• HOME
 • »
 • NEWS
 • »
 • opinion
 • »
 • Opinion | ചങ്ങല തകർത്ത് പിണറായി വിജയൻ; കൈവരിച്ചത് നാലുപതിറ്റാണ്ടിനിടെ കേരളത്തിൽ മറ്റൊരു നേതാവിനും ലഭിക്കാത്ത നേട്ടം

Opinion | ചങ്ങല തകർത്ത് പിണറായി വിജയൻ; കൈവരിച്ചത് നാലുപതിറ്റാണ്ടിനിടെ കേരളത്തിൽ മറ്റൊരു നേതാവിനും ലഭിക്കാത്ത നേട്ടം

തുടർച്ചയായ രണ്ടാം തവണയും അവസരം നേടിയെടുത്തതിലൂടെ സിപിഎമ്മിലെ ശക്തനായ നേതാവ് വി.എസ് അച്യുതാനന്ദന് സാധിക്കാത്തത് പിണറായിയ്ക്ക് നേടാനായി.

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

 • Share this:
  വിനോദ് മാത്യു

  1980ന് ശേഷം കേരളത്തിലെ മറ്റൊരു സർക്കാരിനും ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ കഴിഞ്ഞ അഞ്ച് വർഷം ചെയ്തത്. പ്രതിസന്ധികൾക്കും പ്രത്യാഘാതങ്ങൾക്കും നടുവിൽ 28 സീറ്റുകൾ അധികം നേടി എൽ‌ഡി‌എഫ് കപ്പലിനെ സുരക്ഷിതമായി വിജയതീരത്തടുപ്പിക്കാൻ പിണറായിക്ക് കഴിഞ്ഞു. കേന്ദ്ര നേതൃത്വത്തിൽ നിന്ന് യാതൊരു ഇടപെടലും ഉണ്ടാകാതിരിക്കാൻ കരുത്ത് പ്രകടിപ്പിച്ച ശക്തനായ നേതാവിനൊപ്പം പോകാൻ കേരളം തീരുമാനിച്ചു. അങ്ങനെ പിണറായി തന്നെ വീണ്ടും കേരളത്തിന്റെ 'ക്യാപ്റ്റനാ'യി.

  തുടർച്ചയായ രണ്ടാം തവണയും അവസരം നേടിയെടുത്തതിലൂടെ സിപിഎമ്മിലെ ശക്തനായ നേതാവ് അച്ചുതാനന്ദന് സാധിക്കാത്തത് പിണറായിയ്ക്ക് നേടാനായി. കാരണം 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർഭരണത്തിനായി മത്സരിച്ചപ്പോൾ അച്ചുതാനന്ദൻ ചെറിയ വ്യത്യാസത്തിൽ പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്റെ രാഷ്ട്രീയ ഉപദേഷ്ടാവായ അച്ചുതാനന്ദന്റെ നിഴലിൽ നിന്ന് പിണറായി വിജയൻ ഇത്തവണ ഉയർന്നുവെന്ന് പറയുന്നത് ശരിയല്ല. കാരണം, 2016 ൽ തന്നെ പിണറായി ഇത് തെളിയിച്ചിരുന്നു. പാർട്ടിയിൽ, പൊളിറ്റ് ബ്യൂറോയിൽ സംസ്ഥാന പാർട്ടി നേതൃത്വത്തിൽ എല്ലാം തന്നെ പിണറായി എന്ന ശക്തനായ നേതാവിന് മുന്നിൽ അവകാശവാദമുന്നയിക്കുന്ന ആരും തന്നെ ഇല്ല.

  സമൂഹത്തിൽ എൻ‌ഡി‌എ വിരുദ്ധ ഇടം നേടിയെടുക്കാൻ പിണറായിക്കായി. പ്രത്യേകിച്ചും ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരഞ്ഞെടുപ്പുകളിൽ അതിവേഗം പുറത്താക്കപ്പെട്ടു കൊണ്ടിരിക്കുമ്പോൾ ദേശീയ തലത്തിലും ശക്തനായി താൻ മാറുവെന്ന സന്ദേശമാണ് പിണറായി നൽകുന്നത്.

