മീൻകറി നായ മറിച്ചിട്ടു; രാത്രി വേറെ ഭക്ഷണമുണ്ടാക്കി നൽകിയില്ല; ഉറങ്ങിക്കിടന്ന അമ്മയെ മകൻ കമ്പികൊണ്ട് തലയ്ക്കടിച്ച് കൊന്നു

Last Updated:

കൊലപതാക സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു

News18
News18
മഹാരാഷ്ട്ര: രാത്രി ഭക്ഷണമുണ്ടാക്കി നൽകാത്തതിന്റെ പേരിൽ ഉറങ്ങിക്കിടന്ന അമ്മയെ കൊലപ്പെടുത്തിയ 25 -കാരൻ അറസ്റ്റിൽ . മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ വാത്തോഡ് ഗ്രാമത്തിലാണ് സംഭവം. തിപാഭായ് പവാര (65) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ അവ്‌ലേഷ് (25) നെ താൽനർ പോലീസ് അറസ്റ്റ് ചെയ്തു.
മെയ് 24 ന് അർധരാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട തിപാഭായ് പവാര മകന് വേണ്ടി മീൻകറി ഉണ്ടാക്കിയതിന്ശേഷം ഉറങ്ങാനായി പോയി. എന്നാൽ കെട്ടുറപ്പില്ലാത്ത വീടായതിനാൽ മീൻകറിയുടെ മണം പിടിച്ചെത്തിയ നായ ഇത് തട്ടിമറിച്ചിട്ടു. രാത്രി വൈകി വീട്ടിലെത്തിയ അവ്‌ലേഷ് കാണുന്നത് നായ തട്ടിമറിച്ച കറിയാണ്. തുടർന്ന് തനിക്ക് ഭക്ഷണം കഴിക്കാനായി വീണ്ടും കറി ഉണ്ടാക്കി നൽകാൻ യുവാവ് അമ്മയോട് ആവശ്യപ്പെട്ടതായി പോലീസ് പറയുന്നു. എന്നാൽ ഉറക്കത്തിലായിരുന്ന തിപാഭായ് ഇത് ശ്രദ്ധിച്ചില്ല. ഇതിൽ കുപിതനായ പ്രതി
advertisement
കമ്പികൊണ്ട് ഉറങ്ങിക്കിടന്ന അമ്മയുടെ തലയിൽ അടിക്കുകയായിരുന്നു.
കൊലപതാക സമയത്ത് പ്രതി മദ്യലഹരിയിൽ ആയിരുന്നവെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച ഉറക്കം ഉണർന്ന പ്രതി കാണുന്നത് അനക്കമില്ലാതെ കിടക്കുന്ന അമ്മയെ ആണ്. തുടർന്ന് പ്രതി ബന്ധുക്കളെ വിവരം അറിയിച്ചു. അവർ സ്ഥലത്തെത്തിയപ്പോഴാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ വൃദ്ധയെ കാണുന്നത്. ബന്ധുക്കൾ വിവരം അറിയിച്ചതിനെത്തുടർന്ന് സംഭവസ്ഥലത്ത് എത്തിയ പോലീസ് ഉടൻ തന്നെ പ്രതിയെ കസ്റ്റഡിയിൽ എടുത്തു. മകനെതിരെ കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി താൽനർ പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മീൻകറി നായ മറിച്ചിട്ടു; രാത്രി വേറെ ഭക്ഷണമുണ്ടാക്കി നൽകിയില്ല; ഉറങ്ങിക്കിടന്ന അമ്മയെ മകൻ കമ്പികൊണ്ട് തലയ്ക്കടിച്ച് കൊന്നു
Next Article
advertisement
Love Horoscope September 28 | പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനാകും ;  ഹൃദയം തുറന്ന് സംസാരിക്കുക: ഇന്നത്തെ പ്രണയഫലം അറിയാം
പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനാകും ; ഹൃദയം തുറന്ന് സംസാരിക്കുക: ഇന്നത്തെ പ്രണയഫലം അറിയാം
  • മേടം രാശിക്കാര്‍ പുതിയ ബന്ധത്തിലേക്ക് നീങ്ങാന്‍ തയ്യാറാകും

  • തുലാം രാശിക്കാര്‍ പ്രിയപ്പെട്ടവരുമായി സന്തോഷകരമായ നിമിഷങ്ങള്‍ ആസ്വദിക്കും

  • കന്നി രാശിക്കാര്‍ ബാഹ്യ സ്വാധീനങ്ങളെയും ഇടപെടലുകളെയും കുറിച്ച് ജാഗ്രത പാലിക്കണം

View All
advertisement