Covid 19 | ഒറ്റദിവസത്തിനിടെ 551 മരണം; 28,637 പോസിറ്റീവ് കേസുകൾ; രാജ്യത്ത് രോഗബാധിതർ എട്ടരലക്ഷത്തിലേക്ക്

Last Updated:

കോവിഡ് രോഗികളുടെ എണ്ണത്തിൽ ലോകത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണെങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെന്നതാണ് ആശ്വാസം പകരുന്ന കാര്യം.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച കഴിഞ്ഞ 24 മണിക്കൂറിൽ 28,637 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന ഒറ്റദിവസ കണക്കാണിത്. ഇതോടെ ആകെ രോഗബാധിതർ എട്ടരലക്ഷത്തോടടുക്കുകയാണ്. 8,49,553 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ഇതിൽ 5,34,621 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 29,22,58 പേരാണ് ചികിത്സയിൽ തുടരുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഒറ്റദിവസത്തിനിടെ 551 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 22674 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
advertisement
അതേസമയം ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഒരുകോടി മുപ്പത് ലക്ഷത്തോട് അടുക്കുകയാണ്. 12,847,288 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 567,734 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ഒറ്റദിവസത്തിനിടെ 551 മരണം; 28,637 പോസിറ്റീവ് കേസുകൾ; രാജ്യത്ത് രോഗബാധിതർ എട്ടരലക്ഷത്തിലേക്ക്
Next Article
advertisement
കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ
കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ
  • കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ.

  • സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം യുവാവിനെ നഗ്നനാക്കി ചിത്രങ്ങൾ എടുത്തു.

  • പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന ഭീഷണിയോടെ ഒരുലക്ഷം രൂപ തട്ടിയെടുത്തു.

View All
advertisement