച്ചത്. നിലവിൽ 632പേരാണ് ചികിത്സയിൽ കഴിയുന്നത്. 241 പേരെ പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
TRENDING:പ്രളയ ഫണ്ട് തട്ടിപ്പിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമില്ല; CPM നേതാവ് ഉൾപ്പെടെ മൂന്നു പേർക്ക് ജാമ്യം [NEWS]Gഅഞ്ച് വയസുകാരന് കോവിഡ്; ഫലം വൈകിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് വേണ്ടിയെന്ന് ടി.സിദ്ധിഖ് [NEWS]എല്ലാം സെർച്ചിനും ഉത്തരമില്ല; പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് ഗൂഗിൾ [NEWS]
സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 128 ആയി.വിദേശങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലെത്താൻ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും കൊണ്ടുവരും. അവരെ സ്വീകരിക്കാൻ സജ്ജമാണ്. അതിനായി സൗകര്യങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
Location :
First Published :
June 03, 2020 6:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തരായത് 24 പേര്‍