Covid 19 | കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പുതിയ കോവിഡ് ഫലം നെഗറ്റീവ്? വിവരം പുറത്ത് വിട്ട് മനോജ് തിവാരി
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഒരാഴ്ച മുമ്പാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഏറ്റവും പുതിയ കോവിഡ് പരിശോധന ഫലം നെഗറ്റീവെന്ന് റിപ്പോർട്ടുകൾ. ബിജെപി അംഗമായ മനോജ് തിവാരിയാണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. 'അമിത് ഷാ ജീയുടെ കോവിഡ് പരിശോധനഫലം വന്നുവെന്നും നെഗറ്റീവ് ആണെന്നുമാണ് തിവാരി ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് അമിത് ഷായുടെ ഭാഗത്തു നിന്നും സ്ഥിരീകരണം വന്നിട്ടില്ല.
देश के यशस्वी गृह मंत्री अमित शाह जी का कोविड रिपोर्ट आया Negative 🙏🙏#जयसियाराम #हर_हर_महादेव
@BJP4Delhi pic.twitter.com/mxQRKplrH7
— Manoj Tiwari (@ManojTiwariMP) August 9, 2020
ഒരാഴ്ച മുമ്പാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടോടെയാണ് പ്രമേഹ രോഗിയായ ഷായെ ഗുരുഗ്രാം മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അൽപസമയം കഴിഞ്ഞ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന വിവരം അദ്ദേഹം തന്നെ ട്വീറ്റിലൂടെ അറിയിക്കുകയായിരുന്നു.
advertisement
പ്രാഥമിക ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധന നടത്തിയെന്നും കോവിഡ് സ്ഥിരീകരിച്ചുവെന്നുമാണ് 55കാരനായ കേന്ദ്ര മന്ത്രി ട്വീറ്റ് ചെയ്തത്. നില തൃപ്തികരമാണെന്നും വ്യക്തമാക്കിയിരുന്നു.
Location :
First Published :
August 09, 2020 12:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പുതിയ കോവിഡ് ഫലം നെഗറ്റീവ്? വിവരം പുറത്ത് വിട്ട് മനോജ് തിവാരി