അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കോവിഡ് -19 (Covid19) ന്റെ മൂന്നാം തരംഗം ഇന്ത്യയിലെ ഗ്രാമങ്ങളെയും ബാധിക്കുമെന്ന് വിദഗ്ധര്‍. മൂന്നാം തരംഗം ഗ്രാമങ്ങളെ ബാധിക്കുമെന്ന് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ രാജീവ് ജയദേവന്‍ പറഞ്ഞു.
മുമ്പ് സംഭവിച്ച് രണ്ട് തരംഗങ്ങളും ആദ്യം ബാധിച്ചത് നഗരങ്ങളെയാണ്. അതിന് ശേഷമാണ് ചെറിയ പട്ടണങ്ങളിലും, ഗ്രാമങ്ങളിലും കോവിഡ് വ്യാപനം സംഭവിച്ചത്.
കോവിഡ് -19 ന്റെ ഏറ്റവും പുതിയ വകഭേദം രാജ്യത്ത് ഗ്രാമങ്ങിലേക്കും വ്യാപിക്കാം. എല്ലാ രാജ്യങ്ങളും നിരീക്ഷിക്കുന്ന പ്രവണതയാണ് ഇതെന്ന് ഡോ രാജീവ് പറഞ്ഞു.
ആദ്യം ഉയര്‍ന്ന ജനസംഖ്യയുള്ള പ്രദേശങ്ങളെ ബാധിച്ചു, തുടര്‍ന്ന് ഗ്രാമങ്ങളിലെ താമസക്കാര്‍ക്കിടയില്‍ പുതിയ അണുബാധകളുടെ ഒരു വലിയ കുതിപ്പ് കണ്ടു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പകര്‍ച്ചവ്യാധിയുടെ ചരിത്രം പരിശോധിച്ചാല്‍, ഒരു വകഭേദത്തിനും അധികകാലം ഫലപ്രദമായി തുടരാന്‍ കഴിഞ്ഞിട്ടില്ല. എല്ലാ വകഭേദങ്ങള്‍ളുടെയും സ്വാധീനം ചുരുങ്ങിയ സമയത്തേക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കോവിഡിന്റെ മറ്റ് വകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമിക്രോണ്‍ കുറച്ച് നീണ്ടുനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം ഭാവിയില്‍ ഡെല്‍റ്റ വകഭേദം നിലനില്‍ക്കാനുള്ള സാധ്യത വളരെ കുറവാെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ഇന്ത്യയിലെ നഗരങ്ങളില്‍ ഒമിക്രോണ്‍ വ്യാപനം അതിരൂക്ഷം. ഒമിക്രോണ്‍ ഉപവകഭേദങ്ങളായ B. A. B.A,2, B.A.3 എന്നിങ്ങനെയാണ് രാജ്യത്ത് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കൊറോണ വൈറസിന്റെ !മിക്രോണ്‍ വകഭേദം രാജ്യത്ത് സമൂഹവ്യാപന ഘട്ടത്തിലാണെന്ന് ലാബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് അറിയിച്ചു. മെട്രോ നഗരങ്ങളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നതെന്നും ഇന്‍സോഗ് വ്യക്തമാക്കി.
രാജ്യത്ത് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അധിക കേസുകളും തീരെ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവയോ, നേരിയ ലക്ഷണങ്ങള്‍ ഉള്ളവയോ ആണ്. മാത്രമല്ല ഒമിക്രോണ്‍ ബാധിക്കപ്പെടുന്ന ഭൂരിഭാഗം പേരും വിദേശയാത്ര കഴിഞ്ഞു വന്നവരുമാണ്.
