തിരുവനന്തപുരം: നഗരൂരില്‍ യുവാക്കള്‍ തമ്മിലുള്ള പകയെ തുടര്‍ന്ന് വീടുകയറി ആക്രമണം. സംഭവുമായി ബന്ധപ്പെട്ട് 14 പേരെ നഗരൂര്‍ പോലീസ് അറസ്റ്റ്(arrest) ചെയ്തു. സൂരജ്, വിഷ്ണു എന്നീ യുവാക്കള്‍ തമ്മിലുണ്ടായ വഴക്കാണ് പിന്നീട് വീട്ടില്‍ കയറി സ്ത്രീകളെ വരെ ഉപദ്രവിക്കുന്ന സംഭവങ്ങളിലേക്ക് നീങ്ങിയത്.
നഗരൂര്‍ സ്വദേശികളായ വിഷ്ണുവും സൂരജും തമ്മില്‍ വര്‍ഷങ്ങളായി ശത്രുതയുണ്ട്. ഇവര്‍ തമ്മില്‍ നേരത്തേ ഏറ്റുമുട്ടുകയും ചെയ്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരം വിഷ്ണുവും സുഹൃത്ത് ലതീഷുമായി സൂരജിന്റെ സുഹൃത്തായ അഫ്സലിന്റെ വീടിനു മുന്നിലൂടെ ബൈക്കില്‍ പോവുകയായിരുന്നു. സൂരജും അപ്പോള്‍ ഈ വീട്ടിലുണ്ടായിരുന്നു. സൂരജും അഫ്സലും ചേര്‍ന്ന് വിഷ്ണുവിനോടു തട്ടികയറിയും ഒടുവില്‍ കയ്യാങ്കളിയിലെത്തുകയും ചെയ്തു. മര്‍ദ്ദനത്തില്‍ വിഷ്ണുവിനു സാരമായി പരിക്കേറ്റു.
വിഷ്ണുവിനെ മര്‍ദിച്ചതറിഞ്ഞ എട്ട് സുഹൃത്തുക്കള്‍ സ്ഥലത്തെത്തി. വിഷ്ണുവിന്റെ സുഹൃത്തുക്കളെത്തിയപ്പോള്‍ അഫ്സലും സൂരജും വീട്ടിലേക്ക് ഓടികയറി. അക്രമിസംഘം വീട്ടില്‍ കയറി സൂരജിനെയും അഫ്സലിനെയും തല്ലുകയായിരുന്നു. ഇതിനിടെ വീട്ടിലുണ്ടായിരുന്നു സ്ത്രീകള്‍ക്കും മര്‍ദ്ദനമേറ്റു. രണ്ട് സംഭവങ്ങളിലുമായി 14 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കൂട്ടത്തല്ലില്‍ പ്രതികള്‍ക്കെല്ലാം പരിക്കേറ്റിട്ടുണ്ട്.
Goons Attack | തിരുവനന്തപുരത്ത് ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി; സ്ഫോടക വസ്തുക്കള്‍ എറിഞ്ഞു; രണ്ടു പേര്‍ക്ക് കുത്തേറ്റുതിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടകളുടെ വിളയാട്ടം തുടരുന്നു. ശനിയാഴ്ച രാത്രി ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. പരസ്പരം സ്ഫോടക വസ്തുക്കള്‍ എറിഞ്ഞു. സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. ബൈക്കിലെത്തിയ സംഘങ്ങളാണ് വട്ടിയൂര്‍ക്കാവിന് സമീപം കച്ചാണി സ്കൂള്‍ ജംഗ്ഷ് സമീപം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
പൊലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും അക്രമണം നടത്തിയവരെ കണ്ടെത്തനായില്ല. കുത്തേറ്റവരെ ഗുണ്ടാസംഘങ്ങള്‍ തന്നെ കൊണ്ടുപോയി. ലഹരി ഉപയോഗിച്ച് ശേഷമുള്ള ആക്രമണമാണ് നടന്നതെന്ന് നാട്ടുകാര്‍ പറയുന്നു. തിരുവനന്തപുരത്ത് കഴിഞ്ഞകുറച്ചു നാളുകളായി തുടര്‍ച്ചയായി ഗുണ്ടാ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. തിരുവനന്തപുരം റൂറല്‍ എസ്പി സംഭവ സ്ഥലം സന്ദര്‍ശിച്ചു.
അതേസമയം എറണാകുളത്ത് ഗുണ്ടാ നടത്തിയ ആക്രമണത്തില്‍ നാലു പേര്‍ക്ക് വെട്ടേറ്റു. കരിമകള്‍ വേളൂര്‍ സ്വദേശികളായ ആന്റോ ജോര്‍ജ്ജ്, ജിനു കുര്യാക്കോസ്, എല്‍ദോസ്, ജോജു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. തലയ്ക്ക് വെട്ടേറ്റ ജിനു കുര്യാക്കോസ്, ശരീരത്തില്‍ വെട്ടേറ്റ എല്‍ദോസ് കോണിച്ചോട്ടില്‍, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ കരുമുകളിന് സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. കാല്പാദത്തിന് വെട്ടേറ്റ ആന്റോ ജോര്‍ജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെങ്ങനാട്ടില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചെന്ന് സംശയിച്ചു ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച കഞ്ചാവ് സംഘത്തെ നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് ഗുണ്ടാസംഘം തീര്‍ത്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.