65കാരിയായ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത കേസിൽ 25കാരനായ കൊച്ചുമകൻ അറസ്റ്റിൽ

Last Updated:

ജൂലൈ 3 ന് നടന്ന അക്രമം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു

സ്ത്രീ ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു
സ്ത്രീ ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു
ഷിംല: ഒറ്റയ്ക്ക് താമസിച്ചുവന്ന 65കാരിയെ ചെറുമകൻ വീട്ടിൽഅതിക്രമിച്ചുകയറി ബലാത്സംഗം ചെയ്തതായി പരാതി. ഹിമാചൽ പ്രദേശ് ഷിംലയിലെ റോഹ്രുവിലാണ് ഞെട്ടിക്കുന്ന സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ 25കാരനായ ചെറുമകനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സ്ത്രീ ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു.
advertisement
ജൂലൈ 3 ന് ഉച്ചകഴിഞ്ഞ് ചെറുമകൻ തന്റെ വീട്ടിൽ വന്ന് തന്നെ ബലാത്സംഗം ചെയ്യുകയും സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് 65കാരി പൊലീസിൽ പരാതി നൽകിയതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്.
ഇതും വായിക്കുക: കൊല്ലത്ത് മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ യുവാവ് പിടിയിൽ
ബി എൻ എസിലെ 64(2) (ബലാത്സംഗം), 332(ബി) (അതിക്രമിച്ചു കടക്കൽ), 351(3) (ക്രിമിനൽ ഭീഷണി) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ചൊവ്വാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. കേസ് സെൻസിറ്റീവ് ആണെന്നും സമഗ്രമായി അന്വേഷിച്ചുവരികയാണെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) പ്രണവ് ചൗഹാൻ പറഞ്ഞു.
advertisement
Summary: A 25-year-old man was arrested for allegedly raping his 65-year-old grandmother in Rohru in Himachal Pradesh's Shimla district.
മലയാളം വാർത്തകൾ/ വാർത്ത/Crime/
65കാരിയായ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത കേസിൽ 25കാരനായ കൊച്ചുമകൻ അറസ്റ്റിൽ
Next Article
advertisement
തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലറായിരുന്ന യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലറായിരുന്ന യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു
  • തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർഥി മരണപ്പെട്ടു

  • ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു

  • സിനി മുൻ കൗൺസിലറും ഫാർമസി സംരംഭകയുമായിരുന്നു

View All
advertisement