മഴദൈവങ്ങൾ കനിയാൻ പെൺകുട്ടികളെ നഗ്നരാക്കി നടത്തി; ദേശീയ ബാലാവകാശ കമ്മീഷൻ സ്വമേധയാ റിപ്പോർട്ട് തേടി
- Published by:Naseeba TC
- news18-malayalam
Last Updated:
ഗ്രാമത്തിൽ മഴ പെയ്യുന്നതിനായാണ് പെൺകുട്ടികളെ നഗ്നരാക്കി നടത്തിയതെന്നാണ് വിശദീകരണം
മധ്യപ്രദേശ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ ഇടപെട്ട് ദേശീയ ബാലവാകശ കമ്മീഷൻ. മധ്യപ്രദേശിലെ ദമോഹ് ജില്ലയിലാണ് ആറ് പെൺകുട്ടികളെ നഗ്നരാക്കി നടത്തിയത്.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് ദമോഹിലെ ബനിയ ഗ്രാമത്തിൽ പെൺകുട്ടികളെ പരസ്യമായി അവഹേളിച്ച നടപടിയുണ്ടായത്. ദമോഹ് ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെയായിരുന്നു സംഭവം. ഗ്രാമത്തിലെ വരൾച്ചയ്ക്ക് സമാനമായ സാഹചര്യം മാറ്റി മഴ പെയ്യാൻ ദൈവത്തെ പ്രീതിപ്പെടുത്താനാണ് കുട്ടികളെ നഗ്നരാക്കി നടത്തിയതെന്നായിരുന്നു വിശദീകരണം.
തവളയെ കെട്ടിയ മരത്തടി തോളിൽ വെച്ച് നഗ്നരായി നടക്കുന്നതാണ് ആചാരം. ഗ്രാമത്തിലെ സ്ത്രീകൾ ഭജനപാടി ഈ പെൺകുട്ടികളെ അനുഗമിക്കും. ഇങ്ങനെ ചെയ്താൽ മഴ ദൈവം പ്രീതിപ്പെടുകയും ഗ്രാമത്തിൽ മഴ പെയ്യുമെന്നുമാണത്രേ വിശ്വാസം. ഇതിന‍്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.
advertisement
സംഭവം വിവാദമായതോടെ ദേശീയ ബാലവകാശ കമ്മീഷൻ ഇടപെട്ടു. വിഷയത്തിൽ ജില്ലാ ഭരണാധികരികളോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് കമ്മീഷൻ. ബാലവകാശ കമ്മീഷന് ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ദമോഹ് ജില്ലാ കളക്ടർ എസ് കൃഷ്ണ ചൈതന്യ അറിയിച്ചു.
കുട്ടികളെ നഗ്നരാക്കി നടത്തിയതിൽ രക്ഷിതാക്കൾക്കും പങ്കുണ്ടെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബോധവത്കരണം നടത്തുമെന്നും കളക്ടർ വ്യക്തമാക്കി.
advertisement
പെൺകുട്ടികളെ നഗ്നരാക്കി നടത്തിയതായി വിവരം ലഭിച്ചിരുന്നുവെന്ന് ദമോഹ് സൂപ്രണ്ടന്റ് ഓഫ് പൊലീസ് ഡിആർ തിവാരിയും അറിയിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം നടക്കുകയാണെന്നും പെൺകുട്ടികളെ നിർബന്ധിച്ച് നഗ്നരാക്കി നടത്തിയതായി കണ്ടെത്തിയാൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും എസ്പി അറിയിച്ചു.
Also Read-Jean-Pierre Adams | കോമയിൽ കിടന്നത് 40 വർഷം; മുൻ ഫ്രഞ്ച് ഫുട്ബോളർ ജീൻ പിയർ ആഡംസ് അന്തരിച്ചു
അഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടികളെയാണ് നഗ്നരാക്കി നടത്തിയത്. തോളിൽ തവളയെ കെട്ടിയ മരത്തടിയുമേന്തി കുട്ടികൾ ഒന്നിച്ച് നടക്കുന്ന വീഡിയോ ആണ് പ്രചരിച്ചത്. മഴ ലഭിക്കാത്തതിനാൽ നെൽപാടങ്ങൾ വരണ്ടെന്നും മഴ ദൈവത്തെ പ്രീതിപ്പെടുത്താനാണ് ഇങ്ങനെ ചെയ്യുന്നതെന്നും വീഡിയോയിൽ ചില സ്ത്രീകൾ പറയുന്നതും കേൾക്കാം.
advertisement
പീഡന പരാതി നൽകുമെന്ന ഭയം; കാമുകിയെ കൊന്ന് മുഖം വികൃതമാക്കിയ യുവാവ് അറസ്റ്റിൽ
യുവതിയെ കൊലപ്പെടുത്തി മുഖം വിൃകതമാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നന്ദൂർബാർ ജില്ലയിൽ ദിവസങ്ങൾക്ക് മുമ്പാണ് കൊലപാതകം നടന്നത്. കഴുത്ത് മുറിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മുഖത്ത് നിന്ന് തൊലിയും നീക്കം ചെയ്തിരുന്നു.
വിനയ് റായ് (38) എന്നയാളെയാണ് സൂററ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ആളെ തിരിച്ചറിയാതിരിക്കാനാണ് ക്രൂരമായ രീതിയിൽ മുഖം വികൃതമാക്കിയതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സൂററ്റിലെ കരംഗ് ഗ്രാമത്തിലുള്ളയാളാണ് വിനയ് റായ്. ഇയാളുടെ കാമുകിയെയാണ് കൊലപ്പെടുത്തിയത്.
advertisement
വിവാഹിതനായ വിനയ് റായിക്ക് രണ്ട് കുട്ടികളുമുണ്ടെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച്ചയാണ് വിനയ് അറസ്റ്റിലാകുന്നത്. ഫാക്ടറി ജീവനക്കാരനായ വിനയ് യുവതിയുമായി അടുപ്പത്തിലായിരുന്നു. തനിക്കെതിരെ യുവതി പീഡനപരാതി നൽകുമെന്ന കാരണത്തിനാണ് കൊലപ്പെടുത്തിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
Location :
First Published :
September 07, 2021 1:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മഴദൈവങ്ങൾ കനിയാൻ പെൺകുട്ടികളെ നഗ്നരാക്കി നടത്തി; ദേശീയ ബാലാവകാശ കമ്മീഷൻ സ്വമേധയാ റിപ്പോർട്ട് തേടി


