ഡി.ആർ.ഡി.ഒ വികസിപ്പിച്ചെടുത്ത മരുന്ന് കോവിഡ് പ്രതിരോധത്തിൽ നിർണായക ചുവടുവയ്പാകുമോ? പ്രവർത്തനം ഇങ്ങനെ

Last Updated:

ഓക്സിജൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ എത്രയും വേഗം രോഗമുക്തരാക്കി വീടുകളിലേക്ക് മടക്കി അയയ്ക്കാൻ സാധിക്കുമെന്ന പ്രതിക്ഷയിലാണ് രാജ്യം.

ഒരു വർഷം നീണ്ടു നിന്ന പരീക്ഷണങ്ങൾക്കൊടുവിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) വികസിപ്പിച്ചെടുത്ത കേവിഡ് പ്രതിരോധ മരുന്നിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചു. വെള്ളത്തിൽ ലയിപ്പിച്ച് കഴിക്കാവുന്ന ഈ മരുന്ന് കോവിഡ് പ്രതിരോധത്തിൽ നിർണായക ചുവടുവയ്പാകുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഓക്സിജൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ എത്രയും വേഗം രോഗമുക്തരാക്കി വീടുകളിലേക്ക് മടക്കി അയയ്ക്കാൻ സാധിക്കുമെന്ന പ്രതിക്ഷയിലാണ് രാജ്യം.
മരുന്ന് പ്രവർത്തിക്കുന്നത് എങ്ങനെ?
2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്ന് ശരീരത്തിൽ പ്രവേശിക്കുമ്പോൾ, അത് വൈറസ് ബാധിച്ച കോശങ്ങൾക്കുള്ളിൽ അടിഞ്ഞു കൂടുന്നു. അവിടെ എത്തിക്കഴിഞ്ഞാൽ, അത് വൈറസിന്റെ ഊജ്ജ ഉൽപാദനവും ഉപാപചയ പ്രവർത്തനങ്ങളും തടഞ്ഞ് അതിന്റെ ഇരട്ടിപ്പ് തടയും.  “വൈറസ് ബാധിച്ച കോശങ്ങളിൽ മാത്രം അടിഞ്ഞുകൂടുന്നത്  ഈ മരുന്നി‍ന്റെ പ്രത്യേകതയാണെന്ന് ഡി‌ആർ‌ഡി‌ഒ പറയുന്നു.
ഇത് ഉപയോഗിക്കുന്നത് എങ്ങനെ ?
മരുന്ന് പൊടി രൂപത്തിൽ ആയതിനാൽ വെള്ളത്തിൽ ലയിപ്പിച്ച് വാ വഴിയാണ് കഴിക്കേണ്ടത്.
advertisement
നിർണായക ചുവടുവയ്പാകുമോ?
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരികുന്നവരെ വേഗത്തിൽ രോഗമുക്തരാക്കാനും മെഡിക്കൽ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഈ മരുന്നിന് കഴിയും. പരീക്ഷണങ്ങൾക്കിടെ മരുന്ന് നൽകിയ  42% രോഗികൾക്കും  മൂന്നാം ദിവസം മുതൽ മെഡിക്കൽ ഓക്സിജൻ നൽകേണ്ടി വന്നില്ല.  സാധാരണ ചികിത്സയിൽ, മൂന്നാം ദിവസം 30% രോഗികൾക്കും ഓക്സിജൻ നൽകേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്.
മിതമായതും കഠിനവുമായ കോവിഡ് രോഗികളിലും ഈ മരുന്ന് ഫലപ്രദമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.  65 വയസ്സിനു മുകളിലുള്ളവരിൽ പോലും ഇത് നന്നായി പ്രവർത്തിക്കുന്നുണ്ട. ഈ സാഹചര്യത്തിലാണ് അടിയന്തിര ഉപയോഗത്തിന് അംഗീകാരം നൽകിയത്.
advertisement
ഇതിന് എത്ര ചെലവ് വരും?
മരുന്നിന്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 500 മുതൽ 600 രൂപ വരെ വില പ്രതീക്ഷിക്കുന്നതായി ഡിആർഡിഒ വൃത്തങ്ങൾ പറയുന്നു. 2-ഡിജി എളുപ്പത്തിൽ വൻതോതിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നും ഡിആർഡിഒ പറയുന്നു. ഈ പ്രോജക്റ്റിന്റെ വ്യവസായ പങ്കാളിയായ ഡോ. റെഡ്ഡീസ് ലാബ് ഇതിനകം തന്നെ ആശുപത്രികൾക്കു വേണ്ടി  പരിമിതമായ അളവിൽ മരുന്ന് ഉൽപാദിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
ഡി.ആർ.ഡി.ഒ വികസിപ്പിച്ചെടുത്ത മരുന്ന് കോവിഡ് പ്രതിരോധത്തിൽ നിർണായക ചുവടുവയ്പാകുമോ? പ്രവർത്തനം ഇങ്ങനെ
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement