Nayanthara | സ്നേഹത്തിനു മുന്നിൽ കോടികൾക്കെന്ത് വില! നയൻതാരയ്ക്ക് വിഗ്നേഷ് ശിവൻ സമ്മാനിച്ച റോൾസ് റോയ്‌സ് സ്‌പെക്ടറിന്റെ വില
- Published by:meera_57
- news18-malayalam
Last Updated:
നയൻതാരയ്ക്ക് വിഗ്നേഷ് ശിവൻ പിറന്നാൾ സമ്മാനമായി നൽകിയ റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് സ്‌പെക്ടർ ലക്ഷുറി കാറിന്റെ വില
പ്രണയിക്കണമെങ്കിൽ ഇങ്ങനെ പ്രണയിക്കണം എന്ന് പലരും ആഗ്രഹിച്ചു പോകുന്ന ദമ്പതികളാണ് നടി നയൻതാരയും (Nayanthara) ഭർത്താവായ സംവിധായകൻ വിഗ്നേഷ് ശിവനും (Vignesh Shivan). 'നാനും റൗഡി താൻ' സിനിമയുടെ ലൊക്കേഷനിൽ 'നയൻ മാമിനോട്' ഉണ്ടായ പരിചയം ഇത്രയും വർഷങ്ങൾ കൊണ്ട് പ്രണയമായും വിവാഹമായും കുടുംബമായും വളർന്നു. ഇന്ന് തങ്കക്കുടം പോലെ രണ്ടു മക്കളുടെ അച്ഛനമ്മമാരാണ് ഇവർ. ഉയിർ, ഉലകം എന്ന ഇരട്ടക്കുട്ടികളാണ് ദമ്പതികൾക്കുള്ളത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു നയൻതാരയുടെ പിറന്നാൾ. താരസുന്ദരിക്ക് 41 വയസ് തികഞ്ഞ ദിവസം. പിറന്നാൾ ആശംസാ പോസ്റ്റ് ഇടാൻ വൈകിയെങ്കിലും, പ്രിയതമയ്ക്കുള്ള ജന്മദിന സമ്മാനം വിക്കി എന്ന വിഗ്നേഷ് മുടക്കിയില്ല
advertisement
രണ്ടു വർഷം മുൻപാണ് നയൻതാരയ്ക്ക് പിറന്നാൾ സമ്മാനമായി ആഡംബര കാറുകൾ നൽകാൻ വിഗ്നേഷ് ശിവൻ ആരംഭിച്ചത്. അതിനു മുൻപത്തെ വർഷമായിരുന്നു അവരുടെ വിവാഹം. തുടക്കം മൂന്നു കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് മെയ്ബാക്ക് ആയിരുന്നു. 2024ൽ മെഴ്‌സിഡസ്-ബെൻസ് മെയ്ബാക്ക് GLS 600, വിക്കി നയൻസിന് സമ്മാനിച്ചു. അഞ്ചു കോടിയായിരുന്നു ഇതിന്റെ വില. പ്രിയതമയ്ക്കായി കോടികൾ പൊടിക്കുന്നതിൽ വിഗ്നേഷ് ശിവൻ തെല്ലും മടിക്കാറില്ല. നയൻതാരയുടെ പിറന്നാൾ സമ്മാനമായി ഇക്കുറി വന്നത് റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് സ്‌പെക്ടർ ആണ് (തുടർന്ന് വായിക്കുക)
advertisement
ഈ വാഹനത്തിന് ഇന്ന് 10 കോടി രൂപ വിലയുണ്ട്. മക്കളായ ഉയിരും ഉലകവും പുത്തൻ കാറും നയൻതാരയും ഒപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തുകൊണ്ടാണ് വിഗ്നേഷ് ശിവൻ തന്റെ പ്രണയം പ്രകടിപ്പിച്ചത്. ഉയിർ എന്നാണ് വിഗ്നേഷ് നയൻതാരയെ അഭിസംബോധന ചെയ്തത്. പരസ്പരം ഉയിർ, ഉലകം എന്ന സ്നേഹത്തോടെയുള്ള വിളികൾ, മക്കൾ പിറന്ന ശേഷം അവരുടെ ഓമനപ്പേരായി മാറ്റുകയായിരുന്നു ദമ്പതികൾ. കുഞ്ഞുങ്ങൾ രണ്ടും വാടകഗര്ഭധാരണത്തിലൂടെയാണ് ജന്മമെടുത്തത്
advertisement
വിഗ്നേഷ് ശിവൻ, നയൻതാര ദമ്പതികൾ ഒരാഴ്ച മുൻപ് കർണാടകയിലെ കുക്കെ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇരുവരും നല്ല നിലയിൽ ഈശ്വരഭക്തിയുള്ള ദമ്പതികൾ കൂടിയാണ്. മറ്റു ചലച്ചിത്ര താരങ്ങളും ദർശനം നടത്താറുള്ള ക്ഷേത്രങ്ങളിൽ ഒന്നാണിത്. പുതിയ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി'യുടെ റിലീസിന് മുന്നോടിയായാണ് വിഗ്നേഷും നയൻതാരയും ക്ഷേത്രദർശനം നടത്തിയത്. പ്രദീപ് രംഗനാഥൻ കൃതി ഷെട്ടി എന്നിവർ അഭിനയിക്കുന്ന സിനിമയാണിത്. പ്രദീപിന്റെ 'ഡ്യൂഡ്' റിലീസ് പ്രമാണിച്ച്, 'ലവ് ഇൻഷുറൻസ് കമ്പനി'യുടെ റിലീസ് മാറ്റിവച്ചിരുന്നു
advertisement
ബിസിനസുകളും സിനിമയുമായി നയൻതാര സദാസമയം തിരക്കിലാണ്. ചിരഞ്ജീവി, ബാലകൃഷ്ണ, യഷ് എന്നിവർക്കൊപ്പം അവരുടെ പുതിയ ചിത്രങ്ങൾ വരാനിരിക്കുന്നു. തമിഴ്, മലയാള ചലച്ചിത്ര മേഖലകളിൽ നയൻതാരയുടെ ചിത്രങ്ങൾ ഉടൻ റിലീസിനെത്തും. മലയാളത്തിൽ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം 'ഡിയർ സ്റ്റുഡന്റസ്' എന്ന ചിത്രത്തിലൂടെ നയൻതാര നിവിൻ പോളിയുടെ നായികയായി വരുന്നുണ്ടാകും. 'ലവ്, ആക്ഷൻ, ഡ്രാമ' എന്ന ചിത്രത്തിലാണ് ഇതിനു മുൻപ് നയൻതാരയും നിവിനും ബിഗ് സ്‌ക്രീനിൽ ഒന്നിച്ചത്
advertisement
കുടുംബത്തോടൊപ്പമായിരുന്നു നയൻതാര ഇക്കുറി പിറന്നാൾ ആഘോഷമാക്കിയത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ഒരു ഡസനിലധികം ചിത്രങ്ങളാണ് നയൻതാരയുടെതായി നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങളിലുള്ളത്. 'ഡിയർ സ്റ്റുഡൻ്റ്സ്', 'മന ശങ്കര വര പ്രസാദ് ഗാരു', 'ടോക്സിക്', 'മണ്ണാങ്കട്ടി സിൻസ് 1960', 'പേട്രിയറ്റ്', 'മൂക്കുത്തി അമ്മൻ 2', 'ഹായ്', 'രാക്കായി' എന്നിവയാണ് നയൻതാരയുടേതായി വരാനുള്ള ചിത്രങ്ങൾ


