വിവാഹദിനം നവവധു അണിഞ്ഞ 30 പവന്റെ സ്വർണാഭരണങ്ങൾ ആദ്യരാത്രിയിൽ മോഷണം പോയി
- Published by:Nandu Krishnan
- news18-malayalam
Last Updated:
കിടപ്പുമുറിയുടെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്
കണ്ണൂർ കരിവെള്ളൂരിൽ വിവാഹ ദിവസം വധു അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ ആദ്യ രാത്രിയിൽ മോഷണം പോയി. കരിവെള്ളൂർ പലിയേരിയിലെ എ.കെ.അർജുന്റെ ഭാര്യ കൊല്ലം സ്വദേശിനി ആർച്ച എസ്.സുധി (27) യുടെ 30 പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. മെയ് ഒന്നാം തീയതിയാണ് അർജുനും ആർച്ചയുമായുള്ള വിവാഹം നടന്നത്.
വിവാഹ ചടങ്ങുകൾ കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് പോയതിനു ശേഷം മുകളിലെത്തെ നിലയിലെ കിടപ്പുമുറിയുടെ അലമാരയിലാണ് ആഭരണങ്ങൾ സൂക്ഷിച്ചത്. കഴിഞ്ഞ ദിവസം രാത്രി ആഭരണങ്ങൾ നോക്കിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വിവാഹം നടന്ന മെയ് ഒന്നാം തീയതിയാണ് മോഷണം നടന്നതെന്ന് കാണിച്ചാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
മെയ് ഒന്നാം തീയതി വൈകിട്ട് 6 മണിക്കും 2ന് രാത്രി 9 മണിക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്ന് സംശയിക്കുന്നതായി പരാതിയിൽ പറയുന്നു. 20 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ മോഷണം പോയെന്നാണ് പരാതിയിൽ പറയുന്നത്. പയ്യന്നൂർ പൊലീസ് കോസെടുത്ത് അന്വേഷണം തുടങ്ങി.
Location :
Kannur,Kerala
First Published :
May 03, 2025 3:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹദിനം നവവധു അണിഞ്ഞ 30 പവന്റെ സ്വർണാഭരണങ്ങൾ ആദ്യരാത്രിയിൽ മോഷണം പോയി