COVID 19| 24 മണിക്കൂറിൽ രാജ്യത്ത് 4,14,188 കോവിഡ് രോഗികൾ; മരണം 3,915
- Published by:Naseeba TC
- news18-malayalam
Last Updated:
മഹാരാഷ്ട്രയിൽ ഇന്നലെ 853 പേർ കോവിഡ് ബാധിച്ച് മരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 4,14,188. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,14,91,598 ആയി. 3,915 പേർ കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. 2,34,083 പേരാണ് ഇതുവരെ മരിച്ചത്.
36,45,164 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 1,76,12,351 പേർ രോഗമുക്തരായി. മഹാരാഷ്ട്ര, കർണാടക, കേരളം, ഉത്തർപ്രദേശ്, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്രയിൽ ഇന്നലെ 62,194 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടക- 49,058, കേരളം- 42,464, ഉത്തർപ്രദേശ്- 26,622, തമിഴ്നാട്-24,898 എന്നിങ്ങനെയാണ് ഇന്നലത്തെ പ്രതിദിന കോവിഡ് കണക്കുകൾ. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ 49.55 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ നിന്നാണ് 15.02 കേസുകളും റിപ്പോർട്ട് ചെയ്യുന്നത്.
advertisement
India reports 4,14,188 new #COVID19 cases, 3,31,507 discharges, and 3,915 deaths in the last 24 hours, as per Union Health Ministry
Total cases: 2,14,91,598
Total recoveries: 1,76,12,351
Death toll: 2,34,083
Active cases: 36,45,164
Total vaccination: 16,49,73,058 pic.twitter.com/8sLmOnQqjz
— ANI (@ANI) May 7, 2021
advertisement
മഹാരാഷ്ട്രയിൽ ഇന്നലെ 853 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഉത്തർപ്രേദശിൽ 350 പേർ മരിച്ചു. ഇന്ത്യയിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടയിൽ 36,110 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതായത് മണിക്കൂറിൽ ശരാശരി 150 മരണങ്ങൾ ഉണ്ടാകുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
advertisement
കേരളത്തില്‍ ഇന്നലെ സ്ഥിരീകരിച്ച 42,464 കോവിഡ്-19 കേസുകൾ ഇങ്ങനെയാണ്, എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Delhi: People form queues outside vaccination center at a government school in Badarpur. pic.twitter.com/IFwZ9u0jYA
— ANI (@ANI) May 7, 2021
advertisement
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ എൺപതു ശതമാനം ഐ സി യു കിടക്കകളും കോവിഡ് രോഗികളാൽ നിറഞ്ഞു കഴിഞ്ഞു. വെന്റിലേറ്റർ സൗകര്യമുള്ള 1199 ഐ സി യു കിടക്കകളിൽ 238 എണ്ണം മാത്രമാണ് വ്യാഴാഴ്ച വൈകുന്നേരം അവശേഷിക്കുന്നത്.
അതേസമയം എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ സർക്കാർ ആശുപത്രികളിൽ ഐ സി യു കിടക്കകൾ നിറഞ്ഞു. സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 2033 കോവിഡ് രോഗികളാണ് ഐ സി യുവിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ തന്നെ 818 പേരാണ് വെന്റിലേറ്ററിൽ കഴിയുന്നത്.
advertisement
രോഗവ്യാപനം അതീവഗുരുതരമായ എറണാകുളത്ത് വെന്റിലേറ്റർ സൗകര്യമൊന്നും അവശേഷിക്കുന്നില്ലെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ. ഓക്സിജൻ സൗകര്യമുള്ള കിടക്കകൾക്കും ക്ഷാമം നേരിടുന്നുണ്ട്. തിരുവനന്തപുരത്ത് ഓക്സിജൻ സൗകര്യമുള്ള കിടക്കകൾക്ക് ഒഴിവില്ല. കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിൽ പത്തിൽ താഴെ വെന്റിലേറ്ററുകൾ മാത്രമേയുള്ളൂ.
Location :
First Published :
May 07, 2021 11:04 AM IST








