Model found dead | മോഡൽ ആയ യുവതി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

Last Updated:

സംഭവസ്ഥലത്ത് നിന്ന് പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
മുംബൈ അന്ധേരിയിലെ വെർസോവയിലെ ഹോട്ടൽ മുറിയിൽ 30 കാരിയായ വനിതാ മോഡൽ തൂങ്ങിമരിച്ച നിലയിൽ. സംഭവസ്ഥലത്ത് നിന്ന് പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ബുധനാഴ്ച വൈകുന്നേരമാണ് ആകാൻക്ഷ മോഹൻ എന്ന യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. അവർ 'അസന്തുഷ്ടയായിരുന്നു' എന്നും 'സമാധാനം' ആവശ്യമാണെന്നും കുറിപ്പിൽ രേഖപ്പെടിത്തിയിട്ടുണ്ട്.
ജീവനക്കാർ മുറിയുടെ വാതിലിൽ മുട്ടിയിട്ടും അകത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് ഹോട്ടലിന്റെ മാനേജർ പോലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. "നഗരത്തിലെ ലോഖണ്ഡ്‌വാല പ്രദേശത്തെ യമുന നഗർ സൊസൈറ്റിയിൽ താമസിച്ചിരുന്ന മോഡൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്‌ത് അകത്ത് നിന്ന് സ്വയം പൂട്ടുകയായിരുന്നു," വെർസോവ പോലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സംഘം ഹോട്ടലിലെത്തി വാതിൽ തകർത്ത് മുറിയിലെത്തിയതും, സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പിൽ ‘ക്ഷമിക്കണം. ഇതിന് ആരും ഉത്തരവാദികളല്ല. ഞാൻ സന്തോഷവതിയല്ല. എനിക്ക് സമാധാനം മാത്രം മതി' എന്ന് എഴുതിയിരിക്കുന്നു എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
advertisement
പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കൂടുതൽ അന്വേഷണം നടത്തിവരികയാണ്. വെർസോവ പോലീസ് സ്‌റ്റേഷനിൽ അപകട മരണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/ വാർത്ത/Crime/
Model found dead | മോഡൽ ആയ യുവതി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
Next Article
advertisement
ഗാസയിൽ അടിയന്തര വെടിനിർത്തലിനായുള്ള യുഎൻ പ്രമേയം അമേരിക്ക ആറാം തവണയും വീറ്റോ ചെയ്തു
ഗാസയിൽ അടിയന്തര വെടിനിർത്തലിനായുള്ള യുഎൻ പ്രമേയം അമേരിക്ക ആറാം തവണയും വീറ്റോ ചെയ്തു
  • യുഎൻ സുരക്ഷാ കൗൺസിൽ ഗാസയിൽ വെടിനിർത്തലിനായുള്ള പ്രമേയം ആറാം തവണയും അമേരിക്ക വീറ്റോ ചെയ്തു.

  • ഹമാസിനെ അപലപിക്കുന്നതിലും ഇസ്രയേലിന്റെ സ്വയം പ്രതിരോധ അവകാശത്തെ അംഗീകരിക്കുന്നതിലും പ്രമേയം പര്യാപ്തമല്ല.

  • ഗാസയിലെ ദുരന്തം പരിഹരിക്കാൻ പ്രമേയം ആവശ്യപ്പെട്ടെങ്കിലും അമേരിക്കയുടെ വീറ്റോ കാരണം പാസായില്ല.

View All
advertisement