  Also Read ഡി.എം.കെ മന്ത്രിസഭ അധികാരമേറ്റു: നെഹ്രുവും ഗാന്ധിയും സ്റ്റാലിന്റെ കീഴിൽ

  കേരളത്തിന്റെ സ്വന്തം കരുത്ത്

  സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള പിണറായി വിജയന്റെ മേക്ക് ഓവർ അവിശ്വസനീയമായിരുന്നു. ആളുകൾക്ക് വലിയ താത്പര്യമില്ലാതിരുന്ന പിണറായി ആദ്യം മുഖ്യമന്ത്രിയാകുകയും പിന്നീട് ഒരു ബഹുജന നേതാവായി മാറുകയും ചെയ്തത് അത്ര എളുപ്പമുള്ള കാര്യമല്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അദ്ദേഹത്തിന്റെ യാത്ര സുഗമമായിരുന്നില്ല. കാരണം ആദ്യ രണ്ട് വർഷത്തിൽ മൂന്ന് മന്ത്രിമാരുടെ രാജി, തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ നാലാമത്തേത്. സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ, അദ്ദേഹത്തിന്റെ ഭരണകാലത്തിന്റെ ആദ്യഘട്ടത്തിൽ നിരവധി കസ്റ്റഡി മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പ്രതിപക്ഷത്തിന്റെ സമ്മർദത്തിന് വഴങ്ങാൻ അദ്ദേഹം തയ്യാറായില്ല.  Also Read പാർട്ടി എന്തുകൊണ്ട് തോറ്റു? കേരളത്തിൽ കോൺഗ്രസ് പരാജയപ്പെട്ടതിന്റെ കാരണങ്ങൾ

  തുടർന്നുണ്ടായ പ്രകൃതി ദുരന്തങ്ങൾ, 2017ന്റെ അവസാനത്തിലെ ഓഖി ചുഴലിക്കാറ്റ്. 2018, 2019 വർഷങ്ങളിലെ വെള്ളപ്പൊക്കം, 2018 മെയ് മാസത്തിലെ നിപ്പ, ഇപ്പോൾ കോവിഡ് 19 എന്നിവയാണ് സംസ്ഥാനത്തെ തകർത്ത പ്രധാന ഘടകങ്ങൾ. ഈ വെല്ലുവിളികളെല്ലാം തന്നെ പിണറായി എന്ന നേതാവ് ജനപ്രിയനാകാൻ പ്രധാന പങ്ക് വഹിച്ചു.

  ഒരു വശത്ത്, ഈ വെല്ലുവിളികൾ തടസ്സമില്ലാത്ത വന്നു കൊണ്ടിരുന്നപ്പോഴും സർക്കാരിനെതിരെ മാത്രമല്ലപലപ്പോഴും അദ്ദേഹത്തിനെതിരായ വ്യക്തിപരമായ ആക്രമണങ്ങളായി മാറിയ ആരോപണങ്ങളുടെ ഘോഷയാത്രകളോടും അദ്ദേഹം പ്രതികരിച്ചു. പ്രതിപക്ഷത്തെ മാത്രമല്ല, എൻഐഎ, ഇഡി, കസ്റ്റംസ്, സിബിഐ എന്നിവയുൾപ്പെടെ അര ഡസനോളം ദേശീയ ഏജൻസികളെയും അടിപതറാതെ കൈകാര്യം ചെയ്തു. കേന്ദ്രത്തെയും സംസ്ഥാന പ്രതിപക്ഷത്തെയും അനായാസം ചെറുത്തു നിൽക്കാൻ പിണറായിക്ക് കഴിഞ്ഞു. സ്വർണ്ണ കള്ളക്കടത്ത് കേസ്, വിദേശ കറൻസി ഹവാല കേസ് എന്നിങ്ങനെ നിരവധി ആരോപണങ്ങൾ സർക്കാരിന് മേൽ പതിച്ചിരുന്നു.

