രണ്ട് വയസ്സുള്ള കുഞ്ഞ് ക്ഷേത്രത്തിലേക്ക് കയറി; ദളിത് ദമ്പതികൾക്ക് 25,000 രൂപ പിഴ
- Published by:Naseeba TC
- news18-malayalam
Last Updated:
കുഞ്ഞിന്റെ പിറന്നാളിന് ക്ഷേത്ര ദർശനത്തിന് എത്തിയതായിരുന്നു ദമ്പതികൾ. പുറത്ത് നിന്ന് പ്രാർത്ഥിക്കുന്നതിനിടയിൽ കുഞ്ഞ് ക്ഷേത്രത്തിനുള്ളിലേക്ക് ഓടിക്കയറി.
രണ്ട് വയസ്സുള്ള കുഞ്ഞ് പ്രവേശിച്ചത് മൂലം ക്ഷേത്രം അശുദ്ധമായെന്ന് ആരോപിച്ച് ദളിത് ദമ്പതികൾക്ക് 25,000 രൂപ പിഴ ഈടാക്കി. കർണാടകയിലെ മിയാപൂർ ഗ്രാമത്തിലുള്ള ഹനുമാൻ ക്ഷേത്രത്തിലാണ് സംഭവം. രണ്ട് വയസ്സുള്ള ആൺകുട്ടി ക്ഷേത്രത്തിലേക്ക് ഓടിക്കയറുകയായിരുന്നു.
ഇതോടെ ക്ഷേത്രം അശുദ്ധമായെന്നും ശുദ്ധീകരണത്തിനായി കുട്ടിയുടെ മാതാപിതാക്കൾ 25,000 രൂപ പിഴ നൽകണമെന്നുമായിരുന്നു ക്ഷേത്രം അധികൃതരുടെ ആവശ്യം. സംഭവം വിവാദമായതിന് പിന്നാലെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി എസ്പി ടി ശ്രീധര അറിയിച്ചു.
സെപ്റ്റംബർ 4 നാണ് സംഭവം നടക്കുന്നത്. കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതോടെയാണ് വിഷയം പുറത്തറിയുന്നത്. ദളിത് കുടുംബം പരാതി നൽകാൻ ആദ്യം പരാതി നൽകാൻ മടിച്ചിരുന്നതായും പൊലീസ് പറയുന്നു.
സെപ്റ്റംബർ നാലിന് രണ്ട് വയസ്സുള്ള മകന്റെ പിറന്നാളിനാണ് ചന്ദ്രശേഖറും ഭാര്യയും ഹനുമാൻ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയത്. ചെന്നദാസർ വിഭാഗത്തിലുള്ളവരാണ് ചന്ദ്രശേഖറും ഭാര്യയും. ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാതെ പുറത്ത് നിന്നായിരുന്നു കുടുംബം പ്രാർത്ഥിച്ചിരുന്നത്. ഇതിനിടയിൽ കുട്ടി ക്ഷേത്രത്തിലേക്ക് ഓടിക്കയറി. ഇതോടെ പ്രകോപിതനായ പൂജാരി ഇതൊരു പ്രശ്നമാക്കുകയായിരുന്നുവെന്നാണ് പരാതി.
advertisement
"ഉന്നത ജാതി"യിൽപെട്ട ചിലരും പൂജാരിക്കൊപ്പം ചേർന്നു. ഇതിനുശേഷം സെപ്റ്റംബർ പതിനൊന്നിന് യോഗം വിളിക്കുകയും ക്ഷേത്രം ശുദ്ധീകരിക്കാനായി 25,000 ചന്ദ്രശേഖറും കുടുംബവും നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. അതേസമയം, ഗ്രാമത്തിലെ മറ്റുചിലർ തീരുമാനത്തെ എതിർത്ത് രംഗത്തെത്തിയിരുന്നു. കഠിനമായ തീരുമാനമാണിതെന്നും പിന്മാറണമെന്നും മുന്നോക്ക ജാതിയിലെ ഒരു വിഭാഗവും ആവശ്യപ്പെട്ടിരുന്നു. ഇത് വലിയ തർക്കങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നു.
advertisement
ഉയർന്ന ജാതിയിൽ പെട്ടവരിൽ നിന്ന് പ്രശ്നങ്ങളുണ്ടാകുമോ എന്ന ഭയത്താൽ ചന്ദ്രശേഖറും കുടുംബവും പൊലീസിൽ പരാതി നൽകാൻ മടിച്ചിരുന്നു. സാമൂഹിക ക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ബാലചന്ദ്ര സംഘനൽ ആണ് പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ ചൊവ്വാഴ്ച്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഗ്രാമത്തിൽ സാമൂഹിക വിവേചനങ്ങൾക്കെതിരേയും അതിന്റെ സ്വാധീനത്തിനെതിരെയും ഗ്രാമത്തിലെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി നിരവധി പൊതുയോഗങ്ങളാണ് നടക്കുന്നത്.
കൂടാതെ, ചേന്നദാസർ ഉൾപ്പെടെ ഗ്രാമത്തിലെ എല്ലാ സമുദായക്കാരും ഉൾപ്പെടുന്ന മഹാപൂജയും പൊലീസിന്റെ സാന്നിധ്യത്തിൽ നടന്നു.
advertisement
മത്സ്യവിൽപന നടത്തുന്ന കർണാടക സ്വദേശിനിക്ക് മർദനം; മോഷണ സംഘത്തിൽ ഉൾപ്പെട്ട സ്ത്രീയെന്ന് ആരോപിച്ച്
കൊല്ലം നെടുങ്ങോലത്ത് അന്യസംസ്ഥാന യുവതിക്ക് മർദ്ദനം. വീടുകളിലെത്തി മത്സ്യ വില്പന നടത്തുന്ന കർണാടക സ്വദേശി സുധയ്ക്കാണ് മർദ്ദനമേറ്റത്. മോഷണസംഘത്തിൽ ഉൾപ്പെട്ട ആളെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. നെടുങ്ങോലം സ്വദേശി മണികണ്ഠൻ യുവതിയെ മർദ്ദിച്ചെന്നാണ് പരാതി. ഇയാൾക്കെതിരെ പരവൂർ പോലീസ് കേസെടുത്തു. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു ഇതര സംസ്ഥാന യുവതിയായ സുധയെ പ്രതി മർദിച്ചത്. കൈ കൊണ്ടും
വടികൊണ്ടും മുഖത്തും കൈകളിലും മുതുകിലുമടിച്ചു.
advertisement
വർഷങ്ങളായി സുധയുടെ കുടുംബം നെടുങ്ങോലത്ത് കഴിയുകയാണ്. വീടുകളിലെത്തി മത്സ്യ വില്പന നടത്തുകയാണ് സുധ. മർദ്ദിച്ച ശേഷം മാർക്കിറ്റിലെത്തി പ്രതി പരസ്യമായി യുവതിയെ അസഭ്യം പറയുകയും ചെയ്തു. പ്രതിയുടെ വീടിനു മുന്നിലെ മതിലിൽ യുവതി കൈ തുടച്ചത്, രാത്രി മോഷണത്തിനുള്ള അടയാളമായാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. യുവതിയെ മർദ്ദിച്ച കാര്യം ഓഡിയോ ക്ലിപ്പിലൂടെ പ്രതി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
Location :
First Published :
September 23, 2021 8:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
രണ്ട് വയസ്സുള്ള കുഞ്ഞ് ക്ഷേത്രത്തിലേക്ക് കയറി; ദളിത് ദമ്പതികൾക്ക് 25,000 രൂപ പിഴ