തന്നോട് മിണ്ടാത്ത 17കാരിയെ സഹപാഠി പാടത്തു വെച്ച് കുത്തിക്കൊലപ്പെടുത്തി
- Published by:ASHLI
- news18-malayalam
Last Updated:
അന്വേഷണത്തിൽ ഒരു സഹപാഠി പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു
തന്നോട് മിണ്ടിയില്ലെന്ന് ആരോപിച്ച് 17കാരിയെ സഹപാഠി പാടത്തു വെച്ച് കുത്തിക്കൊലപ്പെടുത്തി. മധ്യപ്രദേശിലെ ധാർ ജില്ലയിലാണ് സംഭവം. തന്നോട് സംസാരിക്കാത്തതിൽ പ്രകോപിതനായാണ് പെൺകുട്ടിയെ സഹപാഠി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
ശനിയാഴ്ചയാണ് ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെ ഉമർബാൻ പൊലീസ് പോസ്റ്റിന്റെ പരിധിയിലുള്ള കൃഷിയിടത്തിൽ നിന്നും പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു സഹപാഠി പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്നാണ് പ്രതിയിലേക്കെത്തിയത്. വെള്ളിയാഴ്ച രാത്രിയോടെ കൃഷിയിടത്തിലേക്ക് പെൺകുട്ടിയെ എത്തിക്കുകയും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Location :
Madhya Pradesh
First Published :
May 05, 2025 12:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തന്നോട് മിണ്ടാത്ത 17കാരിയെ സഹപാഠി പാടത്തു വെച്ച് കുത്തിക്കൊലപ്പെടുത്തി