  പിണറായിയുടെ ‘മൻ കി ബാത്’
  ശബരിമല സ്ത്രീപ്രവേശനം ഒരു കൊടുങ്കാറ്റായി പിണറായി സർക്കാരിനെ പിടിച്ചു കുലുക്കി. ഭക്തരിൽ നിന്ന് വലിയ വിമർശനങ്ങൾ കേട്ടെങ്കിലും ഉറച്ച തീരുമാനത്തിൽ നിന്ന് പിണറായി വ്യതിചലിച്ചില്ല. വ്യക്തിപരമായ മറ്റ് പല പ്രശ്നങ്ങളെയും പോലെ, 2019 ലെ ലോക്സഭാ വോട്ടെടുപ്പ് വഴി അദ്ദേഹം രാഷ്ട്രീയ നിലപാടിനെ മാറ്റിമറിച്ചു. ക്ഷേമ നടപടികളായ ഭക്ഷ്യ കിറ്റുകളും മുതിർന്ന പൗരന്മാരുടെ പെൻഷനും പിണറായിയെ ഇതിന് സഹായിച്ചു.

  കേന്ദ്ര സർക്കാരിനെ ഭയപ്പെടാത്ത ഒരു മുഖ്യമന്ത്രി, പ്രത്യേകിച്ച് നരേന്ദ്ര മോദിയെപ്പോലുള്ള ഒരു നേതാവിനെ ഭയപ്പെടാത്ത മുഖ്യമന്ത്രിയാണ് പിണറായി. ദിവസേനയുള്ള കോവിഡ് ഡാറ്റ തത്സമയ സംപ്രേഷണം ജനങ്ങളുമായി പങ്കുവയ്ക്കാൻ പിണറായി തീരുമാനിച്ചു. ഇതിലൂടെ കേരളത്തിലെ മിക്കവാറും എല്ലാ വീടുകളിലും നേരിട്ട് കയറാൻ അദ്ദേഹത്തിന് സാധിച്ചു.

  രാഷ്‌ട്രീയ സംക്ഷിപ്‌തങ്ങളിൽ നിന്ന് വ്യത്യസ്‌തമായി, ഒരു മണിക്കൂറോളം നീണ്ടുനിൽക്കുന്ന ആരോഗ്യ വിവരങ്ങളിലൂടെ അദ്ദേഹത്തിന് നിരവധി പ്രേക്ഷകരെ ലഭിച്ചു. രാഷ്‌ട്രീയ ചായ്‌വുകൾ കണക്കിലെടുക്കാതെ, മുഖ്യമന്ത്രി കുടുംബസംഗമങ്ങളിലെ പരിചിതമായ മുഖമായി. അദ്ദേഹത്തിന്റെ അനനുകരണീയമായ സംസാരരീതി ഒരു ബഹുജന നേതാവിനെ സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

  കഴിഞ്ഞ അഞ്ചുവർഷമായുള്ള മുഖ്യമന്ത്രിയുടെ പരിണാമം ഏപ്രിൽ 6 ലെ തിരഞ്ഞെടുപ്പിൽ തീരുമാനമെടുക്കാൻ കേരളത്തെ സഹായിച്ചു. 1982 മുതൽ ഓരോ അഞ്ച് വർഷത്തിലും അലയടിക്കാറുള്ള ഭരണവിരുദ്ധ തരംഗത്തിന് ഇത്തവണ സ്ഥാനമില്ല.  News18 -ൽ വന്ന ഇംഗ്ലീഷ് ലേഖനത്തിന്റെ വിവർത്തനം. ഇംഗ്ലീഷ് ലേഖനം വായിക്കാനുള്ള ലിങ്ക്
  https://www.news18.com/news/opinion/breaking-the-chain-pinarayi-vijayan-achieves-what-no-other-leader-has-managed-in-kerala-since-1980-3702050.html
  Published by:Aneesh Anirudhan
  First published: