നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൊച്ചിയിലെ സ്വകാര്യ സെക്യൂരിറ്റി എജൻസിയുടെ പക്കൽ ലൈസൻസില്ലാതെ 19 തോക്കുകൾ; കേസെടുത്ത് പൊലീസ്

  കൊച്ചിയിലെ സ്വകാര്യ സെക്യൂരിറ്റി എജൻസിയുടെ പക്കൽ ലൈസൻസില്ലാതെ 19 തോക്കുകൾ; കേസെടുത്ത് പൊലീസ്

  തോക്കുകൾ എത്തിച്ചത് ജമ്മു കശ്മീരിലെ രജൗരിയിൽ നിന്നാണെന്ന് കണ്ടെത്തി

  news18

  news18

  • Share this:
  കൊച്ചി: സ്വകാര്യ സുരക്ഷാ ഏജൻസിയിൽ നിന്നു പിടികൂടിയ ‌ 19 തോക്കുകൾക്ക് ലൈസൻസ് ഇല്ലെന്നു പോലീസ്. എസ്.എസ്.വി എന്ന സ്ഥാപനത്തിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.  17 സിംഗിൾ ബാരൽ തോക്കുകളും 2 ഡബിൾ ബാരൽ തോക്കുകളും ആണ് എസ്.എസ്.വി എന്ന സ്വകാര്യ സുരക്ഷാ  ഏജൻസിയിൽ നിന്നും കണ്ടെടുത്തത്. പെല്ലറ്റ് ഉപയോഗിക്കുന്ന തോക്കുകളാണ് ഇവ.

  തോക്കുകൾ എത്തിച്ചത് ജമ്മു കശ്മീരിലെ രജൗരിയിൽ നിന്നാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം എ ഡി എം രജൗരി എ ഡി എം മുമായി ബന്ധപ്പെട്ടു. സംഭവത്തിൽ സ്ഥാപനത്തിനെതിരെ ആയുധ നിരോധന നിയമപ്രകാരം കളമശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെയാണ് സെക്യൂരിട്ടി സ്ഥാപനത്തിന്റെ തിരുവനന്തപുരം കൊച്ചി ഓഫീസുകളിൽ പോലീസ് റെയ്ഡ്  നടത്തിയത്. സ്ഥാപനത്തിന്റെ സൂപ്പർവൈസറെ കളമശ്ശേരി പോലീസ് ചോദ്യം ചെയ്തു.

  തിരുവനന്തപുരം കരമനയിൽ നിന്ന് 5 കള്ളതോക്കുകൾ പിടികൂടിയതിന്‍റെ തുടർച്ചയായാണ് കളമശ്ശേരിയിൽ റെയ്ഡ് നടത്തിയത് . എ.ടി.എമ്മിൽ പണം നിറയ്ക്കുന്ന സ്വകാര്യ ഏജൻസിയുടെ സുരക്ഷാ ജീവനക്കാരിൽ നിന്നാണ് തോക്കുകൾ കണ്ടെടുത്തത്. പിടികൂടിയ 18 തോക്കുകളുടെയും രേഖകള്‍ പരിശോധിച്ച് വരികയാണ്. ഫാക്ടറി നിർമ്മിത തോക്കുകളാണെങ്കിലും ഇവ സംസ്ഥാനത്ത് ഉപയോഗിക്കാനുള്ള ലൈസൻസ് ഇല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായിരിക്കുന്നത്.
  Also Read-ഫ്രാന്‍സിലെ ഏറ്റവും സുന്ദരികളിലൊരാള്‍; പക്ഷെ പ്രണയിച്ചതിന് അമ്മ വീട്ടിൽ പൂട്ടിയിട്ടത് 25 വര്‍ഷം

  മുംബൈയിലെ സ്വകാര്യ ഏജൻസിയുടെ ജീവനക്കാരാണെങ്കിലും തോക്കുകൾ ഇവരുടെ സ്വന്തമാണെന്നാണ് വിവരം. മതിയായ രേഖകള്‍ ഹാജരാക്കാനായില്ലെങ്കില്‍ തോക്ക് കൈവശം വച്ചിരുന്നവരെ ജാമ്യമില്ല കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് കളമശ്ശേരി പോലീസ് അറിയിച്ചു. സ്വകാര്യ സുരക്ഷ ജീവനക്കാർ ലൈസൻസില്ലാതെ തോക്ക് കൈവശം വച്ചിട്ടുണ്ടെങ്കിൽ കണ്ടെത്താൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി പോലീസ് പരിശോധന തുടരുകയാണ്.

  Also Read-മഴദൈവങ്ങൾ കനിയാൻ പെൺകുട്ടികളെ നഗ്നരാക്കി നടത്തി; ദേശീയ ബാലാവകാശ കമ്മീഷൻ സ്വമേധയാ റിപ്പോർട്ട് തേടി

  സംസ്ഥാനത്ത് സ്വകാര്യ സുരക്ഷാ ഏജൻസികളുടെ പക്കൽ ലൈസൻസില്ലാത്ത തോക്കുകൾ കൂടുതലുണ്ടെന്ന് വിവരവും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ വ്യാപകമായ പരിശോധന വരും ദിവസങ്ങളിൽ നടത്താനാണ് സാധ്യത. സ്വകാര്യ സുരക്ഷാ ഏജൻസികൾ ലൈസൻസില്ലാത്ത തോക്കുകൾ കൊണ്ടു നടക്കുന്നതും  ക്രമസമാധാനപ്രശ്നം ഉയർത്തുമെന്ന്  രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിലുണ്ട്. ഇവ എത്തുന്നത് വലിയ രീതിയിലുള്ള പരിശോധനകൾ ഇല്ലാത്ത സാഹചര്യത്തിലാണ്. ഇവിടെയെത്തുന്ന തോക്കുകൾ മറ്റാർക്കെങ്കിലും ഇവർ നൽകുന്നുണ്ടോ എന്ന കാര്യവും അന്വേഷണ ഏജൻസിയുടെ പരിധിയിൽ ഉണ്ട്.
  Published by:Naseeba TC
  First published:
  )}