പിറന്നാളാഘോഷിക്കാൻ കള്ളുഷാപ്പിൽ പാർട്ടി;ബില്ലിനെ ചൊല്ലി തർക്കത്തിൽ 21കാരൻ കുപ്പി കൊണ്ട് സുഹൃത്തിന്‍റെ തലയ്ക്കടിച്ചു
- Published by:Nandu Krishnan
- news18-malayalam
Last Updated:
കുപ്പികൊണ്ട് അടിച്ച ശേഷം ചെറിയ കത്തി ഉപയോഗിച്ച് കുത്താനും ശ്രമമുണ്ടായി
തൃശൂർ: കള്ളുഷാപ്പിലെ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ കള്ളുകുപ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൽ ശ്രമിച്ച 21 കാരൻ പിടിയിൽ. അത്താണി സ്വദേശി ദേവനെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.ചോറ്റുപാറ സ്വദേശി അക്ഷയിനെയാണ് (22) കള്ളുകുപ്പി കൊണ്ട് പ്രതി തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അത്താണി കള്ളുഷാപ്പില്‍ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇരുവരും സുഹൃത്തുക്കളും നിരവധി കേസുകളിൽ കൂട്ടു പ്രതികളുമാണ്.
ദേവന്റെ പിറന്നാൾ ആഘോഷിക്കനായാണ് അക്ഷയിനെയും സുഹൃത്തുക്കളെയും അത്താണി കള്ളുഷാപ്പിലേക്ക് വിളിച്ചു വരുത്തിയത്. കള്ളുകുടിക്കുന്നതിനിടെ ഇവരും ഷാപ്പിലുണ്ടായിരുന്ന അന്യസംസ്ഥാന തൊളിലാളികളുമായി തർക്കമുണ്ടായി. തുടന്ന് ബില്ല് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സുഹൃത്തുകൾ തമ്മിൽ തർക്കമുണ്ടാവുകയും ദേവൻ കള്ളു കുപ്പികൊണ്ട് അക്ഷയ് യുടെ തലയ്ക്ക് അടിക്കുകയുമയിരുന്നു. കുപ്പികൊണ്ട് അടിച്ച ശേഷം ചെറിയ കത്തി ഉപയോഗിച്ച് അക്ഷയ്നെ കുത്താനും ശ്രമിച്ചു. ഉടൻ തന്നെ കൂടെ ഉണ്ടായിരുന്നവർ ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു.
മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെയും വിയ്യൂര്‍ പൊലീസ് സ്റ്റേഷനിലെയും സ്ഥിരം സാമൂഹ്യവിരുദ്ധരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് അക്ഷയും ദേവനും .ഇന്‍സ്‌പെക്ടര്‍ യു.കെ. ഷാജഹാന്‍, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഡി.എസ്. ആനന്ദ്, കെ. ശരത്ത്, പി.വി. പ്രദീപ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എന്‍.കെ. സതീഷ്, സിവില്‍ പോലീസ് ഓഫീസര്‍ ജെയ്‌സണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Location :
Thrissur,Kerala
First Published :
July 22, 2025 5:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പിറന്നാളാഘോഷിക്കാൻ കള്ളുഷാപ്പിൽ പാർട്ടി;ബില്ലിനെ ചൊല്ലി തർക്കത്തിൽ 21കാരൻ കുപ്പി കൊണ്ട് സുഹൃത്തിന്‍റെ തലയ്ക്കടിച്ചു