ബി.എ-1 ഉപവകഭേദം മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
അതേ സമയം രാജ്യത്തെ കോവിഡ് 19 മഹാമാരിയുടെ (Covid Pandemic) മൂന്നാം തരംഗത്തെ കുട്ടികൾ (Children) ഭേദപ്പെട്ട നിലയിൽ തരണം ചെയ്യുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ (Health Experts). രക്ഷിതാക്കള്‍ക്കിടയിലെ പരിഭ്രാന്തി, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ, ആകസ്മികമായി ഉണ്ടാകുന്ന കൊറോണ വൈറസ് അണുബാധ (Corona Virus Infection) എന്നിവയാണ് കോവിഡ് 19 മൂലം കുട്ടികളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് ഇന്ത്യയിലുടനീളമുള്ള ശിശുരോഗവിദഗ്ദ്ധര്‍ (Paediatricians) ന്യൂസ് 18-നോട് വെളിപ്പെടുത്തി.
ധാരാളം മ്യൂട്ടേഷനുകൾ സംഭവിച്ചിട്ടുള്ള ഒമിക്രോണ്‍ വകഭേദം മൂലമുണ്ടായ മൂന്നാം തരംഗത്തില്‍ രോഗം ബാധിച്ച കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല. എന്നാൽ, കോവിഡിന്റെ പാർശ്വഫലമെന്ന നിലയിൽ മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം (MIS-C) എന്ന അപൂർവ രോഗാവസ്ഥയുടെ ചില കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടേക്കാമെന്ന് ഡോക്ടര്‍മാര്‍ കരുതുന്നു. ഫെബ്രുവരി പകുതിയോടെയോ മാര്‍ച്ച് മാസത്തോടെയോ അത് സംഭവിച്ചേക്കാമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Also Read -
കേരളത്തിൽ ഇന്ന് 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചുമൂന്ന് തരംഗങ്ങളിലും കുട്ടികളിൽ നേരിയ കോവിഡ് -19 അണുബാധ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നും അവരെല്ലാം ഒരാഴ്ചയ്ക്കുള്ളില്‍ സുഖം പ്രാപിച്ചുവെന്നും ചൈല്‍ഡ് ഹെല്‍ത്ത് വിദഗ്ദ്ധർ ന്യൂസ് 18നോട് പറഞ്ഞു.
''നിലവിലെ സാഹചര്യത്തിൽ കൊവിഡ് മൂലം കുട്ടികളെ പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ (പിഐസിയു) പ്രവേശിപ്പിക്കുന്നത് യാദൃശ്ചികമായി സംഭവിക്കുന്നതാണെന്ന് തോന്നുന്നു'', മേദാന്തയിലെ പീഡിയാട്രിക്സ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ മനീന്ദര്‍ സിംഗ് ധലിവാള്‍ പറഞ്ഞു.
Also Read-
കോവിഡ് വ്യാപനം രൂക്ഷം; തിരുവനന്തപുരം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ; തീയറ്ററടക്കം അടച്ചിടുംഅതായത്, കോവിഡ് രോഗബാധ കൊണ്ടുമാത്രം കുട്ടികളെ ഐസിയുവിലോ ആശുപത്രികളിലോ പ്രവേശിപ്പിക്കേണ്ടി വരുന്നില്ല. എന്നാല്‍ അർബുദമോ കരള്‍ സംബന്ധമായ രോഗങ്ങളോ ഹൃദ്രോഗമോ പോലുള്ള അവസ്ഥകള്‍ കാരണം ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികൾക്ക് ആകസ്മികമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്ന സംഭവങ്ങളാണ് കൂടുതൽ.
Covid-19 Home Testing Kits | കോവിഡ് 19 ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തുന്നത് എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ''മിക്ക കുട്ടികള്‍ക്കും തീവ്രത കുറഞ്ഞ രോഗബാധയാണ് കോവിഡ് മൂലം ഉണ്ടാകുന്നത്. ഒരാഴ്ചയോ അതില്‍ താഴെയോ സമയമെടുത്ത് അവർ സുഖം പ്രാപിക്കുകയും ചെയ്യുന്നു. കുട്ടികളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും അസ്വാഭാവികത തോന്നിയാൽ ഉടൻ തന്നെ ഡോക്ടറുമായി ബന്ധപ്പെടേണ്ടത് അനിവാര്യമാണ്. സ്വയം ചികിത്സ പാടില്ല'', ധാലിവാള്‍ മുന്നറിയിപ്പ് നൽകുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.