News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 11, 2021, 1:01 PM IST
News18 Malayalam
തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം. കേരളത്തിന്റെ ചുമതലയുള്ള നോഡൽ ഓഫീസർ മിൻഹാജ് അലം, ദേശീയ രോഗനിയന്ത്രണ കേന്ദ്രം ഡയറക്ടർ എസ്.കെ. സിംഗ് എന്നിവരടങ്ങിയ സംഘമാണ് കേരളം സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തിയത്.
കേരളത്തിലെ കോവിഡ്, പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ സംഘം പരിശോധിച്ചു. കേരളത്തിന്റെത് കൃത്യമായ ഇടപെടലെന്ന് കേന്ദ്രസംഘം വിലയിരുത്തി. കേന്ദ്രത്തിന് റിപ്പോർട്ട് കൈമാറുമെന്നും സംഘം അറിയിച്ചു.
കേന്ദ്രസംഘം ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രോഗവ്യാപന സ്ഥിതിയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍
കേന്ദ്രസംഘത്തിനു മുന്നില്‍ വിശദീകരിച്ചു. മികച്ച ചർച്ചയായിരുന്നെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു.
കോവിഡിന്റെ കുത്തനെയുള്ള വർദ്ധനവ് തടയാൻ സാധിച്ചു എന്നതാണ് കേരളത്തിന്റെ വിജയം. ഇപ്പോൾ കോവിഡ് കേസ് കൂടുന്നത് അസ്വാഭാവികം അല്ല. വലിയ വർദ്ധനവ് ഉണ്ടാകേണ്ട ഇടത്താണ് ഇത്. കേരളം തുടക്കം മുതൽ ശാസ്ത്രീയ മാർഗമാണ് സ്വീകരിച്ചത്. വാക്സിനേഷൻ ആരംഭിക്കുമ്പോൾ കൂടുതൽ ജീവനുകൾ രക്ഷിക്കാൻ കേരളത്തിന് സാധിക്കും. വാക്സിൻ കൃത്യമായി എത്തും എന്നാണ് പ്രതീക്ഷ. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും കോവിഡിന്റെ പെട്ടെന്നുള്ള വ്യാപനം ഉണ്ടാകുമായിരുന്നു. എന്നാൽ അത് തടയാൻ സാധിച്ചതും മരണ നിരക്ക് കുറച്ച് നിർത്തിയതും സംസ്ഥാനത്തിന്റെ വിജയമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ രോഗവ്യാപന സാഹചര്യം ചൂണ്ടിക്കാട്ടി സമയബന്ധിതമായി വാക്സിൻ നൽകണമെന്ന് ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Published by:
user_57
First published:
January 11, 2021, 12:59 PM IST