Covid 19| കോവിഡ് വ്യാപനത്തെ കുറിച്ച് പഠിക്കാൻ കേന്ദ്രസംഘം കേരളത്തിലെത്തി
- Published by:Rajesh V
- news18-malayalam
Last Updated:
കേരളത്തിലെ കോവിഡ് സാഹചര്യം മോശമാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത് വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം എത്തിയത്.
കൊച്ചി: കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്ന പഠിക്കാൻ കേന്ദ്ര സർക്കാരിന്റെ സംഘം കേരളത്തിലെത്തി. എൻസിഡിസി ജോയിന്റ് സെക്രട്ടറി മിൻഹജ് ആലമും സംഘവും ആണ് കൊച്ചിയിൽ എത്തിയത്. സംഘത്തലവനും എൻസിഡിസി ഡയറക്ടറുമായ ഡോക്ടർ എസ് കെ സിങ് വെള്ളിയാഴ്ച രാവിലെ പതിനൊന്നിന് നെടുമ്പാശ്ശേരിയിൽ എത്തും.
കേരളത്തിലെ കോവിഡ് സാഹചര്യം മോശമാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത് വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം എത്തിയത്. കോവിഡ് നിയന്ത്രിക്കുന്നതിൽ പൊതുജനാരോഗ്യ സംവിധാനത്തിന്റെ പ്രവർത്തനം, ജില്ലാതലം നിയന്ത്രണം,വ്യാപനം ഉണ്ടാക്കുന്ന സാഹചര്യങ്ങൾ തുടങ്ങിയവ പഠിക്കും. നിലവിലെ രീതി പരിഷ്കരിക്കുന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളും സംഘം പരിശോധിക്കും.
advertisement
കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം കൂടുകയാണെന്നും ഇതിനെ കുറിച്ച് പഠിക്കാൻ ഒരു സംഘത്തെ അയക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസംഘത്തെ അയച്ചത്. കേരളത്തിൽ കേന്ദ്രസംഘം എത്തേണ്ട സാഹചര്യമില്ല എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. അതേസമയം ജനിതകമാറ്റം വന്ന കോവിഡ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത് ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്.
Location :
First Published :
January 07, 2021 10:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19| കോവിഡ് വ്യാപനത്തെ കുറിച്ച് പഠിക്കാൻ കേന്ദ്രസംഘം കേരളത്തിലെത്തി