ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക; വാക്സിനുകളെത്തിക്കുമെന്ന ഉറപ്പ് നല്‍കി വൈസ് പ്രസിഡന്‍റ് കമല ഹാരിസ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഇന്ത്യക്കായുള്ള ആദ്യ ബാച്ച് വാക്സിനുകൾ ഈ മാസം അവസാനത്തോടെ എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇക്കാര്യം കമലാ ഹാരിസ് ഉറപ്പു നൽകിയെന്നാണ് അവര്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
കോവിഡ് രണ്ടാം തരംഗത്തിന്‍റെ പിടിയിലാണ് രാജ്യം. ആഗോളതലത്തിൽ കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളിൽ യുഎസ് കഴിഞ്ഞാൽ തൊട്ടടുത്ത സ്ഥാനം ഇന്ത്യക്കാണ്. അമേരിക്കയിൽ നിലവിൽ സ്ഥിതിഗതികള്‍ ഏതാണ്ട് നിയന്ത്രണവിധേയമാണ്. രാജ്യത്തെ ഭൂരിഭാഗം ആളുകളും വാക്സിൻ സ്വീകരിച്ച സാഹചര്യത്തിൽ ഇവിട കോവിഡ് നിയന്ത്രണങ്ങളും ഇളവ് നൽകിയിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് കോവിഡ് വ്യാപനത്തിൽ വലയുന്ന മറ്റ് രാജ്യങ്ങളെ സഹായിക്കാൻ അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. ആഗോള തലത്തിൽ വാക്സിനുകൾ പങ്ക് വയ്ക്കാനുള്ള പദ്ധതി നടപ്പാക്കാൻ യുഎസ് ഒരുങ്ങുന്നുണ്ട്. ഇതിന്‍റെ ഭാഗമായി വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ്, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചിരുന്നു. വാക്സിൻ പങ്കുവയ്ക്കാനുള്ള ചെയ്യാനുള്ള യുഎസ് നയതന്ത്രപദ്ധതിയുടെ ഭാഗമായി ഇന്ത്യക്കായുള്ള ആദ്യ ബാച്ച് വാക്സിനുകൾ ഈ മാസം അവസാനത്തോടെ എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇക്കാര്യം കമലാ ഹാരിസ് ഉറപ്പു നൽകിയെന്നാണ് അവര്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
advertisement
'അടിയന്തര സാഹചര്യങ്ങളും പൊതുജനാരോഗ്യ ആവശ്യങ്ങളും കണക്കിലെടുത്ത്. വാക്സിൻ ആവശ്യപ്പെട്ട കഴിയുന്നത്ര എല്ലാ രാജ്യങ്ങളെയും സഹായിച്ച് ആഗോള കവറേജ് കൈവരിക്കാനുള്ള ജോ ബൈഡൻ ഭരണകൂടത്തിന്‍റെ ശ്രമങ്ങളെപ്പറ്റിയും കമല, ഫോൺസംഭാഷണത്തിൽ ഊന്നിപ്പറഞ്ഞിരുന്നു. വൈറ്റ്ഹൗസ് മുതിർന്ന ഉപദേശകനും വക്താവുമായ സൈമൺ സാൻഡേഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്.
Spoke to @VP Kamala Harris a short while ago. I deeply appreciate the assurance of vaccine supplies to India as part of the US Strategy for Global Vaccine Sharing. I also thanked her for the all the support and solidarity from the US government, businesses and Indian diaspora.
— Narendra Modi (@narendramodi) June 3, 2021
advertisement
കോവാക്സ് ഗ്ലോബൽ വാക്സിൻ ഷെയറിംഗ് പ്രോഗ്രാമിലൂടെ അധികമുള്ള വാക്സിനുകളുടെ 75% ലോകവുമായി പങ്കിടാനുള്ള ഒരു പദ്ധതി ബൈഡൻ ഭരണകൂടം നേരത്തെ തന്നെ ആവിഷ്കരിച്ചിരുന്നു. ഇതിന്‍റെ നല്ലൊരു ഗുണഫലം ഇന്ത്യയ്ക്ക് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യ-യുഎസ് വാക്സിൻ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും മോദിയും കമലാ ഹാരിസും ചർച്ച ചെയ്തിരുന്നു. ആഗോള ആരോഗ്യസ്ഥിതി സാധാരണ നിലയിലായ ഉടൻ തന്നെ കമലാ ഹാരിസിനെ ഇന്ത്യയിൽ സ്വാഗതം ചെയ്യാമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.
Location :
First Published :
June 04, 2021 7:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക; വാക്സിനുകളെത്തിക്കുമെന്ന ഉറപ്പ് നല്‍കി വൈസ് പ്രസിഡന്‍റ് കമല ഹാരിസ്