ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി തുടരും; ലാബുടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് കേരളത്തിലാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  കൊച്ചി: കേരളത്തില്‍ കോവിഡ് പരിശോധനയ്ക്കായുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നിരക്ക് 500 രൂപയായി തുടരും. നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്ന് സ്വകാര്യ ലാബുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. പരിശോധയ്ക്ക് 135 രൂപ മുതല്‍ 245 രൂപ വരെ ചെലവ് വരുന്നുള്ളുവെന്ന് കോടതി ചൂണ്ടിക്കാട്ടി. നിരക്ക് കുറയ്ക്കാന്‍ വിസമ്മതിയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി പാടില്ലെന്ന ലാബുടമകളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

  രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് കേരളത്തിലാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഒറീസയില്‍ 400ഉം പഞ്ചാബില്‍ 450ഉം മഹാരാഷ്ട്രയില്‍ 500 ഉം ആണ് നിരക്ക്. ടെസ്റ്റിംഗ് കിറ്റുകളുടെ വില ഗണ്യമായി കുറഞ്ഞതും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് 65 ലാബുകളാണുള്ളത്. ഇതില്‍ 10 ലാബുകള്‍ മാത്രമാണ് നിരക്ക് കുറച്ചതിനെ എതിര്‍ത്തതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ നിരക്ക് നിശ്ചയ്ക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

  നിരക്ക് കുറച്ച് സര്‍ക്കാര്‍ നടപടി ഏകപക്ഷീയമാണെന്നും തങ്ങളുടെ ഭാഗം കേട്ടില്ലെന്നുമായിരുന്നു ലാബുടമകള്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ഈ വാദം കോടതി അംഗീകരിച്ചില്ല. മാര്‍ക്കറ്റ് സ്റ്റഡി നടത്തിയ ശേഷമാണ് നിരക്ക് കുറച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ലാബുടമകളുടെ ഹര്‍ജി അവധിയ്ക്ക് ശേഷം പരിഗണിയ്ക്കുന്നതിനായി കോടതി മാറ്റി.
  You may also like:Opinion | ചങ്ങല തകർത്ത് പിണറായി വിജയൻ; കൈവരിച്ചത് നാലുപതിറ്റാണ്ടിനിടെ കേരളത്തിൽ മറ്റൊരു നേതാവിനും ലഭിക്കാത്ത നേട്ടം

  സംസ്ഥാനത്ത് 1700 രൂപയാണ് ആര്‍ടിപിസിആര്‍ ടെസ്റ്റിനായി സ്വകാര്യ ലാബുകള്‍ ഈടാക്കിയിരുന്നത്. ഇത് 500 രൂപയായി ആണ് സര്‍ക്കാര്‍ കുറച്ചത്. പരിശോധനയുടെ നിരക്ക് കുറച്ച നടപടിയിൽ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. തിരുവനന്തപുരത്തെ ദേവി സ്‌കാന്‍സ് പ്രൈവറ്റ് ലിമിറ്റിഡ് ഉള്‍പ്പെടെ പത്തു സ്വകാര്യ ലാബുകളാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

  You may also like:Opinion | പാർട്ടി എന്തുകൊണ്ട് തോറ്റു? കേരളത്തിൽ കോൺഗ്രസ് പരാജയപ്പെട്ടതിന്റെ കാരണങ്ങൾ

  ഇത് ആറാം തവണയാണ് കോവിഡ് പരിശോധനാനിരക്ക് കുറച്ചത്. കോവിഡ് കാലത്തിന്റെ ആരംഭത്തിൽ ആർടിപിസിആറിന് 4500 രൂപ മുതല്‍ 5,000 രൂപ വരെയായിരുന്നു ഈടാക്കിയിരുന്നത്.

  ആ ര്‍ടിപിസിആര്‍ ടെസ്റ്റിന് സ്വകാര്യ ലാബുകള്‍ 500 രൂപയില്‍ കൂടുതല്‍ ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി ഉത്തരവിറക്കിയിരുന്നു. ടെസ്റ്റിന് 500 രൂപയില്‍ നിന്ന് കൂടുതല്‍ ഈടാക്കുന്ന ലാബുകള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കും. സര്‍ക്കാര്‍ നിശ്ചയിച്ച തുകയായ 500 രൂപയ്ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യാത്ത ലാബുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

  ചില ലാബുകള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിനു പകരം ചെലവ് കൂടുതലുള്ള ട്രൂനാറ്റ് ടെസ്റ്റ് നടത്താന്‍ നിര്‍ബന്ധിക്കുന്നതായി വര്‍ത്തകള്‍ ഉയരുന്നുണ്ട്. ലാഭം കൊയ്യാനുള്ള സന്ദര്‍ഭമല്ല ഇതെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിഷേധാത്മക നിലപാട് സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
  Published by:Naseeba TC
  First published:
  )}