Cannabis Seized |എറണാകുളത്ത് ടാങ്കർ ലോറിയില്‍ ഒളിപ്പിച്ചുകടത്തിയ 250 കിലോ കഞ്ചാവ് പിടികൂടി
- Published by:Sarath Mohanan
- news18-malayalam
Last Updated:
അഞ്ച് അറകൾ ഉള്ള ലോറിയിലെ ഒരു അറയിൽ പ്രത്യേകം പായ്ക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്. വാഹനത്തിൽ തവിടെണ്ണയാണെന്നാണ് ഉടമ കൂടിയായ ഡ്രൈവർ സെൽവൻ പോലീസിനോട് പറഞ്ഞത്.
കൊച്ചി: ടാങ്കർ ലോറിയിൽ ഒളിപ്പിച്ചു കടത്തുകയയായിരുന്ന 250 കിലോയോളം കഞ്ചാവ് പെരുമ്പാവൂർ ഇരവിച്ചിറയിൽ വച്ച് പോലീസ് പിടികൂടി. വാഹന ഡ്രൈവർ മധുര ഭൂതിപുരം പുതുപ്പാടി സെൽവകുമാറിനെ അറസ്റ്റ് ചെയ്തു. ഒറീസയിൽ നിന്ന് ഇടുക്കിയിലേക്ക് കടത്തുകയായിരുന്ന കഞ്ചാവ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് പിടിയിലാകുന്നത്.
അഞ്ച് അറകൾ ഉള്ള ലോറിയിലെ ഒരു അറയിൽ പ്രത്യേകം പായ്ക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്. വാഹനത്തിൽ തവിടെണ്ണയാണെന്നാണ് ഉടമ കൂടിയായ ഡ്രൈവർ സെൽവൻ പോലീസിനോട് പറഞ്ഞത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് അറയിൽ ഒളിപ്പിച്ച നൂറ്റിപ്പതിനൊന്ന് പായക്കറ്റിൽ പൊതിഞ്ഞ കഞ്ചാവ് കണ്ടെത്തിയത്. ഇയാൾ ഇതിനു മുമ്പും കഞ്ചാവ് കടത്തിയിരുന്നു.
റൂറൽ ജില്ലയിൽ പിടികൂടിയ കഞ്ചാവ് കേസിലെ പ്രതികളുമായി ഇയാൾക്കെന്തെങ്കിലും ബന്ധമുണ്ടായെന്ന് പരിശോധിക്കുകയാണ്. സെൽവൻ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇയാൾ ആർക്കാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന കാര്യം അന്വേഷിച്ചു വരുന്നു. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം കഞ്ചാവ് കടത്തിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇതാദ്യമായാണ് ടാങ്കർ ലോറിയിലുള്ള കഞ്ചാവ് കടത്ത് പിടികൂടുന്നത്.
advertisement
ഒന്നര വർഷത്തിനുള്ളിൽ എണ്ണൂറു കിലോയോളം കഞ്ചാവാണ് റൂറൽ പോലീസ് പിടികൂടിയത്. എ.എസ്.പി അനുജ് പലിവാൽ, പെരുമ്പാവൂർ എസ്.എച്ച്.ഒ ആർ.രഞ്ജിത്ത്, കുറുപ്പംപടി എസ്.എച്ച്.ഒ വി.എസ്.വിപിൻ, എസ്.ഐ മാരായ റ്റി.എൽ.ജയൻ, റിൻസ് എം തോമസ്, റോജി ജോർജ്, എ.എസ്.ഐ മാരായ അനില്‍കുമാര്‍, റ്റി.പി.പുഷ്പാംഗദന്‍, എസ്.സി.പിഒ മാരായ അബ്ദുൾ മനാഫ്, സന്ദീപ് കുമാർ, അനീഷ് കുര്യാക്കോസ്, സി.പി.ഒ മാരായ സുധീര്‍, അഭിലാഷ്, നിസാർ, സെബി ആന്‍റെണി, നൗഷാദ് എന്നിവർ ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.
നേരത്തെ അങ്കമാലി കരയാംപറമ്പ് ഫ്ലാറ്റിലെ പാർക്കിംഗ് ഏരിയായാൽ കാറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ച കേസിൽ ഒരു യുവതി അറസ്റ്റിലായിരുന്നു. മറ്റൂർ ഓഷ്യാനസ് ക്രസൻറ് ഫ്ലാറ്റിൽ താമസിക്കുന്ന കുട്ടനാട് എടത്വാ പുളിന്തറയിൽ വീട്ടിൽ സീമ ചാക്കോ യെയാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിൻറെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
advertisement
കൊടുവള്ളി സ്വദേശി മുഹമ്മദ് സാഹിറിൻറെ കാറിൽ നിന്നാണ് പതിനൊന്നര കിലോയോളം കഞ്ചാവും, ഒന്നര കിലോയോളം ഹാഷിഷ് ഓയിലും പിടികൂടിയത്. ഇയാൾ ഉൾപ്പെടെ എട്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘത്തിൽ ഉൾപ്പെട്ടയാളാണ് പിടിയിലായ സീമ. വിവിധ ഭാഷകൾ സംസാരിക്കാനറിയാവുന്ന ഇവർ കഞ്ചാവ് വാങ്ങുന്നതിന് പലവട്ടം മറ്റൊരു പ്രതിയായ റൊണാൾഡോ ജബാറുമൊത്ത് ആന്ധ്രയിൽ പോയിട്ടുണ്ട്. കഞ്ചാവ് ഏജൻറുമാരുമായി കച്ചവടം ഉറപ്പിക്കുന്നത് ഇവരുടെ നേതൃത്വത്തിലാണ്.
നെടുമ്പാശേരി കേന്ദ്രീകരിച്ചാണ് സീമയുടെ പ്രവർത്തനം. ആന്ധ്ര, കർണ്ണാടക സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. അടുത്ത കാലത്ത് മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ പിടിയിലാകുന്ന മൂന്നാമത്തെ വനിതയാണ് സീമ.
Location :
First Published :
April 16, 2022 6:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Cannabis Seized |എറണാകുളത്ത് ടാങ്കർ ലോറിയില്‍ ഒളിപ്പിച്ചുകടത്തിയ 250 കിലോ കഞ്ചാവ് പിടികൂടി


